ഐഡി3 ഇലക്ട്രിക് കാറുമായി ഫോക്സ്വാഗണ്
Friday, September 20, 2019 3:58 PM IST
കൊച്ചി: ഫ്രാങ്ക്ഫർട്ടിൽ നടക്കുന്ന ഇന്റർനാഷണൽ മോട്ടോർ ഷോ (ഐഎഎ) 2019ൽ ഫോക്സ്വാഗണ് പുതിയ ഐഡി3 ഇലക്ട്രിക് കാർ അവതരിപ്പിച്ചു.
ഫോക്സ് വാഗണിന്റെ ഐഡി കുടുംബത്തിൽനിന്നുള്ള ആദ്യ ഇലക്ട്രിക് കാറായ ഐഡി3, കാർബണ്ഡയോക്സൈഡ് ന്യൂട്രൽ ഫുട് പ്രിന്റോടുകൂടിയ ലോകത്തെ പ്രഥമ ഇലക്ട്രിക് കാറുമാണ്. 30,000 യൂറോയാണ് വില. ഒരു തവണ ചാർജ് ചെയ്താൽ 260 കിലോമീറ്റർ വരെ സഞ്ചരിക്കും.