ടോം ​സ്കോ​ട്ടി​ന് സ​ല്യൂ​ട്ട​ടി​ക്കാം
Monday, November 25, 2024 9:50 AM IST
ദേ​ശീ​യ പു​ര​സ്‌​കാ​രം നേ​ടി​യ നൂ​റ്റൊ​ന്നു ചോ​ദ്യ​ങ്ങ​ളു​ടെ നി​ര്‍​മാ​താ​വാ​യാ​ണ് കു​ട്ട​നാ​ട് സ്വ​ദേ​ശി ടോം ​സ്‌​കോ​ട്ടി​ന്‍റെ സി​നി​മാ​പ്ര​വേ​ശം. പ​തി​റ്റാ​ണ്ടി​നി​പ്പു​റം അ​ഭി​ന​യം, ഡ​ബ്ബിം​ഗ്, നി​ര്‍​മാ​ണം...​വി​പു​ല​മാ​ണ് ടോ​മി​ന്‍റെ സി​നി​മാ​ലോ​കം. കെ​പി​എ​സി, സ​മാ​റ, ജ​ന​ഗ​ണ​മ​ന, കാ​ക്കി​പ്പ​ട, ചാ​പ്പ​കു​ത്ത്, ഗ്യാ​ങ്‌​സ് ഓ​ഫ് സു​കു​മാ​ര​ക്കു​റു​പ്പ് എ​ന്നി​വ​യി​ല്‍ വേ​ഷ​ങ്ങ​ള്‍.

വ​ഴി​ത്തി​രി​വാ​യ​തു ജ​ന​ഗ​ണ​മ​ന​യി​ലെ ഡി​ഐ​ജി ഹ​രീ​ന്ദ്ര​ശ​ര്‍​മ. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​യി എം​പു​രാ​ന്‍, ഓ​ഫ്‌​റോ​ഡ്, പ്രി​ന്‍​സ് ആ​ന്‍​ഡ് ഫാ​മി​ലി, എ​ബ​നേ​സ​ര്‍, വെ​ബ് സീ​രീ​സ് ഐ​സ്, ലീ​ഗ​ലി വീ​ര്‍, ദ​ണ്ഡ​കാ​ര​ണ്യം, കൂ​ട്, ജ​യ 234 എ​ന്നി​വ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. നി​ര്‍​മാ​ണ പ​ങ്കാ​ളി​ത്ത​മു​ള്ള ഡോ​ക്യു​മെ​ന്‍റ​റി സാ​റ താ​ഹ തൗ​ഫി​ക് ഒ​ടി​ടി റി​ലീ​സി​ലേ​ക്ക്. ടോം ​സ്‌​കോ​ട്ട് സ​ണ്‍​ഡേ ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു.

നൂ​റ്റൊ​ന്നു ചോ​ദ്യ​ങ്ങ​ള്‍

സ്‌​കൂ​ള്‍, കോ​ള​ജ് കാ​ല​ങ്ങ​ളി​ല്‍ വി​ദൂ​ര​സ്വ​പ്‌​ന​ങ്ങ​ളി​ല്‍ പോ​ലും സി​നി​മ​യി​ല്ല. അ​ക്കാ​ല​ത്തെ ഇ​ഷ്ടം അ​ധ്യാ​പ​ന​മാ​യി​രു​ന്നു. ഡി​ഗ്രി​ക്കു ശേ​ഷം ര​ണ്ടു സ്‌​കൂ​ളു​ക​ളി​ല്‍ കം​പ്യൂ​ട്ട​ര്‍ അ​ധ്യാ​പ​ക​നാ​യി. പി​ന്നീ​ട് സെ​യി​ല്‍​സി​ല്‍ മു​ത​ല്‍ ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ലെ അ​ഡ്മി​നി​സ്‌​ട്രേ​ഷ​നി​ല്‍​വ​രെ വി​വി​ധ ജോ​ലി​ക​ള്‍. കൂ​ടാ​തെ, ടെ​ക്സ്റ്റൈ​ല്‍ ബി​സി​ന​സും. 2012ലാ​ണ് സി​ദ്ധാ​ര്‍​ഥ് ശി​വ​യു​ടെ ആ​ദ്യ ചി​ത്രം നൂ​റ്റൊ​ന്നു​ചോ​ദ്യ​ങ്ങ​ള്‍ നി​ര്‍​മി​ച്ച​ത്. അ​തി​ല്‍ ഒ​രു വേ​ഷം ചെ​യ്ത് അ​ഭി​ന​യ​ത്തി​ലും അ​ര​ങ്ങേ​റ്റം.




