വാ​ഹ​ന​വി​പ​ണി​യി​ൽ കു​തി​ച്ചു​ചാ​ട്ടം; ക​ഴി​ഞ്ഞ​വ​ർ​ഷം വി​റ്റ​ഴി​ച്ച​ത് 41.08 ല​ക്ഷം കാ​റു​ക​ൾ
വാ​ഹ​ന​വി​പ​ണി​യി​ൽ കു​തി​ച്ചു​ചാ​ട്ടം; ക​ഴി​ഞ്ഞ​വ​ർ​ഷം വി​റ്റ​ഴി​ച്ച​ത് 41.08 ല​ക്ഷം കാ​റു​ക​ൾ
വ​ൻ കു​തി​പ്പു രേ​ഖ​പ്പെ​ടു​ത്തി ഇ​ന്ത്യ​ൻ കാ​ർ വി​പ​ണി. 2023ൽ ​ഇ​ന്ത്യ​യി​ലെ കാ​ർ വി​പ​ണി​യി​ൽ മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 8.3 ശ​ത​മാ​നം കൂ​ടു​ത​ൽ വി​ൽ​പ്പ​ന നേ​ടി. 2022ൽ 37.92 ​ല​ക്ഷം കാ​റു​ക​ൾ രാ​ജ്യ​ത്ത് വി​റ്റ​ഴി​ഞ്ഞ​പ്പോ​ൾ 2023ൽ ​അ​ത് 41.08 ല​ക്ഷ​മാ​യി കു​തി​ച്ചു​യ​ർ​ന്നു.

ആ​കെ നാ​ല​ര​ല​ക്ഷം കോ​ടി രൂ​പ​യു​ടെ കാ​റു​ക​ൾ. ലോ​ക സാ​ന്പ​ത്തി​ക രം​ഗ​ത്ത് ഇ​ന്ത്യ​യു​ടെ കു​തി​ച്ചു​ചാ​ട്ടം വാ​ഹ​ന വി​ണി​യി​ലും ദൃ​ശ്യ​മാ​യി എ​ന്നു വേ​ണം ക​രു​താ​ൻ. ക​ഴി​ഞ്ഞ വ​ർ​ഷം വി​റ്റ കാ​റു​ക​ളി​ൽ പ​കു​തി​യി​ല​ധി​ക​വും എ​സ്‌​യു​വി​ക​ളാ​യി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

മാ​രു​തി സു​സൂ​ക്കി, ടാ​റ്റാ മോ​ട്ടേ​ഴ്സ്, ഹ്യൂ​ണ്ടാ​യ്, മ​ഹീ​ന്ദ്ര, ടൊ​യോ​ട്ട തു​ട​ങ്ങി​യ ക​ന്പ​നി​ക​ളെ​ല്ലാം ത​ന്നെ വ​ലി​യ വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. ഒ​രു വ​ർ​ഷം 20 ല​ക്ഷ​ത്തി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ വി​റ്റ​ഴി​ച്ച് മാ​രു​തി സു​സു​ക്കി പു​തി​യ റി​ക്കാ​ർ​ഡ് സ്ഥാ​പി​ച്ചു.

20,66,219 കാ​റു​ക​ളാ​ണ് 23ൽ ​മാ​രു​തി രാ​ജ്യ​ത്തു വി​റ്റ​ഴി​ച്ച​ത്. ഹ്യു​ണ്ടാ​യ് മോ​ട്ടേ​ഴ്സ് ആ​ദ്യ​മാ​യി ആ​റു ല​ക്ഷം യൂ​ണി​റ്റു​ക​ൾ വി​റ്റ് പു​തി​യ ത​ലം ക​ണ്ടെ​ത്തി. 5.53 ല​ക്ഷം യൂ​ണി​റ്റു​ക​ൾ വി​റ്റ​ഴി​ച്ച ടാ​റ്റാ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യി​ൽ വ​ന്പ​ൻ നേ​ട്ട​വും ക​ര​സ്ഥ​മാ​ക്കി.

ടൊ​യോ​ട്ട 2.33 ല​ക്ഷം എം​ജി മോ​ട്ടേ​ഴ്സ് 56,902 എ​ന്നി​ങ്ങ​നെ​യാ​ണ് കാ​റു​ക​ളു​ടെ വി​ൽ​പ്പ​ന. എ​സ്‌​യു​വി​യു​ടെ വി​ൽ​പ്പ​ന​യി​ൽ മ​ഹീ​ന്ദ്ര​യ്ക്കും വ​ൻ കു​തി​പ്പു നേ​ടാ​നാ​യി. 2023 ഡി​സം​ബ​റി​ൽ പാ​സ​ഞ്ച​ർ വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യി​ൽ മ​ഹീ​ന്ദ്ര​യ്ക്ക് മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ 24 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടാ​നാ​യി.

