തെങ്ങിന്‍ തോപ്പിലെ തീറ്റപ്പുല്ല്
തെങ്ങിന്‍ തോപ്പിലെ തീറ്റപ്പുല്ല്
Monday, November 11, 2019 5:16 PM IST
പ്രളയം, മഞ്ഞ്, കൊടുംവേനല്‍. കേരളത്തിലെ കൃഷിക്കും കര്‍ഷകനും പരീക്ഷണങ്ങളുടേതായിരുന്നു കഴിഞ്ഞ വര്‍ഷം. ക്ഷീരകര്‍ഷകരുടേയും അവസ്ഥ വ്യത്യസ്തമല്ല. പ്രളയം ജീവനോപാധിയായ കാലികളെ അപഹരിച്ചു.ഒരുവിധം കരകയറി വന്നപ്പോഴിതാ വേനലില്‍ തീറ്റ നല്‍കാനില്ല. കഴിഞ്ഞ വര്‍ഷം പഠിച്ച പാഠം കരുതലിന്റേതാണ്.

ക്ഷീരമേഖലയിലെ ലാഭക്കണക്കില്‍ വര്‍ധനവു വരണമെങ്കില്‍ തീറ്റച്ചെലവ് കുകുറയ്ക്കണം. പശുക്കളുടെ ആഹാരത്തിലെ പ്രധാനിയാണ് പരുഷാഹാരം. ഇത് വേണ്ടുവോളം ലഭ്യമാക്കുകയെന്നതാണ് ഉത്പാദനവര്‍ധനവിന് കര്‍ഷകന് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം. ഇതേ ലക്ഷ്യത്തോടെ തന്നെയാണ് ക്ഷീരവികസന വകുപ്പും മില്‍മയുമൊക്കെ തീറ്റപ്പുല്‍കൃഷി ജനകീയമാക്കാന്‍ ശ്രമിക്കുന്നത്.പുല്‍ക്കൃഷിക്കായി മാറ്റിവയ്ക്കാന്‍ സ്ഥലമില്ലെന്നതാണ് മിക്ക കര്‍ഷകരുടെയും പ്രധാന പ്രശ്‌നം.തെങ്ങിന്‍തോപ്പുകള്‍ ധാരാളമുള്ളകേരളത്തില്‍ ഇടവിളയായിപുല്‍കൃഷി ചെയ്യാന്‍ കഴിഞ്ഞാല്‍തീറ്റച്ചെലവ്ഗണ്യമായി കുകുറയ്ക്കാന്‍ കഴിയും.

കേരളത്തിന്റെ കാലാവസ്ഥയ്ക്കും കാര്‍ഷിക രീതിക്കും അനുയോജ്യമായ രണ്ടു പുല്ലിനങ്ങളാണ് ഗിനിപ്പുല്ലും സങ്കര നേപ്പിയര്‍ പുല്ലും. മലപ്പുറം കൃഷിവിജ്ഞാന കേന്ദ്രം നടത്തിയ മുന്‍ നിര പ്രദര്‍ശനങ്ങളില്‍ നിന്നും ഗിനിപ്പുല്ലും സങ്കരനേപ്പിയറുംതെങ്ങിന്‍ തോപ്പില്‍ ഇടവിളയായികൃഷിചെയ്യാന്‍ അനുയോജ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.സിഒ- 5 എന്ന സങ്കരനേപ്പിയറിനവും താരതമ്യേന പുതിയ ഗിനിപ്പുല്ലിനമായ സിഒജിജി-3 യുമാണ് തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാന്‍ ഏറ്റവും അനുയോജ്യം.ഈ ഇനം തണലുള്ള ഇടങ്ങളിലും നന്നായി വളരുന്നവയാണ്. ഏഴു മുതല്‍ 20 വര്‍ഷം വരെ പ്രായമുള്ള തെങ്ങുകളുള്ള വളപ്പുകളില്‍ ഇടവിള യായി പുല്‍കൃഷി നടത്താവുന്നതാണ്. അധികം അധ്വാനവും മുതല്‍ മുടക്കും ഇല്ലാതെചെയ്യാവുന്ന ഒന്നാണിത്.

