മെ​റ്റ എ​ഐ ഇ​ന്ത്യ​യി​ലു​മെ​ത്തി
മെ​റ്റ എ​ഐ ഇ​ന്ത്യ​യി​ലു​മെ​ത്തി
Saturday, June 29, 2024 1:21 PM IST
സോനു തോമസ്
മെ​റ്റ അ​തി​ന്‍റെ ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ചാ​റ്റ് ബോ​ട്ടാ​യ മെ​റ്റ എ​ഐ ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. ര​ണ്ടു​മാ​സം മു​മ്പാ​ണ് മെ​റ്റ എ​ഐ ലോ​ക​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്.

മെ​റ്റ പ്ലാ​റ്റ്‌​ഫോം​സി​ന്‍റെ പു​തി​യ ലാ​ര്‍​ജ് ലാം​ഗ്വേ​ജ് മോ​ഡ​ലാ​യ ലാ​മ 3 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ് ഇ​ത്. തു​ട​ക്ക​ത്തി​ല്‍ ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ലാ​ണ് മെ​റ്റ എ​ഐ സേ​വ​ന​ങ്ങ​ള്‍ എ​ല്ലാ​വ​ര്‍​ക്കും ല​ഭ്യ​മാ​കു​ക.

മെ​റ്റ എ​ഐ വ​രു​ന്ന​തോ​ടെ വാ​ട്സ്ആ​പ്പി​ല്‍ എ​ന്തെ​ങ്കി​ലും ചെ​യ്യു​ന്ന​തി​നാ​യി ആ​പ്പി​ല്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യാ​ല്‍ മ​തി​യാ​കും. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ല്‍ ഒ​രു വ്യ​ക്തി​യോ​ട് എ​ന്ന പോ​ലെ ഉ​പ​യോ​ക്താ​വി​ന് മെ​റ്റ എ​ഐ അ​സി​സ്റ്റ​ന്‍റു​മാ​യി സം​സാ​രി​ക്കാം.

ഫേ​സ്ബു​ക്ക് ഫീ​ഡി​ല്‍ ത​ന്നെ മെ​റ്റ എ​ഐ ല​ഭി​ക്കും. ചി​ത്ര​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​നും വാ​ട്സ്ആ​പ്പ് സ്റ്റി​ക്ക​റു​ക​ളു​ണ്ടാ​ക്കാ​നും ചി​ത്ര​ങ്ങ​ളി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​നും മെ​റ്റ എ​ഐ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

മെ​റ്റ എ​ഐ എ​ങ്ങ​നെ ല​ഭി​ക്കും

സേ​വ​നം ല​ഭ്യ​മാ​കാ​നാ​യി വാ​ട്സ്ആ​പ്പ്, ഇ​ന്‍​സ്റ്റ​ഗ്രാം, ഫേ​സ്ബു​ക്ക്, മെ​സ​ഞ്ച​ര്‍ ആ​പ്പു​ക​ള്‍ അ​പ്ഡേ​റ്റ് ചെ​യ്താ​ല്‍ മ​തി. ഓ​രോ പ്ലാ​റ്റ്ഫോ​മി​ലേ​ക്കും പ്ര​ത്യേ​ക​മാ​യാ​ണ് മെ​റ്റ എ​ഐ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

വാ​ട്‌​സ്ആ​പ്പി​ല്‍ ഒ​രു വ്യ​ക്തി​യു​മാ​യി ചാ​റ്റ് ചെ​യ്യു​മ്പോ​ള്‍ മെ​റ്റ എ​ഐ എ​ന്ന ഐ​ക്ക​ണ്‍ ക്ലി​ക്ക് ചെ​യ്ത് വേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യാ​ല്‍ മെ​റ്റ എ​ഐ ഉ​പ​യോ​ഗി​ക്കാം.

ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലും മെ​സ​ന്‍​ജ​റി​ലും @ എ​ന്ന​തി​നു ശേ​ഷം Meta AI എ​ന്നു ടൈ​പ്പ് ചെ​യ്തു മെ​റ്റ എ​ഐ ഉ​പ​യോ​ഗി​ക്കാം.