50 എംപി കാമറകള്‍! ഓപ്പോ ഫൈന്‍ഡ് എക്സ് സീരിസ് പുറത്തിറങ്ങി
Monday, November 25, 2024 3:13 PM IST
ഓപ്പോയുടെ ഫൈന്‍ഡ് എക്സ്8 സീരീസ് പുറത്തിറങ്ങി. ഓപ്പോ ഫൈന്‍ഡ് എക്സ്, ഓപ്പോ ഫൈന്‍ഡ് എക്സ്8 പ്രോ എന്നീ മോഡലുകളാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്.
കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഫൈന്‍ഡ് എക്സി7 സീരീസിന്റെ പിന്‍ഗാമികളാണിവ. കാമറകളാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം.
സവിശേഷതകള്‍
6.59 ഇഞ്ച് ഫുള്‍ എച്ച്ഡിപ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഫൈന്‍ഡ് എക്സ്8 സ്മാര്‍ട്ഫോണിലുള്ളത്. 6.78 ഇഞ്ച് ഫുള്‍ എച്ച്ഡിപ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് എക്സ്8 പ്രോ മോഡലിനുള്ളത്.
രണ്ടു മോഡലുകള്‍ക്കും സ്ക്രീനിന് 120 ഹെഡ്സ് റിഫ്രഷ് റേറ്റും കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7ഐ പ്രൊട്ടക്ഷനുമുണ്ട്. പിന്‍ഭാഗത്ത് ട്രിപ്പിള്‍ കാമറ യൂണിറ്റാണ് ഓപ്പോ ഫൈന്‍ഡ് എക്സ് 8ലുള്ളത്.
പ്രോ മോഡലില്‍ ക്വാഡ് കാമറയാണ് ഉള്‍പ്പെടുത്തിയത്. ഈ നാല് കാമറകളും 50 മെഗാപിക്സലിന്റെ സെന്‍സറിലാണ് ഓപ്പോ അവതരിപ്പിച്ചത്. രണ്ടു മോഡലുകള്‍ക്കും മുന്‍വശത്ത് 32 എംപി കാമറയാണുള്ളത്.
ഫോണുകളുടെ ഒഎസ് കളര്‍ ഒഎസ് 15 ഉള്ള ആന്‍ഡ്രോയിഡ് 15 ആണ്. മീഡിയാടെക് ഡൈമന്‍സിറ്റി 9400 ചിപ്സെറ്റാണ് ഫോണില്‍ പെര്‍ഫോമന്‍സിന് ഉപയോഗിച്ചിട്ടുള്ളത്.
ഇത് 80വാട്ട് ഫാസ്റ്റ് ചാര്‍ജിംഗും 50വാട്ട് വയര്‍ലെസ് ചാര്‍ജിംഗും സപ്പോര്‍ട്ട് ചെയ്യുന്നു. ഫൈന്‍ഡ് എക്സിന് 5,630 എംഎഎച്ച് ബാറ്ററി നല്കിയപ്പോള് പ്രോ മോഡലിന് 5,910എംഎഎച്ച് ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്.
വില
ഓപ്പോ ഫൈന്‍ഡ് എക്സ്8 രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് പുറത്തിറക്കിയത്. 12ജിബിറാമും 256ജിബി സ്റ്റോറേജുമുള്ളതാണ് ഒന്നാമത്തേത്. ഇതിന് 69,999 രൂപ വില വരുന്നു.
16ജിബി റാമും 512ജിബി സ്റ്റോറേജുമുള്ള ഫോണിന് 79,999 രൂപയുമാകും. സ്പേസ് ബ്ലാക്ക്, സ്റ്റാര്‍ ഗ്രേ എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ ലഭ്യമാകും.
എക്സ്8 പ്രോ മോഡലിന് ഒരൊറ്റ സ്റ്റോറേജ് ഓപ്ഷനാണുള്ളത്. 16ജിബി റാമും 512ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഫോണിന് 99,999 രൂപയാകും. സ്പേസ് ബ്ലാക്ക്, പേള്‍ വൈറ്റ് കളര്‍ ഓപ്ഷനുകളിലാണ് പ്രോ ഡിസൈന്‍ ചെയ്തിട്ടുള്ളത്.
ഡിസംബര്‍ മൂന്നു മുതല്‍ ഫ്ളിപ്കാര്‍ട്ട് വഴി ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കും. ഓപ്പോയുടെ ഓണ്‍ലൈന്‍ സ്റ്റോറിലും ഫോണ്‍ ലഭ്യമാകും.