നഴ്സറികളിലെ അനന്തവിസ്മയം; അനന്തക്കാട്ട് ഹൈടെക് ഫാം ആൻഡ് നഴ്സറി
Tuesday, July 2, 2024 1:36 PM IST
പാരന്പര്യത്തിന്റെ കരുത്തും കരുതലും മാധുര്യവും ചേർന്ന് അനന്തക്കാട്ട് ഹൈടെക് ഫാം ആൻഡ് നഴ്സറി കർമപഥത്തിൽ ചരിത്രം കുറിക്കുകയാണ്. 1978-ൽ ഈപ്പൻ അനന്തക്കാട്ടും ഭാര്യ മറിയക്കുട്ടിയും കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരത്ത് തുടങ്ങിയ റബർ നഴ്സറിയാണു പിന്നീട് ലോകമറിയുന്ന ഹൈടെക് ഫാം ആൻഡ് നഴ്സറിയായി മാറിയത്.
ഈപ്പന്റെ മൂത്ത മകൻ ജോബി ഈപ്പന്റെ നേതൃത്വത്തിൽ 2005-ൽ കണ്ണൂർ പരിയാരം കോരൻപീടികയിലേക്ക് റബർ നഴ്സറി മാറ്റി സ്ഥാപിച്ചതോടെ ഹൈടെക് ഫാം ആൻഡ് നഴ്സറിയിലേക്കു സംരംഭം വളരുകയായിരുന്നു.
ജോബി ഈപ്പനും ഭാര്യ എലിസബത്തും മകൻ ജോസഫ് ജോബി ഈപ്പനുമാണ് ഇപ്പോൾ നഴ്സറിയുടെ ചുമതല വഹിക്കുന്നത്. കൃഷിയോടുള്ള താത്പര്യം കൊണ്ട് ബി.എസ്സി അഗ്രിക്കൾച്ചർ ബിരുദം നേടിയ ജോസഫ് ഇപ്പോൾ പൂർണമായും ഈ രംഗത്തു തന്നെ. മകൾ മറിയ ജോബി ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥയാണ്.
റബർ നഴ്സറി ആയിരിക്കുന്പോൾ തന്നെ സ്വന്തമായി ബഡ് ചെയ്തുണ്ടാക്കിയിരുന്ന റബർ തൈകൾ ഗുണമേ· കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പരസ്യമാർഗങ്ങൾ ഒന്നുമില്ലാതിരുന്ന അക്കാലത്ത് പറഞ്ഞും കണ്ടും കേട്ടും മലബാറിലും കർണാടകയിലും അനന്തക്കാട്ട് റബർ തൈകൾക്ക് വൻ ഡിമാൻഡായിരുന്നു. അത് ഇന്നും തുടരുകയും ചെയ്യുന്നു.
പഴയകാലത്ത് ആദായമുള്ള വിളകളോട് മാത്രമായിരുന്നു ജനങ്ങൾക്കു താത്പര്യം. എന്നാൽ, ഇന്ന് അങ്ങനെയല്ല. കായ്കനികൾക്കും പഴങ്ങൾക്കും വലിയ പ്രധാന്യമാണ് അവർ കൊടുക്കുന്നത്. ജീവിത നിലവാരത്തിലും ആഹാര രീതികളിലും വന്ന മാറ്റമാണ് അതിനു കാരണം. അതു മുന്നിൽ കണ്ടാണ് ജോബി ഈപ്പൻ 2006- ൽ മലബാറിലെ തന്നെ ആദ്യത്തെ ഹൈടെക് ഫാം ആൻഡ് നഴ്സറി തുടങ്ങിയത്.
ഫലവൃക്ഷത്തൈകളുടെ കലവറ
ഹൈടെക് ഫാം ആൻഡ് നഴ്സറി തുടങ്ങിയതോടെ, കേരളീയർ ശീലിച്ചു വന്നിരുന്ന പഴവർഗങ്ങളോടൊപ്പം നമ്മുടെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന വിദേശിയും സ്വദേശിയുമായ വിവിധ പഴവർഗങ്ങളുടേയും കായ്ഫലങ്ങളുടേയും തൈകൾ ഉത്പാദിപ്പിക്കാനും വില്പന നടത്താനും തുടങ്ങി.
