HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Star Chat
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
Monday, February 24, 2025 9:59 AM IST
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുടരുകയാണ്. അവിടെ കരുത്തും ആവേശവുമാണ്, ഇമേജ് ഭയം മറികടന്നു നേടിയ ബോഗയ്ൻവില്ല വിജയം. പുത്തൻ റിലീസ്, ഓഫീസർ ഓൺ ഡ്യൂട്ടിയിൽ പോലീസ് യൂണിഫോമിലാണ് ചാക്കോച്ചൻ. കഥാപാത്രം, സിഐ ഹരിശങ്കർ.
നായാട്ടിനു ശേഷമുള്ള പോലീസ് വേഷം. ഇരട്ടയുടെ കോ ഡയറക്ടര്‍ ജിത്തു അഷ്റഫിന്റെ ആദ്യചിത്രം. നായാട്ടിനു ശേഷമുള്ള ഷാഹി കബീര്‍- കുഞ്ചാക്കോ ബോബന് സിനിമ. റോബി വര്‍ഗീസ് രാജിന്റെ ഛായാഗ്രഹണം. പ്രിയാമണി, ജഗദീഷ്, വിശാഖ് നായര്‍ തുടങ്ങിയവർ നിര്ണായകവേഷങ്ങളില്.
"എന്റെ മുന്‍ സിനിമകളില്‍നിന്ന് എല്ലാത്തരത്തിലും മാറിനില്‍ക്കുന്ന കഥയും കഥാപാത്രവും. ഇതിലെ സിഐ ഹരിശങ്കർ എന്റെ കരിയറില്‍ മറ്റൊരു ഡിഫൈനിംഗ് കഥാപാത്രവും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി അത്തരത്തിലൊരു സിനിമയുമാകുമെന്നാണു പ്രതീക്ഷ'- കുഞ്ചാക്കോ ബോബന് സണ്‍ഡേ ദീപികയോടു പറഞ്ഞു.
ഷാഹിയുടെ സ്ക്രിപ്റ്റാണോ ഈ സിനിമയിലെത്തിച്ചത്..?
ഷാഹിയും അദ്ദേഹത്തിന്റെ കഥയും ഒരു പ്രധാന കാരണം തന്നെയാണ്. അതുപോലെതന്നെ മാര്ട്ടിന് പ്രക്കാട്ട്, റോബി വര്‍ഗീസ്, ജിത്തു അഷ്റഫ് എന്നിങ്ങനെ ചില പേരുകളും. ഇവരെല്ലാം മലയാളത്തിനു നല്ല പോലീസ് സിനിമകള്‍ നല്കിയവരാണ്. പുതുമുഖ സംവിധായകനാണെങ്കിലും എത്രയോ വര്‍ഷങ്ങളുടെ അനുഭവപരിചയമുള്ളയാളാണ് ജിത്തു അഷ്റഫ്. ഞാന്‍ അഭിനയിച്ച ഓര്‍ഡിനറിയില്‍ അസി. ഡയറക്ടറായിരുന്നു. മാര്‍ട്ടിനും ഷാഹിയും ജിത്തുവുമൊക്കെയുള്ള നായാട്ടില്‍ ഞാനുണ്ട്. നായാട്ടു ചെയ്തപ്പോഴാണ് ജിത്തുവുമായി കൂടുതല്‍ അടുത്തത്.
കണ്ണൂര്‍ സ്ക്വാഡാണ് റോബി ആദ്യമായി സംവിധാനം ചെയ്ത സിനിമ. ഇവരെല്ലാംകൂടി ഒരു പോലീസ് സിനിമ ചെയ്യുമ്പോള്‍ അത് എത്രത്തോളം വ്യത്യസ്തമായിരിക്കും എന്ന ആകാംക്ഷ ഉണ്ടായിരുന്നു. ഞാനിതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള പോലീസ് കഥാപാത്രവും സിനിമയും കൂടിയാണിത്. പോലീസ് ഭാഷയും പോലീസ് ജീവിതവുമെല്ലാം ഏറ്റവുമടുത്തുകണ്ട് അനുഭവിച്ചയാളാണ് ഷാഹി. അത്തരം അനുഭവങ്ങളും അദ്ദേഹത്തിന്റെ ഭാവനയും ഒപ്പം അതു സിനിമാറ്റിക്കായി ചെയ്യാനാകുമെന്നു തെളിയിച്ചവരുടെ പങ്കാളിത്തവും കൂടിയായപ്പോള്‍ ഒരു നല്ല സിനിമ ജനിക്കുമെന്ന വിശ്വാസമുണ്ടായി.