2022 ഡി​സം​ബ​റി​ൽ 28,445 യൂ​ണി​റ്റു​ക​ൾ വി​റ്റ മ​ഹീ​ന്ദ്ര ഇ​ക്കൊ​ല്ലം ഡി​സം​ബ​റി​ൽ അ​ത് 35,174 യൂ​ണി​റ്റു​ക​ൾ ആ​ക്കി ഉ​യ​ർ​ത്തി. മ​ഹീ​ന്ദ്ര​യു​ടെ എ​സ്‌​യു​വി​ക​ൾ​ക്ക് ഇ​പ്പോ​ൾ ന​ല്ല ഡി​മാ​ന്‍റാ​ണു​ള്ള​ത്. ഇ​താ​ണ് വി​ൽ​പ്പ​ന​ക്ക​ണ​ക്കു​ക​ളി​ൽ മു​ന്നി​ലെ​ത്താ​ൻ ക​ന്പ​നി​യെ സ​ഹാ​യി​ച്ച​ത്.

ഇ​ന്ത്യ​യി​ലെ വാ​ഹ​ന വി​പ​ണി​യി​ലെ രാ​ജാ​ക്ക​ന്മാ​ർ ഏ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന മാ​രു​തി​ക്ക് റി​ക്കാ​ർ​ഡ് നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ വ​ർ​ഷം കൂ​ടി​യാ​യി 2023. വി​ൽ​പ്പ​ന​യി​ലും ക​യ​റ്റു​മ​തി​യി​ലും 2023ൽ ​മാ​രു​തി പു​തി​യ റി​ക്കാ​ർ​ഡ് സ്ഥാ​പി​ച്ചു.

ഒ​റ്റ​വ​ർ​ഷം കൊ​ണ്ട് 20 ല​ക്ഷ​ത്തി​ല​ധി​കം കാ​റു​ക​ൾ വി​റ്റ​ഴി​ക്കു​ന്ന ക​ന്പ​നി എ​ന്ന ത​ല​യെ​ടു​പ്പ് ലോ​ക വാ​ഹ​ന​വി​പ​ണി​യി​ൽ ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​മാ​ണ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ വി​ൽ​പ്പ​ന​യി​ൽ മാ​രു​തി​ക്ക് തി​രി​ച്ച​ടി നേ​രി​ട്ടു എ​ന്ന​ത് വി​ജ​യ​തി​ള​ക്ക​ത്തി​ലെ ക​റു​ത്ത ഏ​ടാ​യി.


ഡി​സം​ബ​റി​ൽ മാ​രു​തി​ക്ക് ത​ങ്ങ​ളു​ടെ ജ​ന​പ്രി​യ മോ​ഡ​ലു​ക​ളു​ടെ അ​ട​ക്കം വി​ൽ​പ്പ​ന​യി​ൽ കു​റ​വ് നേ​രി​ട്ടു എ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഈ ​ഡി​സം​ബ​ർ മാ​സ​ത്തി​ൽ മൊ​ത്തം 1,37,551 യൂ​ണി​റ്റു​ക​ളാ​ണ് മാ​രു​തി വി​റ്റ​ഴി​ച്ച​ത്.

എ​ന്നാ​ൽ 2022 ഡി​സം​ബ​റി​ൽ മാ​രു​തി മൊ​ത്തം 1,39,347 യൂ​ണി​റ്റു​ക​ൾ വി​റ്റ​ഴി​ച്ചി​രു​ന്നു. 2023 ന​വം​ബ​റി​ൽ മാ​രു​തി​യു​ടെ മൊ​ത്തം വി​ൽ​പ്പ​ന 1,64,439 യൂ​ണി​റ്റാ​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് 2023 ഡി​സം​ബ​റി​ൽ മാ​രു​തി സു​സു​ക്കി​യു​ടെ മൊ​ത്തം വി​ൽ​പ്പ​ന 1.28 ശ​ത​മാ​നം ഇ​ടി​ഞ്ഞു.