ഇതു കേരളത്തിന്റെ കാർഷികചരിത്രത്തിലെ വിപ്ലവകരമായ മാറ്റങ്ങളിലൊന്നായിരുന്നു. പൊന്നുംവില കൊടുത്തു വാങ്ങുന്ന പഴവർഗങ്ങൾ നമ്മുടെ മണ്ണിലും വിളയിക്കാൻ പറ്റുമെന്നു തെളിയിച്ച അനന്തക്കാട്ട് നഴ്സറിയിൽ ഇന്നു വ്യത്യസ്ഥ ഇനങ്ങളിലും വർഗങ്ങളിലും പെട്ട 550 ൽ അധികം ഫലവൃക്ഷത്തൈകൾ ലഭ്യമാണ്.
പരിയാരം കോരൻപീടിക, കാഞ്ഞിര വളവ്, മുടിക്കാനം എന്നിവിടങ്ങളിലായി 20 ഏക്കർ സ്ഥലത്തായിട്ടാണു ഫലവൃക്ഷത്തൈകളുടെ ഉത്പാദനം നടക്കുന്നത്. ഹൈടെക് രീതിയിലുള്ള നഴ്സറിയിൽ അത്യാധുനിക രീതിയിലുള്ള ഉത്പാദനവും പരിപാലനവുമാണുള്ളത്.
അന്പതോളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. തൈകളുടെ വില്പന പ്രധാനമായും പരിയാരം കോരൻപീടികയിലെ ഹൈടെക് ഫാം ആൻഡ് നഴ്സറി വഴിയാണ്. 2500 രൂപയ്ക്കുള്ള മിനിമം ഓർഡർ മുതൽ കേരളത്തിൽ എവിടെയും തൈകൾ സൗജന്യമായി എത്തിച്ചു കൊടുക്കാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
ഏതു പ്രദേശത്തായാലും അവിടുത്തെ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ തൈകൾ ലഭ്യമാക്കുകയും ആവശ്യമെങ്കിൽ നട്ടു കൊടുക്കുകയും നിർദേശങ്ങൾ നൽകി വരികയും ചെയ്യുന്നുണ്ട് അനന്തക്കാട്ട് ടീം.
വീടിനോടു ചേർന്നു ഗാർഡനോടൊപ്പം തന്നെ വിവിധ ഫലവൃക്ഷത്തൈകൾ നടുന്നത് ഇപ്പോഴത്തെ ട്രെൻഡായതിനാൽ അതിനു വേണ്ട വിവിധ തൈകളും മറ്റും എത്തിച്ചുകൊടുക്കാനും നട്ടുകൊടുക്കാനും പ്രത്യേക സംവിധാനവും ടീമും അനന്തക്കാട്ട് ഹൈടെക് ഫാമിനുണ്ട്.

സിഗ്നേച്ചർ വിളകൾ
ഏതു കാലാവസ്ഥയിലും കായ്ച്ചു നല്ല വിളവ് നൽകുന്ന ട്രോപ്പിക്കൽ അവക്കാഡോ അനന്തക്കാട്ട് ഫാമിന്റെ സിഗ്നേച്ചർ വിളകളിലൊന്നാണ്. ഇതിന്റെ തൈകൾക്കായി ഇന്ത്യയിൽ പലയിടങ്ങളിൽ നിന്നായി ആവശ്യക്കാർ എത്താറുണ്ട്.
അതുപോലെ തന്നെയാണ് ഡ്രാഗണ് ഫ്രൂട്ടും. ഡ്രാഗണ് ഫ്രൂട്ടിന്റെ വിവിധ ഇനങ്ങൾ ഇവിടെയുണ്ടെങ്കിലും, ഉളളിൽ ചുവന്ന നിറമുള്ള മധുരമേറിയ അമേരിക്കൻ ബ്യൂട്ടി ഡ്രാഗണ് ഫ്രൂട്ടിനാണ് ആവശ്യക്കാരേറെയുള്ളത്.
