ഗൂ​ഗി​ള്‍ ക്രോ​മി​ല്‍ ഗു​രു​ത​ര സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​ര്‍. ക്രോം ​ബ്രൗ​സ​റി​ന്‍റെ ഡെ​സ്‌​ക്ടോ​പ്പ് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ക​മ്പ്യൂ​ട്ട​ര്‍ എ​മ​ര്‍​ജ​ന്‍​സി റെ​സ്‌​പോ​ണ്‍​സ് ടീം (​സേ​ര്‍​ട്ട്ഇ​ന്‍) ആ​ണ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

നി​ര​വ​ധി സു​ര​ക്ഷാ പ​ഴു​തു​ക​ള്‍ ബ്രൗ​സ​റി​ലു​ണ്ടെ​ന്ന് സേ​ര്‍​ട്ട് ഇ​ന്‍ വി​ദ​ഗ്ദ​ര്‍ പ​റ​യു​ന്നു. അ​വ ദു​രു​പ​യോ​ഗം ചെ​യ്താ​ല്‍ ക​മ്പ്യൂ​ട്ട​റു​ക​ളു​ടെ നി​യ​ന്ത്ര​ണം ക​യ്യ​ട​ക്കാ​ന്‍ ഹാ​ക്ക​ര്‍​മാ​ര്‍​ക്ക് സാ​ധി​ക്കും.

ഗൂ​ഗി​ള്‍ ക്രോ​മി​ന്‍റെ കോ​ഡ് ബേ​സി​ലാ​ണ് പ്ര​ശ്‌​നം ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ സെ​ര്‍​ട്ട് ഇ​ന്‍ പു​റ​ത്തി​റ​ക്കി​യ വ​ള്‍​ന​റ​ബി​ലി​റ്റി നോ​ട്ട് സി​ഐ​വി​എ​ന്‍ 2024 0231 ല്‍ ​വി​ശ​ദ​മാ​ക്കി​യി​ട്ടു​ണ്ട്.


വി​ന്‍​ഡോ​സ്, മാ​ക്ക് ഓ​എ​സ് എ​ന്നി​വ​യി​ലെ ഗൂ​ഗി​ള്‍ ക്രോം 127.0.6533.88/89 ​മു​മ്പു​ള്ള വേ​ര്‍​ഷ​ന് മു​മ്പു​ള്ള​വ​യി​ലും ലി​ന​ക​സ് ഗൂ​ഗി​ള്‍ ക്രോ​മി​ലെ 127.0.6533.88 വേ​ര്‍​ഷ​ന് മു​മ്പു​ള്ള​വ​യി​ലു​മാ​ണ് സു​ര​ക്ഷാ പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​ത്.

ക്രോം ​ബ്രൗ​സ​റു​ക​ള്‍ ഏ​റ്റ​വും പു​തി​യ പ​തി​പ്പി​ലേ​ക്ക് അ​പ്‌​ഡേ​റ്റ് ചെ​യ്യു​ക. അ​പ്‌​ഡേ​റ്റു​ക​ള്‍​ക്ക് കാ​ല​താ​മ​സം വ​രാ​തി​രി​ക്കാ​ന്‍ ഓ​ട്ടോ​മാ​റ്റി​ക് അ​പ്‌​ഡേ​റ്റു​ക​ള്‍ ആ​ക്ടി​വേ​റ്റ് ചെ​യ്യു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലൂ​ടെ ക​മ്പ്യൂ​ട്ട​റു​ക​ള്‍ സു​ര​ക്ഷി​ത​മാ​ക്കാം.