ക്രൈം ഡ്രാമകളില്നിന്ന് ഓഫീസർ ഓൺ ഡ്യൂട്ടിയെ വേറിട്ടുനിര്‍ത്തുന്നത്..?
ക്രൈം ഡ്രാമ തന്നെയാണ്. ഇതുവരെ കാണാത്ത തരത്തിലുള്ള കഥയും കഥാസാഹചര്യങ്ങളും ഒരുക്കാനുള്ള ശ്രമം ഇതിലുണ്ട്. സിഐ ഹരിശങ്കറിന്റെ ഔദ്യോഗിക ജീവിതത്തിലെയും വ്യക്തിജീവിതത്തിലെയും യാത്രകള്‍. അത് എത്രത്തോളം സംഭവബഹുലമാണ് എന്നതു സിനിമ കാണുമ്പോള്‍ വ്യക്തമാകും. കഥ പറയുന്ന രീതികളില്‍, വിഷ്വല്‍സില്‍, ചടുലമായ ഫ്രെയിമുകളില്‍... എല്ലാറ്റിലും ഏറ്റവും എന്റര്ടെയ്നിംഗായ തിയറ്റര്‍ അനുഭവം കൊടുക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്.
ചലഞ്ചിംഗ് കഥാപാത്രമാണോ? റഫറന്‍സ് കണ്ടെത്താറുണ്ടോ..?
ഞാൻ മുമ്പു ചെയ്തിട്ടുള്ള പോലീസ് കഥാപാത്രങ്ങളില്‍നിന്നു മാറിനില്‍ക്കാനുള്ള ശ്രമം ഇതിനു പിന്നിലുണ്ട്. കുറച്ചുകൂടി വൈകാരിക വ്യതിയാനങ്ങളുള്ള വേഷം. നമുക്കു ചുറ്റുമുള്ള സാമൂഹികജീവിതത്തിലെ പല കാര്യങ്ങളും ഹരിശങ്കറിന്റെ ആംഗിളിലൂടെ അവതരിപ്പിക്കുകയാണ്.
റഫറൻസായി ഇന്നയാള് എന്നതിലുപരി പോലീസുകാരുടെ ജീവിതത്തിലെ വേദനകളും പ്രശ്നങ്ങളും പ്രയാസങ്ങളുമൊക്കെ ഇതിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വൈകാരികമായും ശാരീരികമായും ആ രീതിയിലുള്ള പരിശ്രമം ആവശ്യപ്പെടുന്ന കഥാപാത്രമാണ് ഹരിശങ്കര്‍. ഏറെ ചലഞ്ചിംഗ്. ഇയാളുടെ വൈകാരിക യാത്രയും സിനിമയിലുണ്ട്. സൈക്കോളജിസ്റ്റുകളുമായി സംസാരിച്ചു ചില റഫറന്സുകളെടുത്തു. ആക്ഷന്‍ സീക്വന്സിനുവേണ്ടി ആക്ഷന്‍ കോറിയോഗ്രഫി റിഹേഴ്സല്‍ ചെയ്തിരുന്നു.
കോ ആക്ടേഴ്സിനെക്കുറിച്ച്..?
പ്രിയാമണിയുമായി ആദ്യമായാണ് ഒരു മുഴുനീള സിനിമയില്‍ അഭിനയിക്കുന്നത്. നക്ഷത്രത്താരാട്ട് മുതൽ ജഗദീഷേട്ടനുമായി ഏറെ നല്ല സിനിമകള്‍ ചെയ്തിട്ടുണ്ട്. അതിലൊക്കെ അദ്ദേഹം ഹ്യൂമർ വേഷങ്ങളിലാണ്. ഇതില്‍ തികച്ചും വ്യത്യസ്തമായ ഒരു ജഗദീഷാണ്.
