HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Star Chat
നാലാംമുറയില് നായകനും വില്ലനും ഇടയില്‍: ഗുരു സോമസുന്ദരം
Monday, December 19, 2022 2:55 PM IST
ബിജു മേനോനൊപ്പം അഭിനയിക്കണമെന്ന ഗുരു സോമസുന്ദരത്തിന്റെ മോഹം സഫലമായ സിനിമയാണ് സൂരജ് വി. ദേവിന്റെ രചനയില്‍ ദീപു അന്തിക്കാട് സംവിധാനം ചെയ്ത നാലാംമുറ. ഒപ്പം അഭിനയിച്ചുവെന്നു മാത്രമല്ല നേര്‍ക്കുനേര്‍ ചോദ്യശരങ്ങള്‍ തൊടുക്കുന്ന വേഷങ്ങളില്‍ ഇരുവരും നിറഞ്ഞാടുകയുമാണ്.
5 സുന്ദരികളിലാണു മലയാളത്തിൽ തുടക്കമെങ്കിലും ‘നാട്ടുകാരേ ഓടിവരണേ കടയ്ക്കു തീപിടിച്ചേ' എന്നു വിളിച്ചുകൂവിയ മിന്നല്‍ മുരളിയിലെ ഷിബുവിലാണ് ഗുരു കേരളമാകെ ഹിറ്റായത്. നാലാംമുറയില് നായകനും വില്ലനും ഇടയില്‍ വരുന്ന ജയേഷ് എന്ന കഥാപാത്രമായി വീണ്ടും ഹിറ്റടിക്കാനൊരുങ്ങുകയാണ് ഗുരു സോമസുന്ദരം.
‘മെന്റൽ ഗെയിം പോലെ ചോദ്യങ്ങളും ഉത്തരങ്ങളും കലര്‍ന്ന ഒരു ഇന്ററോഗേഷണല് സിനിമയാണു നാലാംമുറ. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമാണ്. നമ്മുടെ നാട്ടില്‍ പതിവായ സ്വര്‍ണക്കടത്ത്, ലഹരി... തുടങ്ങിയവയെ സ്പര്‍ശിക്കുന്ന പ്രമേയമാണ് സിനിമയുടേത്’ -ഗുരു സോമസുന്ദരം പറയുന്നു.
•
നാലാംമുറയിലേക്ക് എത്തിയത്...
അയ്യപ്പനും കോശിയും കണ്ടനാള്‍ മുതല്‍ ബിജു മേനോൻ, പൃഥ്വിരാജ് എന്നിവർക്കൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ആലപ്പുഴയില്‍ ഷൂട്ട് ഉണ്ടായിരുന്നപ്പോള്‍ ദീപു അന്തിക്കാടും സൂരജും വന്ന് നാലാം മുറയുടെ കഥ പറഞ്ഞു. കഥ എനിക്കു വളരെ ഇഷ്ടമായി. ഹൈഡ് ആന്‍ഡ് സീക്ക് ഗെയിം പോലെ, ക്യാറ്റ് ആന്‍ഡ് മൗസ് ഗെയിം പോലെ ഒരു കഥ.
ഇതില്‍ എനിക്കു കുറേ ഡയലോഗുകളുണ്ട്. ഒരു ഇതര സംസ്ഥാന നടന് പതിവുള്ളതിലധികം മലയാളം ഡയലോഗുകൾ. മൂന്നാംമുറ എന്നൊരു സിനിമ മുന്‍പു വന്നിരുന്നു. അതു കുറച്ചു ഫിസിക്കലാണ്. വയലന്സൊക്കെയുള്ള പടം. ഇതു മൈന്‍ഡ് ഗെയിം. അതാണ് നാലാം മുറ എന്ന ടൈറ്റിൽ എന്നാണ് ദീപു അന്തിക്കാട് പറഞ്ഞത്.
•
നാലാം മുറയില്‍ വില്ലനോ നായകനോ...
എന്റെ കഥാപാത്രം ജയേഷ് വില്ലനെന്നു പറയാനാവില്ല. നായികയുണ്ട്. ഡ്യൂയറ്റുണ്ട്. ഗ്രേ ഷേഡുള്ള കഥാപാത്രമാണ്. നിഷ്കളങ്കരായ ചിലര്‍ പെട്ടെന്ന് തെറ്റു ചെയ്യാനിടയായാല്‍ അത് മറയ്ക്കാന്‍ ശ്രമിക്കുമല്ലോ. എല്ലാ മനുഷ്യരുടെയും ഉള്ളിലും ഒരു രഹസ്യം ഉണ്ടാകും.