ചി​ത്രം മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​ര​വും മി​ക​ച്ച ബാ​ല​ന​ട​നു​ള്ള ദേ​ശീ​യ-​സം​സ്ഥാ​ന പു​ര​സ്‌​കാ​ര​ങ്ങ​ളും നേ​ടി. ഐ​എ​ഫ്എ​ഫ്‌​ഐ​യി​ല്‍ ഇ​ന്ത്യ​ന്‍ പ​നോ​ര​മ​യി​ലേ​ക്കു സെ​ല​ക്ടാ​യ നാ​ലു മ​ല​യാ​ള ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യി. 2013 ഐ​എ​ഫ്എ​ഫ്‌​കെ​യി​ല്‍ പ്രേ​ക്ഷ​ക​ര്‍ തെ​ര​ഞ്ഞെ​ടു​ത്ത മി​ക​ച്ച ചി​ത്ര​മാ​യി. ഇ​ന്ത്യ​യി​ല്‍ ഒ​രു സി​നി​മ​യ്ക്കു കി​ട്ടാ​വു​ന്ന ബ​ഹു​മ​തി​ക​ളെ​ല്ലാം ചി​ത്രം നേ​ടി. ഇ​ട​ക്കാ​ല​ത്ത് ബി​സി​ന​സും കു​ടും​ബ​വും പ​രി​ഗ​ണി​ച്ചു സി​നി​മ​യി​ല്‍​നി​ന്നു വ​ഴി​മാ​റി.

ജ​ന​ഗ​ണ​മ​ന വ​ഴി തെ​ലു​ങ്കി​ല്‍



2016ല്‍ ​സി​ദ്ധാ​ര്‍​ഥ് ശി​വ​യു​ടെ ചാ​ക്കോ​ച്ച​ന്‍ ചി​ത്രം "കൊ​ച്ച​വ്വ പൗ​ലോ അ​യ്യ​പ്പ കൊ​യ്‌​ലോ'​യി​ല്‍ വേ​ഷം. 2019ല്‍ ​ഒ​രു പ്രോ​ജ​ക്ട് ഡി​സൈ​ന്‍ ചെ​യ്ത​തോ​ടെ എ​ന്‍റെ മേ​ഖ​ല ഇ​താ​ണെ​ന്നു​റ​പ്പി​ച്ചു. 2020 ഓ​ടെ സി​നി​മ​യാ​യി ഫോ​ക്ക​സ്. റ​ഹ്‌​മാ​ന്‍ നാ​യ​ക​നാ​യ സ​മാ​റ എ​ന്ന സ​യ​ന്‍​സ് ഫി​ക്‌​ഷ​നി​ല്‍ പോ​ലീ​സ് വേ​ഷം. അ​തി​ലെ ലു​ക്ക് ക​ണ്ടി​ട്ടാ​ണ് ഡി​ജോ ജോ​സ് ചി​ത്രം ജ​ന​ഗ​ണ​മ​ന​യി​ല്‍​നി​ന്നു കോ​ള്‍ വ​ന്ന​ത്.

അ​തി​ല്‍ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ സീ​നി​യ​റാ​യ പോ​ലീ​സ് ഓ​ഫീ​സ​ര്‍. ക​രി​യ​റി​ലെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ആ​ദ്യ വേ​ഷം. അ​ത് എ​ന്നെ "ലീ​ഗ​ലി വീ​ര്‍' എ​ന്ന തെ​ലു​ങ്ക് സി​നി​മ​യി​ലെ​ത്തി​ച്ചു. അ​തി​ല്‍ ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി​ഐ ഭ​ര​ണി. ചി​ത്രം പോ​സ്റ്റ് പ്രൊ​ഡ​ക്‌​ഷ​നി​ലാ​ണ്. കാ​ക്കി​പ്പ​ട​യി​ല്‍ എ​ത്തി​ച്ച​തും ജ​ന​ഗ​ണ​മ​ന​യാ​ണ്. അ​തി​ല്‍ വി​ല്ല​നി​സ​മു​ള്ള പോ​ലീ​സ് വേ​ഷം.

ദ​ണ്ഡ​കാ​ര​ണ്യം

പാ ​ര​ഞ്ജി​ത്ത് നീ​ലം പ്രൊ​ഡ​ക്‌​ഷ​ന്‍​സി​ന്‍റെ ദ​ണ്ഡ​കാ​ര​ണ്യ​മാ​ണ് എ​ന്‍റെ ആ​ദ്യ ത​മി​ഴ് പ​ടം. അ​തു റി​ലീ​സി​നൊ​രു​ങ്ങു​ന്നു. അ​തി​ല്‍ സി​ആ​ര്‍​പി​എ​ഫ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റാ​ണ്. എ​ന്‍റെ ശ​രീ​ര​പ്ര​കൃ​തി​കൊ​ണ്ടാ​വ​ണം നി​ര​ന്ത​രം പോ​ലീ​സ് വേ​ഷ​ങ്ങ​ള്‍ തേ​ടി​വ​രു​ന്നു.

