HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Super Song
കന്മദം ചോരുന്ന പാട്ട്
Wednesday, January 10, 2018 6:44 PM IST
മൂവന്തിത്താഴ്വരയിൽ വെന്തുരുകും....മനസിൻ അകത്തളങ്ങളിൽ കട്ടപിടിച്ചിരുന്ന നോവുകളും വിമുഖതകളും വെന്തുരുകി കന്മദമായി ചോരുകയാണ് ഈ പാട്ടിലൂടെ...
മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ നിരയിൽ സ്ഥാനമുറപ്പിട്ടുള്ളതാണ് "കന്മദം’ എന്ന ചിത്രമെന്നതിൽ ആർക്കും സംശയമുണ്ടാവില്ല. ലോഹിതദാസ് തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ ചിത്രം 1998ലാണ് പുറത്തിറങ്ങുന്നത്. ശക്തമായ ഇതിവൃത്തവും ഒഴുക്കുള്ള തിരക്കഥയും പ്രതിഭകളുടെ സ്വഭാവിക അഭിനയവുമെല്ലാം ചേരുംപടി ചേർന്നപ്പോൾ ഭാവസാന്ദ്രമായ ഒരു ചിത്രം മലയാളത്തിൽ ജനിക്കുകയായിരുന്നു.
രവീന്ദ്രൻ- ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ട് സൃഷ്ടിച്ച ഗാനങ്ങളും എസ്.പി. വെങ്കിടേഷ് ഒരുക്കിയ പശ്ചാത്തല സംഗീതവും ’കന്മദ’ത്തിന്റെ സൗരഭ്യം കൂട്ടി. അഞ്ചു ഗാനങ്ങളാണ് ചിത്രത്തിലുണ്ടായിരുന്നത്. ഇതിൽ "തിരുവാതിര തിരനോക്കിയ’എന്ന ഗാനം ടൈറ്റിൽ ഗാനമായപ്പോൾ "മഞ്ഞക്കിളിയുടെ മൂളിപ്പാട്ട്’ വിശ്വനാഥൻ എന്ന മോഹൻലാൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചുമതലയേറ്റെയടുത്തു. പ്രസന്നമായ രംഗങ്ങളുടെ അകന്പടിയോടെയെത്തിയ ഈ ഗാനം വലിയ വേലിയറ്റമാണ് അക്കാലത്ത് സൃഷ്ടിച്ചത്. ഗാനമേളകളിലും സ്റ്റേജ് ഷോകളിലും മഞ്ഞക്കിളിയുടെ മുളിപ്പാട്ട് ഒഴിച്ചുകൂട്ടാനാവത്തായിരുന്നു.
എന്നാൽ "മൂവന്തിത്താഴ്വരയിൽ’എന്ന ഗാനം ശ്രോതാക്കളിൽ വലിയ വികാരവേലിയറ്റങ്ങൾ സൃഷിടിച്ചാണ് ജനപ്രീതി നേടിയെടുത്തത്. നിശബ്ദമായ അന്തരീക്ഷത്തിൽ, ഈ പാട്ടിന് കാതോർത്തവരെല്ലാം മനസിന്റെ ആഴങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ടാവും. തികച്ചും സ്വകാര്യമായ ദുഃഖങ്ങളിലേക്കും നിരാശകളിലേക്കും മനം ചേർത്തിട്ടുണ്ടാവും, തീർച്ച. "ചിത്രം’സിനിമയിലെ "നകുമോ’എന്ന കൃതിയിലുടെ മലയാളികൾക്ക് സുപരിചിതമായ ’ആഭേരി’രാഗത്തിലാണ് രവീന്ദ്രൻമാഷ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. പ്രസന്നമായ അന്തരീക്ഷമൊരുക്കുന്ന ആഭേരി ഉപയോഗിച്ച് ദുഃഖത്തിന്റെ നിഴൽ വീണ ഇതുപൊലൊരു ഗാനം സൃഷ്ടിച്ചതിലൂടെ രവീന്ദ്രൻമാഷിന്റെ പ്രതിഭാവിലാസമാണ് പ്രകടമാകുന്നത്. ദാസേട്ടന്റെ നാദവൈഭവം ഈ പാട്ടിലും രവീന്ദ്രൻമാഷ് ഫലപ്രദമായി ഉപയോഗിച്ചു. മറ്റാരുടെയെങ്കിലും ശബ്ദത്തിൽ ഒരു പക്ഷെ ഈ പാട്ട് ഇത്രമധുരിതമാകില്ലായിരുന്നു.