ഗിനിപ്പുല്ല്

കൂട്ടംകൂടി വളരുന്ന ഒരു തീറ്റപ്പുല്ലിനമാണിത്. അരമീറ്റര്‍ മുതല്‍ നാലര മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. നീളവും ബലവും ഉള്ള തണ്ടുകള്‍ രോമങ്ങള്‍ പോലെയുള്ള ചെറുനാരു കള്‍ നിറഞ്ഞതാണ്.തണല്‍ പ്രദേശ ങ്ങളില്‍ വളരുന്നതിനാല്‍ തെങ്ങിന്‍ തോപ്പില്‍ ഇടവിളയായി വളര്‍ത്താം. മലമ്പ്രദേശങ്ങളിലും സമതല പ്രദേശ ങ്ങളിലും ഒരു പോലെ വളരുന്ന ഗിനിപ്പുല്ലിന് തണുപ്പിനെ പ്രതിരോധി ക്കാന്‍ ശേഷിയില്ല. സാധാരണ താപനിലയാണ് ഇവയ്ക്ക് അനു യോജ്യം. കളിമണ്ണൊഴികെയുള്ള എല്ലാ മണ്ണിനങ്ങളിലും ഇവ നന്നായി വളരുന്നു. മാക്കുനി, ഹരിത, ഹരിത ശ്രീ, മരതകം തുടങ്ങിയവ യാണ് മറ്റ് പ്രധാന ഇനങ്ങള്‍. സിഒജിജി-3 ഇനം വരള്‍ച്ചാ പ്രതിരോധശേഷി കൂടുതല്‍ ഉള്ളതായതിനാല്‍ ജലസേചന സൗക ര്യം ഇല്ലാത്തയിടങ്ങള്‍ക്കും അനുയോ ജ്യമാണ്.

കൃഷി രീതി

കേരളത്തിന്റെ സാഹചര്യങ്ങളില്‍ ഗിനിപ്പുല്ല് നടാന്‍ പറ്റിയ സമയം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അല്ലെങ്കില്‍ ഇടവപ്പാതി തുടങ്ങുന്ന തോടെയാണ്.എന്നാല്‍ ജലസേചന സൗകര്യമുള്ള ഇടങ്ങളില്‍ വര്‍ഷ ത്തില്‍ ഏതു സമയത്തും ഗിനിപ്പുല്ല് നടാവുന്നതാണ്. ചിനപ്പുകളും വിത്തു കളും നടീല്‍ വസ്തുക്കളായി ഉപയോ ഗിക്കാം. ഇതിനു വിത്തു മുളക്കുന്ന തോത് കുറവായതിനാല്‍ ചിനപ്പു കളും തണ്ടുകളും ഉപയോഗി ച്ചുള്ള രീതിയാണ് പരക്കെ സ്വീകാര്യം. ഒരേക്കറിന് 50,000 നടീല്‍ വസ്തു ക്കള്‍ വേണ്ടിവരും. വിത്തു പയോഗി ച്ചുള്ള കൃഷി രീതിയാണ് അവലം ബിക്കുന്നത്. നഴ്‌സറിയില്‍ മുളപ്പിച്ച തൈകള്‍ വേണം കൃഷിയിടത്തില്‍ നടാന്‍.


തണ്ടുകള്‍ നടുന്നതിനായി 10 സെന്റീമീറ്റര്‍ വീതിയും 20 സെന്റീമീറ്റര്‍ ആഴവുമുള്ള കിടങ്ങുകളില്‍ ഒരേക്കറിന് നാലുടണ്‍ ജൈവവളവും 34 കിലോഗ്രാം മ്യൂറേറ്റ് ഓഫ് പൊട്ടാഷും 100 കിലോഗ്രാം രാജ് ഫോസും നല്കുക.ഇതിനു ശേഷം കിടങ്ങുകള്‍ മണ്ണിട്ട് മൂടി 15 സെന്റീമീറ്റര്‍ ഉയരമുള്ള വരമ്പുകള്‍ ഉണ്ടാക്കി തണ്ടുകള്‍ നടുക. വരമ്പുകള്‍ തമ്മില്‍ 60 സെന്റീമീറ്ററും തണ്ടുകള്‍തമ്മില്‍ 60 സെന്റീമീറ്ററും അകലമുണ്ടാ യിരിക്കണം. ഇടവിളയായി കൃഷി ചെയ്യുമ്പോള്‍ വരമ്പുകള്‍ തമ്മിലുളള അകലം 40 സെന്റീമീറ്ററും തണ്ടു കള്‍തമ്മിലുളള അകലം 20 സെന്റീമീറ്ററുമായി കുറയ്ക്കാം. പുല്ലിന് ഏകദേശം ഒന്നര മീറ്റര്‍ ഉയരമാകു മ്പോള്‍ ആദ്യ വിളവെടുക്കാം. വിളവെടുക്കുമ്പോള്‍ തറനിരപ്പില്‍ നിന്ന് 15 മുതല്‍ 20 വരെ സെന്റീമീറ്റര്‍ ഉയരത്തില്‍ മുറിച്ചെടുക്കാവുന്ന താണ.്ഏക്കറിന് 30 മുതല്‍ 40 ടണ്‍ വരെ വിളവ് ഒരു വര്‍ഷം കിട്ടാം.