ഒ​പ്പം, വേ​റി​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ളാ​കാ​നും അ​വ​സ​ര​മു​ണ്ടാ​യി. ചാ​പ്പ​കു​ത്തി​ല്‍ താ​ടി​യും മു​ടി​യു​മൊ​ക്കെ വ​ള​ര്‍​ത്തി​യ വേ​ഷം. റി​ലീ​സി​നൊ​രു​ങ്ങു​ന്ന ഓ​ഫ്‌​റോ​ഡി​ല്‍ ഒ​രു വ്യ​ത്യ​സ്ത ക​ഥാ​പാ​ത്രം. ഞാ​ന്‍ ഡി​സൈ​ന്‍ ചെ​യ്ത പ്രോ​ജ​ക്ട് കൂ​ടി​യാ​ണ​ത്. ര​ണ്ടാ​മ​ത്തെ ത​മി​ഴ് സി​നി​മ കൂ​ടി​ല്‍ സ​ബ് ക​ള​ക്ട​ര്‍ വേ​ഷം. മൂ​ന്നാ​മ​ത്തെ ത​മി​ഴ് സി​നി​മ ജ​യ 234 ഷൂ​ട്ടിം​ഗ് തു​ട​രു​ന്നു.

സാ​റ താ​ഹ തൗ​ഫി​ക്

നി​ര്‍​മാ​താ​വെ​ന്ന നി​ല​യി​ല്‍ ര​ണ്ടാ​മ​ത്തെ വ​ര്‍​ക്ക് "സാ​റ താ​ഹ തൗ​ഫി​ക്' എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യാ​ണ്. ബാ​ഹു​ബ​ലി​യു​ടെ സൗ​ണ്ട് മി​ക്‌​സ​ര്‍ ജ​സ്റ്റി​ന്‍ ജോ​സാ​ണ് സൗ​ണ്ട് ഡി​സൈ​നും മി​ക്‌​സിം​ഗും. അ​ങ്ക​മാ​ലി ഡ​യ​റീ​സ്, മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ന്‍ സി​നി​മ​ക​ള്‍​ക്കു സം​ഗീ​ത​മൊ​രു​ക്കി​യ പ്ര​ശാ​ന്ത് പി​ള്ള​യാ​ണ് മ്യൂ​സി​ക് ഡ​യ​റ​ക്ട​ര്‍. വോ​യ്‌​സ് ഓ​വ​ര്‍ അ​ഞ്ജ​ലി മേ​നോ​ന്‍. മ​ട്ടാ​ഞ്ചേ​രി​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന ജൂ​ത വ​യോ​ധി​ക​യാ​ണ് സാ​റ. അ​വ​രെ സം​ര​ക്ഷി​ച്ച​തു താ​ഹ​യു​ടെ മു​സ്‌​ലിം കു​ടും​ബം.

സാ​റ​യു​മാ​യി പ​രി​ച​യ​മു​ള്ള അ​റ​ബി​ക്-​ഹീ​ബ്രു കാ​ലി​ഗ്ര​ഫ​റാ​ണ് കൊ​ച്ചി​യി​ല്‍ ത​ന്നെ​യു​ള്ള തൗ​ഫി​ക്. ഈ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ​യാ​ണ്. അ​വ​രു​ടെ റി​യ​ല്‍ ലൈ​ഫ് ഷൂ​ട്ട് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​സ്ര​യേ​ല്‍-​പ​ല​സ്തീ​ന്‍ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സാ​മൂ​ഹി​ക​പ്ര​സ​ക്തി​യു​ള്ള പ്ര​മേ​യം. സം​വി​ധാ​യ​ക​ന്‍ ശ​ര​ത് കൊ​റ്റി​ക്ക​ലും നി​ര്‍​മാ​ണ പ​ങ്കാ​ളി​യാ​ണ്. ഇ​ന്ത്യ​ന്‍ എം​ബ​സി പ​രി​പാ​ടി​യി​ല്‍ ചി​ത്രം ഇ​സ്ര​യേ​ലി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​രു​ന്നു.

