4) ഇന്‍സ്റ്റഗ്രാം ആപ്പുകള്‍ ഉപയോഗിക്കുന്നതിന് സമയ പരിധി നിശ്ചയിക്കാനുള്ള അറിയിപ്പുകള് ലഭിക്കും. ഒരു മണിക്കൂര്‍ ഉപയോഗത്തിന് ശേഷം ഇന്‍സ്റ്റാഗ്രാം ഉപയോഗം നിര്‍ത്തിവയ്ക്കാനുള്ള അറിയിപ്പുകള് നല്‍കും.
5) രാത്രിയില്‍ സ്ലീപ്പ് മോഡിലേക്ക് മാറുന്ന അക്കൗണ്ടേ് നോട്ടിഫിക്കേഷനുകള്‍ തടയും. രാത്രി പത്തിനും രാവിലെ ഏഴിനും ഇടയില്‍വരുന്ന സന്ദേശങ്ങള്‍ക്ക് ഓട്ടോമാറ്റിക്കായി മറുപടി നല്‍കും.
6) സൂപ്പര്വിഷന് ഫീച്ചറിലൂടെ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ ആര്‍ക്കൊക്കെ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്ന് രക്ഷകര്‍ത്താക്കള്‍ക്ക് മനസിലാക്കാം. എന്നാല്‍ സന്ദേശങ്ങളുടെ ഉള്ളടക്കം വായിക്കാന്‍ കഴിയില്ല.
പ്രായം തിരുത്തിയാല്‍... ഇനി പ്രായപൂര്‍ത്തിയായ ഒരാളുടെ ജന്മദിനം ഉപയോഗിച്ച് പുതിയൊരു അക്കൗണ്ട് നിര്‍മിക്കാമെന്ന് വിചാരിച്ചാലും സംഗതി നടക്കില്ല. ജന്മദിനം വെരിഫൈ ചെയ്യുന്നതിന് വിവിധ തരത്തിലുള്ള സുരക്ഷാ ഫീച്ചറുകളാണ് മെറ്റ ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രായപൂര്‍ത്തിയായ ആളുടെ ജന്മദിനം ഉപയോഗിച്ച് നിര്‍മിച്ച കൗമാരക്കാരുടെ അക്കൗണ്ടുകള്‍ കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുമെന്നും മെറ്റ അറിയിച്ചിട്ടുണ്ട്. യുഎസിലാണ് ഈ അപ്ഡേറ്റ് ആദ്യം നടപ്പിലാക്കുക.
ശേഷം അടുത്ത 60 ദിവസങ്ങള്‍ക്കുള്ളില്‍ യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ഈ അപ്ഡേറ്റ് അവതരിപ്പിച്ചേക്കും. പിന്നാലെ കൂടുതല്‍ രാജ്യങ്ങളിലേക്ക് അപ്ഡേറ്റ് എത്തും.