കേരളം കീഴടക്കുന്ന വിദേശ അമ്പഴ ഇനങ്ങള്‍
പണ്ടു കാലത്ത് പറമ്പിലെ വലിയ മരങ്ങളില്‍ കുലകുലയായി കായ്ച്ചു കിടക്കുന്ന അമ്പഴങ്ങ എറിഞ്ഞു വീഴ്ത്തുന്ന കുട്ടികള്‍ ഗ്രാമങ്ങളിലെ കാഴ്ചയായിരുന്നു. നാട്ടുമാങ്ങപോലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ പ്രിയതരമായിരുന്നു നാടന്‍ അമ്പഴങ്ങയും. പച്ച അമ്പഴങ്ങ അച്ചാറാക്കിയും കറികളില്‍ ചേര്‍ത്തും എല്ലാവരും കഴിച്ചിരുന്നു. പഴുത്ത അമ്പഴങ്ങയുടെ പ്രത്യേകതരം രുചിയും മലയാളിക്ക് ഏറെ ഇഷ്ടമായിരുന്നു. കാലം മാറിയപ്പോള്‍ പഴയ അമ്പഴമരത്തില്‍ കല്ലെറിയാന്‍ കുട്ടികള്‍ ഇല്ലാതെയായി. അമ്പഴങ്ങയുടെ സ്വാദും ഗുണവും തിരിച്ചറിയുന്ന മുതിര്‍ന്നവരും ചുരുക്കമായി. എന്നാല്‍ ഇപ്പോള്‍ അമ്പഴങ്ങയുടെ തന്നെ മറ്റിനങ്ങളായ മധുര അമ്പഴങ്ങ (യെല്ലോ മോംബിന്‍) അമ്പരല്ല അഥവാ ജൂണ്‍പ്ലം തുടങ്ങിയവസ്ഥാനം പിടിക്കുകയാണ്. സ്‌പോണ്ടിയാസ് മോംബിന്‍, സ്‌പോണ്ടിയാസ് ഡല്‍സിസ് എന്നീ ശാസ്ത്രനാമങ്ങളില്‍ അറിയപ്പെടുന്ന അമ്പഴങ്ങ ഇനങ്ങള്‍ ഇപ്പോള്‍ കേരളമുറ്റങ്ങളില്‍ വസന്തം തീര്‍ക്കാന്‍ തിരിച്ചെത്തുന്നു.

വിദേശരാജ്യങ്ങളില്‍ മാത്രം കണ്ടിരുന്ന ഇത്തരം അമ്പഴങ്ങ ഇനങ്ങള്‍ ബഡ്ഡു ചെയ്തും ഹൈബ്രിഡായി വികസിപ്പിച്ചുമാണ് ചെറുമരങ്ങളായി പ്രചരിപ്പിക്കുന്നത്. സാധാരണ മാവ്-പ്ലാവ് തുടങ്ങിയ നാട്ടു മരങ്ങളാണ് കൂടുതലായും ബഡ്ഡു രീതിയില്‍ കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ വിദേശ അമ്പഴ ഇനങ്ങളും മലയാള മണ്ണില്‍ വേരുറപ്പിച്ചു തുട ങ്ങുന്നു.

മരത്തില്‍ കയറാതെ ആയാസരഹിതമായി പറിച്ചെടുക്കാവുന്ന തു കൊണ്ടുതന്നെ അമ്പഴത്തിന്റെ സ്വീകാര്യതയും വര്‍ധിക്കുന്നു.

വീടിനു മുന്നിലെ ചെറു അമ്പഴച്ചെടിയിലെ അമ്പഴങ്ങക്കുലകള്‍ കൗതുകകരമായ കാഴ്ചയാണ്. ഒരു വര്‍ഷം കൊണ്ട് കായ്ക്കുമെ ന്ന സവിശേഷതയുമുണ്ട്. നഴ്‌സറികളില്‍ നിന്ന് ഇന്നു യഥേഷ്ടം ലഭിക്കുന്ന കുഞ്ഞന്‍ അമ്പഴച്ചെടികള്‍ കൃഷിചെയ്യുന്നവര്‍ ധാരാളം.

നാടന്‍ അമ്പഴം പരിപാലിക്കുന്നതു പോലെതന്നെ കുള്ളന്‍ അ മ്പഴവും പരിപാലിക്കാം. സാധാരണ ഫലവൃക്ഷങ്ങള്‍ക്കു നല്കുന്നതു പോലെ വെള്ളവും ചാണകപ്പൊടിയും നല്കിയാല്‍ നല്ല കായ്ഫലം ലഭിക്കും.

ഗുണസമ്പന്നം അമ്പഴം

ഗുണസമ്പന്നമായ ഒരു ഫലമാ ണ് അമ്പഴം. ജീവകം- സിയുടെ കലവറയാണിത്. കാല്‍സ്യം, നാരുകള്‍, ഇരുമ്പ് തുടങ്ങിയവയാലും സമൃദ്ധം. എല്ലാത്തിനും മീതെ കാന്‍സര്‍ പ്രതിരോധിക്കു ന്ന ആന്റി ഓക്‌സിഡന്റുകള്‍ ധാ രാളം. കേരളത്തിലെത്തിയിരിക്കുന്ന വിദേശ കുഞ്ഞന്‍ ഇനങ്ങളും ഇതുപോലെ ഗുണസമ്പന്നമാണ്.

