ഡ്രാഗണ് കൃഷിക്കൊപ്പം അതേ പോസ്റ്റിൽ കുരുമുളക് കൊടിയും നട്ട് കംപാനിയൻ ക്രോപ്പിംഗ് രീതിയും പരീക്ഷിക്കാം. പോസ്റ്റിനുള്ളിൽ ജൈവ മാലിന്യങ്ങൾ നിക്ഷേപിച്ചാൽ എയറോബിക് കന്പോസ്റ്റിംഗിലൂടെ അതു മികച്ച ജൈവ വളമായി മാറുകയും ചെടികൾ വലിച്ചെടുക്കുകയും ചെയ്യും.
ഇതുവഴി ഒരു മാലിന്യ സംസ്കരണം കൂടി നടപ്പാക്കാം. പോസ്റ്റിന്റെ പ്രതലം പരുക്കനായതിനാൽ ചാണകവും വളവുമൊക്കെ തേച്ചു പിടിപ്പിക്കാമെന്ന പ്രത്യേകതയുമുണ്ട്. പോസ്റ്റിനുള്ളിൽ വെള്ളം കെട്ടി നിൽക്കില്ല.
എന്നാൽ, മഴവെള്ളം അരിച്ചിറങ്ങി കൂടുതൽ ദിവസം പോസ്റ്റിനുള്ളിലെ ഈർപ്പം നിലനിൽക്കുന്നതിനാൽ വേനൽക്കാലത്തു പോലും നന വളരെ കുറച്ചു മതി. സൂഷ്മ ജീവികളും മണ്ണിരയും പോസ്റ്റിലെ വായു സഞ്ചാരം മൂലം പെരുകുകയും ഉള്ളിലെ മണ്ണും വളവും കൂടുതൽ ഗുണമേ·യുള്ളതാക്കി മാറ്റുകയും ചെയ്യും.
ഇരുപത്തിയഞ്ച് വർഷമായി ജൈവ കൃഷി പിന്തുടരുന്ന ജോബി, സ്വന്തമായി വികസിപ്പിച്ചെടുത്ത ജൈവവളത്തിന് ഉഗ്രൻ ജൈവവളം എന്നാണ് പേര് നൽകിയിരിക്കുന്നത്. പേരു പോലെ തന്നെ ഉഗ്രനായ ഈ വളം എല്ലാ കൃഷിക്കും ഫലപ്രദമാണ്.
ഇതു സ്ഥിരമായി പ്രയോഗിച്ചാൽ ഫലങ്ങൾക്ക് കൂടുതൽ വലുപ്പവും രുചിയും മണവും കൂടുതൽ സൂക്ഷിപ്പുകാലവും കിട്ടുമെന്നു ജോബി അവകാശപ്പെടുന്നു. റെയ്സ്ഡ് ബെഡ് കൾട്ടിവേഷനുള്ള പോസ്റ്റുകൾ, കോണ്ക്രീറ്റ് റിംഗുകൾ, എയറോബിക് പൂച്ചട്ടികൾ എന്നിവയും വിർഗോ ഇൻഡസ്ട്രീസിൽ ഉത്പാദിപ്പിക്കുന്നുണ്ട്.
റബർ പുകപ്പുരകൾ, പുകപ്പുര അടുപ്പുകൾ, സൂര്യ ഡ്രൈയർ, ഇൻസിനറേറ്റർ, മലിന ജല കുഴികൾ, റെഡിമെയ്ഡ് കല്ലറകൾ, കോണ്ക്രീറ്റ് വേലിക്കാലുകൾ എന്നിവയും വിർഗോ ഇൻഡസ്ട്രീസിൽ നിർമിച്ച് വിതരണം ചെയ്യുന്നുണ്ട്.
രണ്ട് ദേശീയ അവാർഡുകളും ഒട്ടേറെ സംസ്ഥാന പുരസ്കാരങ്ങളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ജോബിയെ തേടിയെത്തിയിട്ടുണ്ട്. നിരവധി അന്തർദേശീയ സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള ജോബിക്ക് പ്രോത്സാഹനവുമായി ഭാര്യ ലൗലി എപ്പോഴും കൂടെയുണ്ട്. മക്കൾ: പ്രിയ, പ്രീതി, പ്രിൻസ, റോസ്.
ഫോണ്: 9048365013, 9074652127