ഫാസ്റ്റ് ചാര്‍ജിംഗുമായി വിവോ ടി3 പ്രോ 5ജി
Wednesday, September 4, 2024 2:12 PM IST
ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയുമായി വിവോ പുതിയ മോഡലായ വിവോ ടി3 പ്രോ 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. സോണി കാമറ, സ്നാപ്ഡ്രാഗണ്‍ ചിപ്സെറ്റ് തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് വിവോ ടി3 പ്രോയുടെ വരവ്.
6.78 ഫുള്‍ എച്ച്ഡി പ്ലസ് 3ഡി കര്‍വ്ഡ് അമോല്‍ഡ് ഡിസ്പ്ലേയില്‍ 120ഹെസ്ഡ് റിഫ്രഷ് റേറ്റും 4500 നൈറ്റ്സ് പീക്ക് ബ്രൈറ്റ്നെസും നല്കുന്നു.
ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 50എംപി സോണിപ്രൈമറി കാമറ, 8എംപി അള്‍ട്രാ വൈഡ് റിയര്‍ കാമറ, 16എംപി സെല്‍ഫി കാമറ എന്നിവയടങ്ങുന്നതാണ് കാമറ യൂണിറ്റ്.
സ്നാപ്ഡ്രാഗണ്‍ 7 ജനറേഷന്ചിപ്സെറ്റ് ഫോണിന് കരുത്തു പകരുന്നു. ഫണ്‍ടച്ച് ഒഎസ് 14 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയ്ഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ചാര്‍ജിംഗിനായി 80വാട്ട് ഫാസ്റ്റ് ചാര്‍ജിംഗാണ്.
അഡ്രിനോ 7120 ജിപിയു ഗ്രാഫിക്സ് കാര്‍ഡ്, ഇന്‍-ഡിസ്പ്ലേ ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 5ജി, 4ജി ലൈറ്റ്, വൈഫൈ 6, ബ്ലൂടൂത്ത് 5.4, ജിപിഎസ് കണക്ടിവിറ്റി എന്നി സവിശേഷതകളും ഫോണിനുണ്ട്.
പൊടിയും മറ്റും തടയാനുള്ള ഐപി 64 ഡസ്റ്റ് ആന്‍ഡ് സ്പ്ലാഷ് റെസിസ്റ്റന്റ് റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. 8 ജിബി +128 ജിബി, 8 ജിബി+265 ജിബി എന്നീ രണ്ട് വേരിയന്റുകളാണുള്ളത്.
സാന്‍ഡ്സ്റ്റോണ്‍ ഓറഞ്ച്, എമറാള്‍ഡ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ലഭിക്കുന്ന ഫോണിന് യഥാക്രമം 21,999 രൂപ, 26,999 രൂപ എന്നിങ്ങനെയാണ് വില.