ബിഎസ്എൻഎൽ വിആർഎസ്: അപേക്ഷ 92,000 കവിഞ്ഞു
Tuesday, November 26, 2019 5:11 PM IST
ന്യൂഡൽഹി: ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നീ കന്പനികളിലെ 92,000 ജീവനക്കാർ സ്വമേധയാ വിരമിക്കൽ പദ്ധതി (വിആർഎസ്)യിൽ ചേരാൻ അപേക്ഷിച്ചു. അപേക്ഷ ഡിസംബർ മൂന്നുവരെ സമർപ്പിക്കാം.
ബിഎസ്എൻഎലിലെ ഒന്നരലക്ഷം ജീവനക്കാരിൽ ഒരു ലക്ഷം പേർ വിആർഎസിന് അർഹതയുള്ളവരാണ്. ജനുവരി 31-നാണു വിആർഎസ് പ്രകാരം പിരിയേണ്ടത്.
ജീവനക്കാരിൽ ഭൂരിപക്ഷം പിരിയുന്നതോടെ ബിഎസ്എൻഎലിനു ശന്പളച്ചെലവിൽ 7000 കോടി രൂപ ലാഭിക്കാനാകും. അടുത്ത മുന്നുവർഷത്തിനുള്ളിൽ ആസ്തികൾ വിറ്റ് 37,000 കോടി രൂപ സന്പാദിക്കാനും ബിഎസ്എൻഎൽ ഉദ്ദേശിക്കുന്നു.