സങ്കരനേപിയര്‍

ആനപ്പുല്ല് എന്നറിയപ്പെടുന്ന നേപ്പിയറിന്റെയും ബജ്രയുടെയും സങ്കരയിനമാണ് സങ്കരനേപ്പിയര്‍ പുല്ല്. നേപ്പിയറിനെ അപേക്ഷിച്ച് ഇവ കൂടുതല്‍ വിപുലമായി വളരുകയും ധാരാളം ഇലകള്‍ ഉണ്ടാവുകയും ചെയ്യുന്നു. കേരളം ഉള്‍പ്പെടുന്ന ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ സങ്കരനേപ്പിയര്‍ വര്‍ഷം മുഴുവന്‍ വളരുന്നു. കന്നുകാലികള്‍ക്ക് കൂടു തല്‍ സ്വീകാര്യവും നല്ല വരള്‍ച്ചാ പ്രതിരോധ ശേഷിയുമുള്ളതാണ്. ഇടക്കിടെ മഴ ലഭിക്കുന്നത് വളര്‍ച്ചയെ ത്വരിതപ്പെടുത്തും. സുഗുണ, സുപ്രീ യ, സി.ഒ-3, സി.ഒ-4 തുടങ്ങി യവയാണ് മറ്റു പ്രധാന ഇനങ്ങള്‍.

കൃഷി രീതി

വേരുള്ള ചിനപ്പുകളും രണ്ടുമുട്ടുള്ള തണ്ടുകളുമാണ് സാധാരണയായി ഉപയോഗിക്കുന്ന നടീല്‍ വസ്തുക്കള്‍. നല്ല വിളവ് ലഭിക്കുന്നതിന് ഏക്കറിന് നാലു ടണ്‍ ജൈവവളവും 34 കിലോഗ്രാം മ്യൂറേറ്റ് ഓഫ് പൊട്ടാ ഷും 100 കിലോഗ്രാം രാജ്‌ഫോസും നല്കണം. ഏക്കറിന് 176 കിലോ ്രഗാം യൂറിയ രണ്ട് തവണകളായി നല്കുന്നത് വളര്‍ച്ചയെ സഹായിക്കും. പുല്ലിന് ഏകദേശം ഒന്നര മീറ്റര്‍ ഉയരമാകുമ്പോള്‍ ആദ്യ വിളവെടുക്കാം. ഏക്കറിന് 80 മുതല്‍ 100 ടണ്‍ വരെയാണ് വാര്‍ഷിക വിളവ്.

തീറ്റപ്പുല്ലിന്റെ ആദ്യ വിളവടെുപ്പ് നട്ട് 75 മുതല്‍ 90 വരെ ദിവസങ്ങളില്‍ നടത്താവുന്നതാണ്. പിന്നീട് ഒരോ ഒന്നര മാസത്തിലും വിളവെടുപ്പു നടത്താം. വര്‍ഷത്തില്‍ ആറു മുതല്‍ എട്ടു വരെ തവണ വിളവെടുക്കാ വുന്നതാണ്. ഓരോ പ്രാവശ്യവും വിളവെടുത്തു കഴിയുമ്പോള്‍ ചാണക ഗോമൂത്ര സ്ലറി തളിക്കുന്നത് ഗുണക രമാണ്. തീറ്റപ്പുല്ലിന്റെ പോഷകമൂല്യം കൂട്ടുന്നതിനായി സങ്കരനേപ്പിയറി ന്റെയുംഗിനിപ്പുല്ലിന്റെയും ഇടവിള യായിതീറ്റപ്പയര്‍, സെറ്റേറിയ തുട ങ്ങിയ പയര്‍വര്‍ഗങ്ങള്‍ കൃഷി ചെയ്യാ വുന്നതാണ്.

ഡോ. നിജ ജോര്‍ജ്, കെ. പ്രശാന്തി
അസിസ്റ്റന്റ് പ്രഫസേഴ്‌സ്, കൃഷി വിജ്ഞാന കേന്ദ്രം, മലപ്പുറം