വിപണി കീഴടക്കാൻ ഗൂഗിള്‍ പിക്സല്‍ 9 പ്രോ എക്സ്എല്‍
Thursday, August 29, 2024 2:47 PM IST
ഗൂഗിള്‍ പിക്സല്‍ 9 പ്രോ എക്സ്എല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പിക്സല്‍ 9 പ്രോ എക്സ്എല്‍ പേര് സൂചിപ്പിക്കുന്നത് പോലെ പിക്സല്‍ 9 പ്രോയെക്കാളും വലിയ വേര്‍ഷന്‍ ആണ്. ടൈറ്റന് എം 2 ഡെഡിക്കേറ്റഡ് സെക്യൂരിറ്റി ചിപ്പുമായി ജോടിയാക്കിയ ടെന്‍സര്‍ ജി4 ചിപ്സെറ്റാണ് ഫോണിനു കരുത്ത് പകരുന്നത്.
3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുള്ള 6.8 ഇഞ്ച് എല്‍ടിപിഒ ഒഎല്‍ഇഡി ഡിസ്പ്ലേയായിരിക്കും ഫോണിനെന്നാണ് റിപ്പോര്‍ട്ട്. പാനല്‍ ഒരു അഡാപ്റ്റീവ് 120ഹെഡ്സ് റിഫ്രഷ് റേറ്റ് സപ്പോര്‍ട്ട് ചെയ്യും. കൂടാതെ ഗോറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍ ഫീച്ചറും ഇതിന് ഉണ്ടാകും.
പിക്സല്‍ 9 പ്രോ എക്സ്എല്ലിൽ 42 എംപി സെല്‍ഫി കാമറയാണ്. പിന് കാമറ 50 എംപിയും. 45വാട്ട് വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി ശേഷിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പിക്സല്‍ 9 സീരീസ് വയര്‍ലെസ്, റിവേഴ്സ് വയര്‍ലെസ് ചാര്‍ജിംഗും പിന്തുണയ്ക്കും. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനുള്ള ഐപി 68 റേറ്റിംഗും പിക്സല്‍ 9 പ്രോ എക്സ്എല്‍ അവതരിപ്പിക്കും.
പിക്സല്‍ 9 പ്രോ എക്സ്എല്‍ ബേസ് മോഡല്‍ 16 ജിബി റാമും 128 ജിബി സ്റ്റോറേജുമായി ആണ് വരുന്നത്. ഗൂഗിള്‍ പിക്സല്‍ 9 പ്രോ എക്സ്എല്‍ വില ഏകദേശം 92,300 രൂപ മുതല്‍ ആരംഭിക്കും.