മാ​രു​തി സു​സു​ക്കി​യു​ടെ വി​ൽ​പ്പ​ന​യി​ലെ ഈ ​ഇ​ടി​വി​ന് ഏ​റ്റ​വും വ​ലി​യ കാ​ര​ണം മാ​രു​തി​യു​ടെ മി​നി കാ​റു​ക​ളാ​യ ആ​ൾ​ട്ടോ​യും എ​സ്-​പ്ര​സ്സോ​യു​ടെ​യും മോ​ശം പ്ര​ക​ട​ന​മാ​ണ്. 2023 ഡി​സം​ബ​റി​ൽ ആ​ൾ​ട്ടോ​യും എ​സ്-​പ്ര​സ്സോ​യും ചേ​ർ​ന്ന് 2,557 യൂ​ണി​റ്റു​ക​ൾ മാ​ത്ര​മാ​ണ് വി​റ്റ​ത്.

2022 ഡി​സം​ബ​റി​ൽ ഈ ​ര​ണ്ടു മോ​ഡ​ലു​ക​ളു​ടെ​യും കൂ​ടി 9,765 യൂ​ണി​റ്റു​ക​ൾ വി​റ്റ​ഴി​ച്ചി​രു​ന്നു. 2023 ഡി​സം​ബ​റി​ൽ മാ​രു​തി ബ​ലേ​നോ, സെ​ലേ​റി​യോ, ഡി​സ​യ​ർ, ഇ​ഗ്നി​സ്, സ്വി​ഫ്റ്റ്, ടൂ​ർ എ​സ്, വാ​ഗ​ൺ ആ​ർ എ​ന്നി​വ 45,741 യൂ​ണി​റ്റു​ക​ൾ വി​റ്റു.

2022 ഡി​സം​ബ​റി​ൽ ഈ ​കാ​റു​ക​ൾ ഒ​രു​മി​ച്ച് 57,502 യൂ​ണി​റ്റു​ക​ൾ വി​റ്റ​ഴി​ച്ചു. ഇ​ട​ത്ത​രം എ​സ്‌​യു​വി​ക​ളി​ൽ 2022 ഡി​സം​ബ​റി​ൽ 11,54 യൂ​ണി​റ്റു​ക​ൾ വി​റ്റ​ഴി​ച്ച സി​യാ​സ് 489 യൂ​ണി​റ്റു​ക​ൾ മാ​ത്ര​മാ​ണ് ഈ ​ഡി​സം​ബ​റി​ൽ വി​റ്റ​ഴി​ച്ച​ത്.

അ​തേ​സ​മ​യം മാ​രു​തി സു​സു​ക്കി​യു​ടെ യൂ​ട്ടി​ലി​റ്റി സെ​ഗ്‌​മെ​ന്‍റ് കാ​റു​ക​ളു​ടെ വി​ൽ​പ്പ​ന ഡി​സം​ബ​ർ മാ​സ​ത്തി​ൽ വ​ർ​ധി​ച്ചു. ഈ ​വി​ഭാ​ഗ​ത്തി​ൽ മാ​രു​തി ബ്രെ​സ, എ​ർ​ട്ടി​ഗ, ഫ്ര​ണ്ട് എ​ക്സ്, ഗ്രാ​ൻ​ഡ് വി​റ്റാ​ര, ഇ​ൻ​വി​ക്ടോ, എ​ക്സ്എ​ൽ 6 എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു.

2023 ഡി​സം​ബ​റി​ൽ ഈ ​വാ​ഹ​ന​ങ്ങ​ൾ മൊ​ത്തം 45,957 യൂ​ണി​റ്റു​ക​ൾ വി​റ്റു. 2022 ഡി​സം​ബ​റി​ൽ ഈ ​ക​ണ​ക്ക് 33,008 യൂ​ണി​റ്റ് മാ​ത്ര​മാ​യി​രു​ന്നു. ക​യ​റ്റു​മ​തി​യി​ലും മാ​രു​തി​ക്ക് പു​തി​യ ഉ​യ​ര​ങ്ങ​ൾ താ​ണ്ടാ​നാ​യി. 2,69,046 യൂ​ണി​റ്റു​ക​ളാ​ണ് 2023ൽ ​മാ​രു​തി ക​യ​റ്റി അ​യ​ച്ച​ത്. 2022ൽ ​ഇ​ത് 2,63,068 യൂ​ണി​റ്റു​ക​ളാ​യി​രു​ന്നു.

എ​സ്. റൊ​മേ​ഷ്