കേരളത്തിന്റെ കാലാവസ്ഥയിൽ നന്നായി വളരുന്ന രുചിയേറും ഓസ്ട്രേലിയൻ പഴവർഗമായ അഭിയുവിന് നല്ല ഡിമാൻഡാണ്. ബ്രസീലിയൻ ഫ്രൂട്ടായ ജബോട്ടിക്കാബ (മരമുന്തിരി) യ്ക്കും ആവശ്യക്കാരേറെയുണ്ട്. ചട്ടിയിൽ വച്ചു പിടിപ്പിക്കാവുന്ന ഇനത്തിനോടാണ് ആളുകൾക്കു കൂടുതൽ താത്പര്യം.
പതിനഞ്ചോളം വ്യത്യസ്ഥ ചെറിയിനങ്ങൾ, ഇരുപതോളം നാരകയിനങ്ങൾ, പത്തോളം വ്യത്യസ്ഥ ഇനം റംബൂട്ടാൻ, പലതരം സപ്പോട്ട, പേര, ചാന്പ, ഞാവൽ, അറുപതിൽപരം മാവിനങ്ങൾ, മുപ്പതോളം പ്ലാവിനങ്ങൾ, മികച്ച ഗുണമേ·യുള്ള അന്നൂർ തൈകൾ ഉൾപ്പെടെ പത്തോളം തെങ്ങിനങ്ങൾ, മോഹിത് നഗർ അടക്കം ആറോളം കമുകിനങ്ങൾ തുടങ്ങിയവയും നഴ്സറിയിലുണ്ട്.
കൃഷി വകുപ്പ്, കോക്കനട്ട് ഡവലപ്മെന്റ് ബോർഡ്, എസ്എച്ച്എം എന്നിവയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന അനന്തക്കാട്ട് ഹൈടെക് ഫാം ആൻഡ് നഴ്സറിക്ക് ഗുണനിലവാരത്തിനുള്ള ഐഎസ്ഒ സർട്ടിഫിക്കറ്റുമുണ്ട്. അഗ്രികൾച്ചറൽ ഫെസ്റ്റുകളിലെ സ്ഥിര സാന്നിധ്യമാണ് അനന്തക്കാട്ടിന്റെ സ്റ്റാളുകൾ.
പ്രശസ്തമായ കണ്ണൂർ ഫ്ളവർ ഷോയിൽ 2023 ലേതടക്കം ഏറ്റവും മികച്ച നഴ്സറി സ്റ്റാളായി നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിപിസിആർ എക്സ്ബിഷൻ കാസർഗോഡ്,പ്രാദേശിക ഗവേഷണ കേന്ദ്രം പിലിക്കോട്, പടന്നക്കാട് കാർഷിക കോളജ് തുടങ്ങി അഗ്രകൾച്ചർ ഫെസ്റ്റുകളിലെ പ്രധാന സ്റ്റാൾ അനന്തക്കാട്ടിന്റേതാണ്.
ജോ ഫാം ഡയറീസ് എന്ന യു ടൂബ് ചാനലും ഇവർക്കുണ്ട്. അനന്തക്കാട്ട് ഫാമിലെ കൃഷിയെക്കുറിച്ചും, നവീന കൃഷിരീതികളെക്കുറിച്ചും ഇവിടുത്തെ കാർഷിക ഉത്പന്നങ്ങളെക്കുറിച്ചും സ്വദേശി വിദേശി ഫലവൃക്ഷത്തൈകളെക്കുറിച്ചും അവയുടെ പരിചരണത്തെക്കുറിച്ചും വില്പനയെക്കുറിച്ചുമൊക്കെ അറിയാൻ നിരവധിപ്പേരാണ് ഈ ചാനൽ പിന്തുടരുന്നത്.
ഫോണ്: 97478 48881