ട്വിറ്റർ വെരിഫിക്കേഷൻ ജനുവരി 20 മുതൽ
Monday, December 21, 2020 3:19 PM IST
മുംബൈ: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിലെ വെരിഫിക്കേഷൻ നടപടിക്രമങ്ങൾ ജനുവരി 20 ന് പുനരാരംഭിക്കും. ഇതിന്റെ ഭാഗമായി ആധികാരികവും സജീവവുമായ ട്വിറ്റർ അക്കൗണ്ടുകൾക്ക് ബ്ലു ബാഡ്ജ് ലഭിക്കും.
അതേസമയം അപൂർണവും സജീവമല്ലാത്തതുമായ അക്കൗണ്ടുകളുടെ ബ്ലു ബാഡ്ജ് പിൻവലിക്കുമെന്നും കന്പനി അറിയിച്ചു.
ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്ന പരാതിയെത്തുടർന്ന് മൂന്നു വർഷം മുന്പ് ട്വിറ്റർ തങ്ങളുടെ വെരിഫിക്കേഷൻ നടപടികൾ നിർത്തിവയ്ക്കുകയായിരുന്നു.