നാടന്‍ അമ്പഴങ്ങയ്ക്കു മാംസളമായ ഭാഗം കുറവും വിത്ത് കൂടുതലുമാണെങ്കില്‍ വിദേശ അമ്പഴങ്ങള്‍ക്കു മാംസളമായ ഭാഗം കൂടുതലാണ്. ആദ്യം മധുര അമ്പഴങ്ങ അഥവാ സ്‌പോണ്ടിയാസ് മൊംബിനെ പരിചയപ്പെടാം. സ്വീറ്റ് അമ്ര എന്ന പേരിലും ഇവ അറിയപ്പെടുന്നുണ്ട്.


1. സ്‌പോണ്ടിയാസ് മൊംബിന്‍

അമേരിക്കയിലെ ഉഷ്ണമേഖല പ്രദേശങ്ങളാണ് സ്വദേശം. പഴുക്കുമ്പോള്‍ നല്ല മഞ്ഞനിറത്തില്‍ കാണുന്ന മധുര അമ്പഴങ്ങയ്ക്കു പേരു സൂചിപ്പിക്കുന്നത് പോലെ മധുരം അല്പം കൂടും. പുളി വളരെ കുറവാണ്. ജീവകം- സി സമൃദ്ധമായ മധുര അമ്പഴങ്ങ ഹൃദ്രോഹം നിയന്ത്രിക്കാന്‍ സ ഹായകമാണ്. പ്രതിരോധശക്തി വര്‍ധിപ്പിക്കുകയും ത്വക്ക്, അസ്ഥി എന്നിവ സംരക്ഷിക്കുകയും ചെ യ്യുന്നു. ഇരുമ്പിന്റെ അളവ് കൂടുതലുള്ളതിനാല്‍ രക്തത്തിലെ ഹീമോഗ്ലോബിനും വര്‍ധിപ്പിക്കും. രോഗശമനത്തിനും ഇവ ഉപയോഗിക്കുന്നു. പട്ടയില്‍ നിന്നും തയാറാക്കുന്ന സത്ത, വയറുകടി, വയറിളക്കം തുടങ്ങിയ അസുഖഖള്‍ ക്കു പ്രതിവിധിയാണ്. പട്ടപ്പൊടി മുറിവുണക്കാനും ഉപയോഗിക്കുന്നു. പഴച്ചാറ് മൂത്രം വിസര്‍ജനത്തെ ത്വരിതപ്പെടുത്തുന്നു. പനി നിയന്ത്രിക്കുന്നതിനും ഉപയോഗിക്കുന്നു.

2. സ്‌പോണ്ടിയാസ് ഡള്‍സിസ്

അമ്പരല്ല എന്നാണ് പൊതുവെയുള്ള നാമം. ലോകത്തിന്റെ പലഭാഗങ്ങളില്‍ കൃഷി ചെയ്യപ്പെടുന്ന ഈ അമ്പഴം ജൂണ്‍ പ്ലം, ഗോള്‍ ഡന്‍ ആപ്പിള്‍ എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു. നന്നായി വിളയുമ്പോള്‍ മഞ്ഞ നിറമാകുന്ന പഴത്തിനു അന്താരാഷ്ട്ര വിപണിയില്‍ വലിയ ഡി മാന്‍ഡാണ്.

സ്‌പോണ്ടിയാസ് ഡല്‍സിസ് ഹൃദയത്തിന്റെയും കണ്ണുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും, കൊളസ്‌ട്രോള്‍, അനീമിയ നിയന്ത്രണത്തിനും ഗുണകരമാണ്. കാന്‍സര്‍ പ്രതിരോധിക്കുന്ന ആന്റിഓക്‌സിഡന്‍ഡുക ളും ധാരാളമുണ്ട്. നല്ല ഊര്‍ജസ്രോതസായും പ്രവര്‍ത്തിക്കുന്നു. രക്തസമ്മര്‍ദം, പ്രമേഹ നിയന്ത്രണം എന്നിവയ്ക്കു അമ്പഴങ്ങ നല്ലതാണെന്നു കരുതപ്പെടുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മകാന്തിക്കും ഭാര നിയന്ത്രണത്തിനും ഉത്തമം. ജീവകം- എ,സി,ബി കാല്‍സ്യം, നാരുകള്‍ തുടങ്ങിയവ ധാരാളമുണ്ട്.

ഇലകളും പട്ടയും വേരും വി ത്തും ഔഷധ നിര്‍മാണത്തിനു പയോഗിക്കുന്നു. ചുമ, ദഹന പ്ര ശ്‌നങ്ങള്‍, മൂത്രാശയ പ്രശ്‌നങ്ങള്‍, അര്‍ശസ് തുടങ്ങിയവയ്ക്കും നല്ലത്. പച്ച അമ്പഴങ്ങ രുചികരമായ അച്ചാറിടാനും നന്ന്. ചമ്മന്തി തുടങ്ങി യ കറികളിലും ഉപയോഗിക്കുന്നു. പഴുത്ത അമ്പഴങ്ങ പഴമായി കഴിക്കാനും നല്ലതാണ്. പു റം നാടുകളില്‍ ജാമുകളിലും സോസുകളിലും ധാരാളമായി ഉപയോഗിക്കുന്നുണ്ട്. പഴുത്ത അമ്പഴങ്ങ അച്ചാറാക്കുന്നവരുണ്ട്. നല്ലൊരു ഹെല്‍ത്ത് ഡ്രിങ്കായും അമ്പഴങ്ങ പഴച്ചാര്‍ ഉപയോഗിക്കുന്നുണ്ട്. ഫോണ്‍: മഞ്ജുള- 96336 71974.എസ്. മഞ്ജുളാദേവി