ഇതുവരെ വരാത്ത രീതിയിലാണ് ഞങ്ങളുടെ കോംബിനേഷന്‍. വിശാഖ്, റംസാന് എന്നിവരുമായി ആദ്യമായാണു കൈകോര്‍ക്കുന്നത്. കെ.യു. മനോജ്, മുത്തുമണി, മീനാക്ഷി തുടങ്ങിയവരുമുണ്ട്. അങ്ങനെ തലമുറകളുടെ കൂടിച്ചേരൽ ഇതിലുണ്ട്. ആവശ്യമായ തയാറെടുപ്പു ചെയ്യിച്ചശേഷമാണ് പുതുമുഖങ്ങളെ നിര്‍ണായക വേഷങ്ങളിലേക്ക് എടുത്തത്.
പുതിയ സിനിമകള്‍..?
രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ "ഒരു ദുരൂഹ സാഹചര്യത്തി'ലാണ് ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്നത്. "ന്നാ താന്‍ കേസ് കൊട്' സിനിമയ്ക്കുശേഷം അദ്ദേഹവുമൊത്തു ചെയ്യുന്ന മുഴുനീള സിനിമ. ലിസ്റ്റിന് സ്റ്റീഫനൊപ്പം ഞാനും നിര്‍മാണപങ്കാളിയാണ്. ഇമോഷനുകള്‍ക്കും തമാശയ്ക്കും തുല്യപ്രാധാന്യം. ആക്ഷേപഹാസ്യം, സാമൂഹികം, രാഷ്ട്രീയം...എന്നിങ്ങനെ പല ലെയറുകൾ. ദിലീഷ് പോത്തന്, സജിന്‍ഗോപു, ചിദംബരം, സുധീഷ്, ശരണ്യ... ഒരുപിടി അഭിനേതാക്കളും.
അതിനു ശേഷം ഷൂട്ടിംഗ് തുടങ്ങുന്നതു മമ്മൂക്ക, ലാലേട്ടന്, നയന്‍താര, ഫഹദ്...ഇവരോടൊപ്പമുള്ള മഹേഷ് നാരായണന് സിനിമ. മലയാള സിനിമ ഇതുവരെ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ കാന്‍വാസില്‍ ചിത്രീകരിക്കപ്പെടുന്ന ഒരു സിനിമയും കൂടിയാണത്. ചെറിയൊരു ഭാഗം മാത്രമേ ഷൂട്ട് ചെയ്തിട്ടുള്ളൂ. ഞാൻ അതിന്റെ പ്രധാന ഷൂട്ടിംഗിലേക്കു കടക്കാന്‍ പോകുന്നതേയുള്ളൂ. അതിന്റെ വലിയ ആവേശമുണ്ട്. അതിനുശേഷം ചെയ്യുന്നതു "ഗരുഡന്' സംവിധായകൻ അരുണ്‍ വര്‍മയുടെ ബേബിഗേള്‍ എന്ന സിനിമ. സഞ്ജയ് ബോബി സ്ക്രിപ്റ്റ്. അതും ലിസ്റ്റിന് തന്നെയാണു നിര്‍മിക്കുന്നത്.
ബോഗയ്ന്‍വില്ല കരിയറില്‍ സ്വാധീനിക്കുന്നത്..?
ബോഗയ്ന്‍വില്ലയും അതിലെ ഡോ. റോയിസ് എന്ന കഥാപാത്രവും എന്റെ ജീവിതത്തിലെ വളരെ പ്രധാന നിമിഷമാണ്. അതുവരെ ഞാന്‍ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള ഒരു കഥാപാത്രം. അതിനു കിട്ടിയ സ്വീകാര്യതയും അഭിനന്ദനങ്ങളുമൊക്കെ ഒരഭിനേതാവ് ആഗ്രഹിക്കുന്ന രീതിയില്‍ത്തന്നെ ആയതില്‍ ഏറെ സന്തോഷം. അതൊക്കെയാണ് മുന്നോട്ടുള്ള യാത്രയില്‍ ഇനിയും എക്സൈറ്റിംഗായ, വേറിട്ട ജെനുസുകളിലുള്ള കഥാപാത്രങ്ങളും സിനിമകളും ചെയ്യാന്‍ ധൈര്യമേകുന്നത്.
ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന് സിനിമയിലെത്തിയത്. ‘നൃത്തം...അതെന്റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതാരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്റെ ശ്രീക്കുട്ടൻ വിജയിക്കട്ടെ
ഒരു സ്കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന് സിനിമയിലെത്തിയത്. ‘നൃത്തം...അതെന്റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതാരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്റെ ശ്രീക്കുട്ടൻ വിജയിക്കട്ടെ
ഒരു സ്കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന് ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്!
ടൊവിനോ ഹിറ്റ് അജയന്റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
ഇത് കടപ്പുറം ഡെന്നീസ്! മാധവന് മധുരത്തുടക്കം
സുരേഷ്ഗോപിക്കു കരിയര്‍ ഹിറ്റായ സമ്മര്‍ ഇന്‍ ബത്ലഹേമിലെ നിത്യഹരിത കഥാപാത്ര
പുഷ്പകമേറി ഉല്ലാസയാത്ര
പുഷ്പകവിമാനമെന്നു ടൈറ്റില്‍ വന്നപ്പോള്‍ പുരാണചിത്രമെന്നു പലര്‍ക്കും സന്ദേഹം.
സിനിമയുടെ വാതിൽ തുറന്ന് മേതിൽ ദേവിക
നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മലയാളികളുടെ പ്രിയപ്പെട്ട കലാകാരി മേ
പൊരിവെയിലത്തും വാടാത്ത തുളസി
മലയാള സിനിമയില്‍ പരുക്കനായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചു പ്
എന്നെന്നും പ്രണയോത്സവം
മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ വിഷ്ണു മോഹന്‍ മേപ്പടിയാന
ടൊവിനോ 3D ഉത്സവം എആർഎം
കുഞ്ഞിക്കേളു, മണിയന്, അജയന്...ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ആക്ഷന
കിഷ്കിന്ധയിലെ സർപ്രൈസുകൾ
കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം സംവിധായകന് ദിന്‍ജിത്ത് അയ്യത്താനും ആസിഫ് അലിയ
കുട്ടേട്ടന്റെ പൂക്കാലം
സിനിമാ-നാടക യാത്രയില്‍ അര നൂറ്റാണ്ടു പിന്നിടുമ്പോള്‍ മലയാളത്തിന്റെ അഭിനയപ്ര
നെഞ്ചുവിരിച്ച് അശ്വിന് ജോസ്!
നടനും തിരക്കഥാകൃത്തുമായ അശ്വിന് ജോസിന്റെ സ്ക്രീന്ജീവിതത്തിനു ക്വീനില്‍ തു
Latest News
ആലപ്പുഴയിൽ നിർമാണത്തിലിരുന്ന മേൽപ്പാലത്തിന്റെ ഗർഡറുകൾ തകർന്ന സംഭവം; വിദഗ്ധസംഘം പരിശോധന നടത്തും
പാലക്കാട്ടെ കെഎസ്യു മാര്‍ച്ചില്‍ സംഘര്‍ഷം
ആശ പ്രവർത്തകരുടെ സമരം ജീവിക്കാനുള്ള വകയ്ക്കുവേണ്ടി; യുഡിഎഫ് സമര രംഗത്തുണ്ടാകും: കെ. സുധാകരൻ
തിരുവനന്തപുരത്ത് തീരമേഖലയിൽ വ്യാപക റെയ്ഡ്; ലഹരിമരുന്നുമായി ഒരാൾ അറസ്റ്റിൽ
വയനാട് തുരങ്ക പാത നിർമാണം; സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി
Latest News
ആലപ്പുഴയിൽ നിർമാണത്തിലിരുന്ന മേൽപ്പാലത്തിന്റെ ഗർഡറുകൾ തകർന്ന സംഭവം; വിദഗ്ധസംഘം പരിശോധന നടത്തും
പാലക്കാട്ടെ കെഎസ്യു മാര്‍ച്ചില്‍ സംഘര്‍ഷം
ആശ പ്രവർത്തകരുടെ സമരം ജീവിക്കാനുള്ള വകയ്ക്കുവേണ്ടി; യുഡിഎഫ് സമര രംഗത്തുണ്ടാകും: കെ. സുധാകരൻ
തിരുവനന്തപുരത്ത് തീരമേഖലയിൽ വ്യാപക റെയ്ഡ്; ലഹരിമരുന്നുമായി ഒരാൾ അറസ്റ്റിൽ
വയനാട് തുരങ്ക പാത നിർമാണം; സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top