സാംസംഗ് ഫോൾഡബിൾ ഫോണുകൾ അടുത്ത മാസം പുറത്തിറക്കും
Wednesday, May 17, 2023 3:21 PM IST
സിയൂൾ: സാംസംഗിന്റെ ന്യൂജൻ ഫോൾഡബിൾ ഫോണുകൾ അടുത്ത മാസം പുറത്തിറക്കും. ഗാലക്സി സെഡ് ഫ്ളിപ് 5, ഗാലക്സി സെഡ് ഫോൾഡ് 5 എന്നീ മോഡലുകളാണു ജൂലൈ 26നു സാംസംഗ് പുറത്തിറക്കുന്നത്.
ഓഗസ്റ്റിലാണ് ഈ ഫോണുകളുടെ ലോഞ്ചിംഗ് നിശ്ചയിച്ചിരുന്നത്. ജൂലൈയിൽ പുറത്തിറക്കുമെങ്കിലും ഓഗസ്റ്റ് 11നു മാത്രമേ വിപണിയിൽ ലഭ്യമാകൂ.
ആപ്പിൾ ഐഫോണിന്റെ പുതിയ മോഡലുകൾ പുറത്തിറക്കുംമുന്പ് ഫോൾഡബിൾ ഫോണുകളുമായി വിപണി പിടിക്കാനാണു സാംസംഗിന്റെ പദ്ധതി. സെപ്റ്റംബറിലാണു സാധാരണയായി ആപ്പിൾ പുതിയ ഐഫോണുകൾ പുറത്തിറക്കാറുള്ളത്.