അരമണിക്കൂറുകൊണ്ട് 5800 എംഎഎച്ച് ബാറ്ററി നിറയും! റിയല്‍മിയുടെ ജിടി 7 പ്രോ വിപണിയില്‍
Friday, November 29, 2024 1:24 PM IST
സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് ഞെട്ടിക്കൊനൊരുങ്ങി റിയല്‍മിയുടെ ജിടി 7 പ്രോ. 5800 എംഎഎച്ച് ബാറ്ററി ഫാസ്റ്റ ചാര്‍ജിംഗ് ടെക്നോളജിയിലൂടെ അരമണിക്കൂറുകൊണ്ട് ഫുള്‍ ആകുമെന്നാണ് കമ്പനി വാഗ്ദാനം.
6.78 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ജിടി 7 പ്രോയ്ക്ക് നല്‍കിയിരിക്കുന്നത്. 120 ഹെഡ്സ് റിഫ്രെഷ് റേറ്റും 6500 നൈറ്റ്സ് പീക് ബ്രൈറ്റ്നസും വാഗ്ദാനം ചെയ്യുന്നു. എച്ച്ഡിആര്‍ 10+, ഡോള്‍ബി വിഷന്‍ എന്നിവയും വാദാനം ചെയ്യുന്നുണ്ട്.
ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസര്‍ നല്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണാണ് ജിടി 7 പ്രോ. ട്രിപ്പിള്‍ കാമറ സജ്ജീകരണത്തോടെയാണ് ജിടി 7 പ്രോ എത്തുന്നത്.
50 മെഗാപിക്സലിന്റെ പ്രൈമറി കാമറയും 8 മെഗാപിക്സലിന്റെ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 3ഃ ഒപ്റ്റിക്കല്‍ സൂം ഉള്ള 50 എംപിയുടെ ടെലിഫോട്ടോ ലെന്‍സ് എന്നിവയാണ് ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നത്.
16 മെഗാപിക്സലിന്റെ കാമറയാണ് മുന്‍വശത്ത്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയല്‍മീ യുഐ 6.0ലാണ് ജിടി 7 പ്രോ പ്രവര്‍ത്തിക്കുന്നത്. 3 വര്‍ഷത്തെ ആന്‍ഡ്രോയിഡ് അപ്ഡേറ്റുകളും 4 വര്‍ഷത്തെ സുരക്ഷാ പാച്ചുകളും ജിടി 74 പ്രോ വാഗ്ദാനം ചെയ്യുന്നുണ്ട്.
5800 എംഎഎച്ചിന്റെ പവര്‍ഫുള്‍ ബാറ്ററി 120 വാട്സിന്റെ ഫാസ്റ്റ് ചാര്‍ജിംഗിലാണ് ഫോണ്‍ എത്തുന്നത്. അരമണിക്കൂര്‍ സമയം കൊണ്ട് ഫോണ്‍ പൂജ്യത്തില്‍നിന്ന് 100 ശതമാനത്തിലേക്ക് ചാര്‍ജ് എത്തുമെന്നാണ് കമ്പനിയുടെ അവകാശവാദം. കൂടാതെ എഐ ടൂളുകളും ഫോണിലുണ്ട്.
12ജിബി+256 ജിബി വേരിയന്റിന് 59,999 രൂപയും 16ജിബി+512ജിബി വേരിയന്റിന് 65,999 രൂപയുമാണ് ഇന്ത്യയിലെ വില. ആമസോണിലും റിയല്‍മി സ്റ്റോറുകളിലും ഒരേ സമയം വില്പനയ്ക്ക് എത്തുന്ന ഫോണിന് ലോഞ്ച് ഓഫററായി 3,000 രൂപയുടെ ബാങ്ക് ഓഫര്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.