സിനിമയിലെ വളരെ നിർണായകമായ മുഹൂർത്തത്തിലാണ് ഈ ഗാനം ഉൾച്ചേർത്തിരിക്കുന്നത്. പുറംതോടിന്റെ കടുപ്പം തകർന്ന് മാർദവമുള്ള മനോഭാവത്തിലേക്കും തരളിത ഭാവങ്ങളിലേക്കും കഥാപാത്രങ്ങൾ യാത്രായാരംഭിക്കുന്നത് ഈ പാട്ടിലൂടെയാണ്. ചിത്രത്തിന്റെ ഇതിവൃത്തം മുഴുവൻ ഈ ഗാനത്തിൽ ലയിച്ചിരിക്കുന്നു...
ഇനി പറയേണ്ടത് വരികളേക്കുറിച്ചാണ്. "ഇരുളുമീ എകാന്തരാവിൽ തിരയിടും വാർത്തിങ്കളാക്കാം’... നിരാലംബയായവൾക്ക് താങ്ങാകുന്നവന്റെ താരാട്ടാണ് ഗീരീഷ് പുത്തഞ്ചേരി കുറിച്ചത്. പ്രതീക്ഷയറ്റ് മുരടിച്ച് പോയവളുടെ മനസിൽ കുളിരുന്ന പകരുന്ന താരാട്ട്. കാന്പുള്ള വരികൾ സമ്മാനിച്ച് ഗീരീഷ് പുത്തഞ്ചേരിയും ആഴമുള്ള സംഗീതമൊരുക്കി രവീന്ദ്രൻമാഷും അനുഗ്രഹീത ശബ്ദം പകർന്ന് ദാസേട്ടനും അനശ്വരമാക്കിയ ഈ പാട്ടിന്റെ കന്മദ സുഗന്ധം ഒരിക്കലും മായില്ല മലയാളി മനസുകളിൽ.
അലക്സ് ചാക്കോ
ചിത്രം:
കന്മദം
ഗാനം :
മൂവന്തിത്താഴ്വരയിൽ വെന്തുരുകും വിണ്സൂര്യൻ
ആലാപനം:
കെ.ജെ യേശുദാസ്
സംഗീതം:
രവീന്ദ്രൻ
രചന:
ഗിരീഷ് പുത്തഞ്ചേരി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഈ പാട്ടു ശരിയാവില്ലെന്ന് രാജേഷ് ഖന്ന, ആവുമെന്ന് ബർമൻ!
ഒരു ശരാശരി നിലവാരത്തിലുള്ള കഥപറയുന്ന സിനിമയെ വൻ വിജയമാക്കിയ സംഗീതം. അത
അതിശയം തന്നെ, എല്ലാം അതിശയം...!
സൗന്ദര്യം അതു കാണുന്നവന്റെ കണ്ണിലാണെന്നു പറയാറുണ്ട്. അദ്ഭുതം എന്ന രസവും അങ്ങന
പ്രണയ പരവശരുടെ ആ ഗാനത്തിന് അറുപതു വയസ്...
