വൈ-ഫൈ കോളിംഗ് സേവനവുമായി എയർടെൽ
Saturday, January 11, 2020 4:39 PM IST
കൊച്ചി: ഭാരതി എയർടെൽ (എയർടെൽ) കേരളത്തിൽ വൈ-ഫൈ കോളിംഗ് സേവനം അവതരിപ്പിച്ചു. വോയ്സ് കോളുകൾക്കായി പ്രത്യേക ചാനൽ സൃഷ്ടിച്ചാണ് വൈ-ഫൈ നെറ്റ് വർക്കിലൂടെ ഉപയോക്താക്കൾക്കു സേവനം ലഭ്യമാക്കുന്നത്. ടെൽകോ ഗ്രേഡ് കോളുകൾ ഏതു നെറ്റ് വർക്കിലേക്കും സാധ്യമാണ്. ഉപയോക്താവിനു തടസമില്ലാതെതന്നെ എയർടെൽ വൈ-ഫൈ നെറ്റ് വർക്കിലേക്കു വിളിക്കിടെ മാറാം.
വീട്ടിലെയോ ഇന്ത്യയിലുടനീളമുള്ള ഏതെങ്കിലും പൊതു വൈ-ഫൈ നെറ്റ് വർക്കിൽനിന്നോ എയർടെൽ വൈ-ഫൈ കോളിംഗ് പ്രാപ്യമാണ്. ഇതിനു പ്രത്യേകം ചാർജുകൾ ഇല്ല. വളരെ കുറഞ്ഞ ഡാറ്റ മാത്രമാണ് ഇതിനായി വേണ്ടിവരുന്നത്. വൈ-ഫൈ കോളിംഗ് എയർടെൽ സ്മാർട് ഫോണിൽ സാധ്യമാണോയെന്നു പരിശോധിക്കുക. വൈ-ഫൈ കോളിംഗിനെ പിന്തുണയ്ക്കുന്ന പതിപ്പിലേക്ക് ഉപകരണം അപ്ഗ്രേഡ് ചെയ്യുക. മൊബൈൽ ഫോണ്‍ സെറ്റിംഗിൽ വൈ-ഫൈ കോളിംഗ് ഓണ്‍ ആക്കുക. തടസമില്ലാത്ത ഉപയോഗത്തിനു വോഎൽടിഇ എപ്പോഴും ഓണ്‍ ആയി നിലനിർത്തുക.