എ​മ്പു​രാ​ന്‍

പൃ​ഥ്വി​രാ​ജി​ന്‍റെ എ​മ്പു​രാ​നി​ലാ​ണ് ഒ​ടു​വി​ല്‍ അ​ഭി​ന​യി​ച്ച​ത്. സീ​നി​യ​ര്‍ ആ​ര്‍​ട്ടി​സ്റ്റു​ക​ള്‍ പോ​ലും ഇ​തി​ലൊ​രു വേ​ഷം കി​ട്ടി​യി​രു​ന്നെ​ങ്കി​ല്‍ എ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സി​നി​മ. ഞാ​ന്‍ അ​ഭി​ന​യി​ച്ച പ​ര​സ്യ​ചി​ത്ര​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റാ​യി​രു​ന്ന സ​ഹ​ല്‍ എ​മ്പു​രാ​നി​ല്‍ അ​സി. ഡ​യ​റ​ക്ട​റാ​ണ്. ഞാ​ൻ നി​ർ​മി​ച്ച ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ഡ​യ​റ​ക്ട​ര്‍ വ​ഴി​യാ​ണ് സ​ഹ​ല്‍ എ​ന്നെ വി​ളി​ച്ച​ത്. അ​തി​ല്‍ ടോ​വി​നോ​യു​ടെ കൂ​ടെ​യു​ള്ള ക​ഥാ​പാ​ത്രം.

സി​നി​മ​യും ബി​സി​ന​സും

ഇ​ത​ര​ഭാ​ഷാ ചി​ത്ര​ങ്ങ​ളു​ടെ മ​ല​യാ​ളം വേ​ര്‍​ഷ​നി​ല്‍ ഡ​ബ്ബ് ചെ​യ്യാ​നും അ​വ​സ​ര​മു​ണ്ടാ​യി. ത​മി​ഴ്ചി​ത്ര​ങ്ങ​ളാ​യ എ​ഫ്‌​ഐ​ആ​ര്‍, ധ്രു​വ​ന​ച്ച​ത്തി​രം, സെ​ല്‍​ഫി, ലി​യോ എ​ന്നി​വ​യി​ല്‍ ഗൗ​തം മേ​നോ​ന്‍റെ​യും ലെ​ജ​ന്‍​ഡി​ല്‍ സു​മ​ന്‍റെ​യും ക​ന്ന​ട ചി​ത്രം ക്രാ​ന്തി​യി​ല്‍ ത​രു​ണ്‍ അ​രോ​റ​യു​ടെ​യും ശ​ബ്ദ​മാ​യി.

ലു​ലു, ഒ​പ്പോ, ആ​മ​സോ​ണ്‍ ഇ​ന്ത്യ എ​ന്നി​വ​യു​ടെ പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലും വേ​ഷ​മി​ട്ടു. പ​ര​സ്യ​ങ്ങ​ളി​ല്‍ പ്രാ​യ​മു​ള്ള വേ​ഷ​ങ്ങ​ളാ​ണ് ഏ​റെ​യും. അ​തി​നാ​ല്‍ താ​ടി സോ​ള്‍​ട്ട് ആ​ന്‍​ഡ് പെ​പ്പ​റാ​യി നി​ല​നി​ര്‍​ത്തു​ന്നു. പോ​ലീ​സ് വേ​ഷ​ങ്ങ​ള്‍​ക്കു വേ​ണ്ടി​യാ​ണ് താ​ടി​യെ​ടു​ക്കാ​റു​ള്ള​ത്.

കോ​ട്ട​യം മാ​ന്നാ​ന​ത്താ​ണു താ​മ​സം. സി​നി​മ​യും ബി​സി​ന​സും ഒ​ന്നി​ച്ചു​കൊ​ണ്ടു​പോ​കാ​നാ​ണ് ആ​ഗ്ര​ഹം. ഇ​പ്പോ​ള്‍ കൊ​ച്ചി​യി​ല്‍ ക്രി​പ്‌​റ്റോ പോ​ര്‍​ട്ട് ഫോ​ളി​യോ മാ​നേ​ജ്‌​മെ​ന്‍റ് ക​മ്പ​നി​യു​ടെ ഓ​ള്‍ കേ​ര​ള ഓ​പ്പ​റേ​ഷ​ന്‍​സ് ഹെ​ഡാ​ണ്. എ​ന്‍റെ കാ​ലി​ബ​റി​ന​നു​സ​രി​ച്ചു വേ​റി​ട്ട വേ​ഷ​ങ്ങ​ള്‍ വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. ജ​ന​ഗ​ണ​മ​ന​യി​ലെ​യും കാ​ക്കി​പ്പ​ട​യി​ലെ​യും വേ​ഷ​ങ്ങ​ള്‍ ഏ​റെ​യി​ഷ്ടം. തെ​ലു​ങ്ക്, ത​മി​ഴ് സി​നി​മ​ക​ളി​ലെ വേ​ഷ​ങ്ങ​ളും ആ​സ്വ​ദി​ച്ചു ചെ​യ്ത​വ​യാ​ണ്.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.