‘ജൽതേ ഹേ ജിസ്കേ ലിയേ… ‘ പ്രണയ പരവശർക്കായി പിറന്ന ആ സുന്ദരഗാനം പിറന്നിട്ട് 60 വർഷങ്ങൾ. 1959-ൽ പുറത്ത
കാട്ടിലെത്താതെ കാടനുഭവം തരുന്ന പാട്ട്
പ്രകൃതിയുടെ മടിത്തട്ടാണ് കാടെന്ന് പറയാറുണ്ട്. കാടണഞ്ഞൽ പിന്നെ അവാച്യമായ കുളിർമയും ശാന്തതയുമൊക്കെയാണ
ജീവാംശമായി... മെലഡിയുടെ വസന്തകാലത്തേക്ക് ഒരു തിരിച്ചുപോക്ക്
ജീവാംശമായി താനേ.... ഒരിക്കൽ ചുണ്ടിലണഞ്ഞാൽ പിന്നെ പോകാനിത്തിരി മടിയാണ് ഈ പാ
എന്തൊരു ഫീലാണ് ബ്രോ...!
പലർക്കും പാടണമെന്നുണ്ട് എന്നാൽ പാടി ഫലിപ്പിക്കാൻ പറ്റാത്തൊരു പാട്ട്... ഷഹബാസ്
സഹ്യസാനു ശ്രുതിമീട്ടിയ കൈരളിയുടെ ഉണർത്തുപാട്ട്....
മലയാളക്കരയുടെ മഹിമയും ചാരുതയുമെല്ലാം നിറഞ്ഞുതുളുന്പുകയാണ് ഈ പാട്ടിൽ.... ഓണനാളുകളെത്തുന്പോഴും കേരളപ്
ഓണത്തുന്പി പാടൂ... ഉൾനോവുണർത്തും ഓണപ്പാട്ട്
ഉള്ളിലെവിടെയോ തളംകെട്ടുന്ന വിങ്ങലോടയല്ലാതെ ഈ പാട്ട് കേട്ടുതീർക്കാനാവില്ല. നഷ്ടപ്പെട്ടുപോയ നല്ലോർ
"അടി നീയെങ്കെ...’ മറക്കില്ല ഈ റഹ്മാൻ ഹിറ്റ്..!
സിനിമ തകർന്നടിഞ്ഞാലും സൂപ്പർ ഹിറ്റായിമാറുന്ന ചില ഗാനങ്ങളുണ്ട്. അത്തരത്തിൽ ഒ
തേരിറങ്ങും മുകിലേ... മഴത്തൂവൽ പോലെ ഒരു ഗാനം..!
ഒരു മഴത്തൂവലിന്റെ നനുത്ത തലോടലേൽക്കുന്ന സുഖമാണ് തേരിറങ്ങും മുകിലേ ...എന്ന ഗ
പ്രമദവനം വീണ്ടും... ഗന്ധർവരാഗം മലയാളിക്ക് സമ്മാനിച്ച സാന്ദ്രസംഗീതം
ഗന്ധർവ സ്വരമാധുരിയിൽ പെയ്ത ഗാനമഴയായിരുന്നു പ്രമദവനം വീണ്ടും .... രവീന്ദ്ര സംഗീതത്തിന്റെ മാസ്മരികത
പാടം പൂത്ത കാലം... മൂന്നു പതിറ്റാണ്ടിന്റെ നിറവിൽ സുന്ദരഗാനം
പാടം പുത്ത കാലം... മലയാണ്മ പൂത്തുലയുന്ന ഈ മനോഹരഗാനം ഗാനം മലയാളിക്കു നാദവിരുന്നാകാൻ തുടങ്ങിയിട്ടു

Latest News
ജൻ ശതാബ്ദി എക്സ്പ്രസിനുള്ളിൽ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാർ
കടലിൽ അനധികൃത സിനിമാ ഷൂട്ടിംഗ്; പത്തുലക്ഷം രൂപ പിഴ
ബാർ ഹോട്ടലിൽ ലഹരിമരുന്നുമായി യുവാവ് പിടിയിൽ
വ്യാജ വോട്ട് ചെയ്യാൻ കഴിയാത്തതിൽ ഷാഫിക്ക് നിരാശയെന്ന് സിപിഎം ജില്ലാ സെക്രട്ടറി
ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചു; അക്യൂപങ്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top