കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ ട്വിറ്ററില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ രാജിയും
കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ ട്വിറ്ററില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ രാജിയും
Friday, November 11, 2022 11:07 AM IST
സമൂഹ മാധ്യമമായ ട്വിറ്ററില്‍ വീണ്ടും പ്രതിസന്ധി. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ രാജിവച്ചു. ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസറായിരുന്ന ലിയ കിസ്നര്‍, യോയെല്‍ റോത്ത്, സെയില്‍സ് ടീമിന്‍റെ ചുമതലയുണ്ടായിരുന്ന റോബിന്‍ വീലര്‍ എന്നിവരാണ് രാജിവച്ചത്.

ട്വിറ്ററിലേക്ക് പരസ്യദാതാക്കളെ എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്ന റോബിന്‍ വീലറുടെ പടിയിറക്കം അസാധാരണ പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ശേഷിക്കുന്ന പഴയ നേതൃത്വത്തിന്‍റെ രാജി ജീവനക്കാര്‍ക്കിടയിലും വലിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്.


ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തശേഷം നടത്തിയ കൂട്ടപ്പിരിച്ചുവിടല്‍ ട്വിറ്ററില്‍ വലിയ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കമ്പനിയെന്നും സബ്സ്ക്രിപ്ഷന്‍ വഴി കൂടുതല്‍ പണമെത്തിയില്ലെങ്കില്‍ കമ്പനി പാപ്പര്‍ സ്യൂട്ട് ഫയല്‍ ചെയ്യേണ്ടി വന്നേക്കാമെന്നാണ് മസ്കിന്‍റെ തുറന്നുപറച്ചില്‍.