മുൻവർഷം ജനുവരിയിൽ 73,840 ആണ് വിറ്റതെങ്കിൽ ഇത്തവണ അത് 76,533 ആയി വർധിച്ചു. കഴിഞ്ഞ ജനുവരിയിൽ 1000 സിയാസ് വിറ്റഴിച്ചെങ്കിൽ ഇത്തവണ അത് വെറും 363 ആയി ചുരുങ്ങി.
എന്നാൽ മാരുതിയുടെ വിൽപ്പനയിൽ വൻ കുതിപ്പുണ്ടാക്കിയത് യൂട്ടിലിറ്റി വെഹിക്കിൾ വിഭാഗത്തിൽപ്പെടുന്ന ബ്രെസ, ജിംമ്നി, ഏർട്ടിഗ, ഫ്രോങ്ക്സ്, ഗ്രാന്റ് വിറ്റാറ, ഇൻവിക്ടോ, എസ് എൽ 6, എസ്-ക്രോസ് എന്നിവയാണ്.
ഇവയുടെ വിൽപ്പന ഇരട്ടിയോളമായി വർധിച്ചു. മുൻവർഷം ജനുവരിയിൽ ഇവയെല്ലാം കൂടി 35,353 എണ്ണമാണ് വിറ്റഴിച്ചതെങ്കിൽ ഈ വർഷം ജനുവരിയിൽ ഇവയുടെ വിൽപ്പന 62,038 ആയി ഉയർന്നു.
അതുപോലെ, രണ്ടാമത്തെ വലിയ നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ 57,115 യൂണിറ്റുകൾ വിറ്റ് 2023 ജനുവരിയിലെ 50,106 യൂണിറ്റുകളിൽ നിന്ന് 14 ശതമാനം വളർച്ച നേടി.
ടാറ്റ മോട്ടോഴ്സും ആഭ്യന്തര മൊത്തവ്യാപാരത്തിൽ 12 ശതമാനം വളർച്ച നേടി 53,633 യൂണിറ്റിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസം അവർ വിറ്റത് 47,987 യൂണിറ്റുകളായിരുന്നു.
മുൻ വർഷത്തെ അപേക്ഷിച്ച് കൂടുതൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ മഹീന്ദ്രയ്ക്കുമായി. 43,068 യൂണിറ്റുകളാണ് അവർ ജനുവരിയിൽ വിറ്റഴിച്ചത്. മുൻവർഷം ഇത് 33,040 യൂണിറ്റുകൾ ആയിരുന്നു.
30 ശതമാനം വർധന. ടൊയോട്ടയ്ക്ക് 81 ശതമാനം വിൽപ്പന നേട്ടമുണ്ടാക്കാനായി. മുൻവർഷം ജനുവരിയിൽ 12,838 ആയിരുന്നത് 2024 ജനുവരിയിൽ 23,197 ആയി ഉയർന്നു.
ഹോണ്ടയ്ക്കും 11 ശതമാനം നേട്ടമുണ്ടായി. 7821ൽനിന്ന് 8681 ആയി ഉയർന്നു. കയറ്റുമതിയിലും ഹോണ്ടയ്ക്ക് വൻ നേട്ടമുണ്ടായി. 4531 യൂണിറ്റുകൾ അവർ കയറ്റിഅയച്ചു. ഇത് അവരുടെ കയറ്റുമതിയിൽ സർവകാല റിക്കാർഡാണ്.
റിനോൾട്ട്, ഫോക്സ്വാഗൻ തുടങ്ങിയ കന്പനികളും നേട്ടമുണ്ടാക്കിയപ്പോൾ കിയയ്ക്കും എംജി മോട്ടേഴ്സിനും സ്കോഡയ്ക്കും വിൽപ്പനയിൽ ഇടിവു സംഭവിച്ചു.
ആദ്യ കാലങ്ങളിൽ വൻനേട്ടം കരസ്ഥമാക്കിയ കിയ മുൻവർഷം ജനുവരിയിൽ വിറ്റ 28,634 യൂണിറ്റുകളിൽനിന്ന് 23,769 യൂണിറ്റുകളായി കുറഞ്ഞു. 17 ശതമാനമാണ് വിൽപ്പനയിൽ കിയയുടെ ഇടിവ്. ജിഎം മോട്ടേഴ്സിന് ഏഴു ശതമാനവും സ്കോഡയ്ക്ക് 37,7 ശതമാവും വിൽപ്പനയിൽ ഇടിവുണ്ടായി.
മുൻ കാലങ്ങളിൽ ഏറ്റവും വില കുറഞ്ഞ കാറുകൾക്കായിരുന്നു റിക്കാർഡ് വിൽപ്പനയെങ്കിൽ ഇപ്പോൾ വിപണിയിൽ ഇടത്തരം വിലയുള്ളവയ്ക്കും മുന്തിയ കാറുകൾക്കും പ്രിയം കൂടി വരികയാണ്.
എസ്. റൊമേഷ്