ആ രഹസ്യം ആരെങ്കിലും വലിച്ചു പുറത്തിട്ടാല്‍ അങ്ങനെ ചെയ്തവരുമായി ഒരു വടംവലിതന്നെയുണ്ടാകും. പോസിറ്റീവും നെഗറ്റീവും ഇടകലര്‍ന്ന ഒരു കഥാപാത്രം. ഇതിൽ ദിവ്യപിള്ളയാണ് എന്റെ നായിക.
•
ബിജു മേനോനൊപ്പം അഭിനയിച്ചപ്പോള്‍...
മികച്ച നടന് തന്നെയാണ് ബിജു മേനോന്. അയ്യപ്പനും കോശിയും സിനിമയിലെ വേഷത്തിനു ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ കിട്ടിയിരുന്നല്ലോ. അങ്ങനെയൊരാള്‍ എതിരേനിന്ന് അഭിനയിക്കുമ്പോള്‍ ആരോഗ്യപരമായ മത്സരം എന്ന ചലഞ്ച് കിട്ടുമല്ലോ.
നല്ലൊരു വ്യക്തിയുമാണ് അദ്ദേഹം. ഏറെ സൗഹൃദപരമായി സംസാരിച്ചശേഷം ആക്ഷന്‍ എന്നു കേള്‍ക്കുമ്പോള്‍ അദ്ദേഹം വേറൊരു രൂപമെടുക്കും.
•
ദീപു അന്തിക്കാടിന്റെ സപ്പോര്‍ട്ട് എങ്ങനെ...
സത്യന് അന്തിക്കാടിന്റെ കസിന് ബ്രദേഴ്സിലൊരാളായ ദീപു അന്തിക്കാടിന്റെ രണ്ടാമതു സിനിമയാണിത്. കുറേ പരസ്യചിത്രങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. അഭിനയിക്കാന്‍ അറിയാമല്ലോ എന്നു പറഞ്ഞ് നടനെ വെറുതേവിടാതെ തനിക്കുവേണ്ടതു ചോദിച്ചുചോദിച്ച് അഭിനയമൊക്കെ പുറത്തെടുക്കുന്ന രീതിയാണ് അദ്ദേഹത്തിന്റേത്.
എല്ലാ സിനിമകളിലും ചെയ്യാറുള്ളതുപോലെ ഇതിലും ഞാന്‍ ഇംപ്രോവൈസ് ചെയ്താണ് അഭിനയിച്ചത്. തമിഴ് ഗന്ധമില്ലാതെ മലയാളം സംസാരിക്കാന്‍ പറ്റില്ലേ എന്നൊക്കെ പറഞ്ഞ് ഓരോ വാക്കും അക്ഷരശുദ്ധി വരുത്തി പത്തുദിവസം സംവിധായകൻ എന്നെക്കൊണ്ടു ഡബ്ബ് ചെയ്യിപ്പിച്ചു. അതെനിക്കു വളരെ സഹായകമായി.
•
മലയാളം പഠനം എന്തായി...
മിന്നല്‍ മുരളി കമിറ്റ് ചെയ്ത ശേഷം മലയാളം പഠിച്ചുതുടങ്ങി. ആ സമയത്ത് എനിക്കു കുറച്ചൊക്കെ അറിയാം. യൂട്യൂബില്‍ മലയാളം പഠിപ്പിക്കാൻ കുറേ ആശാന്മാരുണ്ട്. എഴുതാനും പഠിച്ചു.
പുസ്തകങ്ങള്‍ വായിക്കാനും തുടങ്ങി. പക്ഷേ, അനായാസം വായിക്കുന്ന നിലയിലേക്ക് എത്തിയിട്ടില്ല. ബഷീർ, തകഴി, എംടി എന്നിവരുടെയൊക്കെ പുസ്തകങ്ങള്‍ വാങ്ങി. അതില്‍ എംടിയുടെ രണ്ടാമൂഴവുമുണ്ട്.
•
കഥാപാത്രത്തിലേക്ക് എത്തുന്നത്...
സ്ക്രിപ്റ്റിനുള്ളില്‍ കഥാപാത്രം ഒളിഞ്ഞുകിടക്കും. രണ്ടു മൂന്നു തവണ അതു വായിക്കും. അല്ലെങ്കില്‍ അസിസ്റ്റന്റ് ഡയറക്ടേഴ്സ് ആരെങ്കിലും പൂര്‍ണമായി വായിച്ച സ്ക്രിപ്റ്റ് വോയ്സ് മെസേജായി ആവര്‍ത്തിച്ചു കേള്‍ക്കും.
അപ്പോള്‍ കഥാപാത്രത്തിന്റെ ഡിസൈന്‍ മെല്ലെമെല്ലെ പുറത്തുവരും. പിന്നെ സംവിധായകരും സഹായിക്കും. എഴുത്തുകാരന് തിട്ടപ്പെടുത്തിയ സീനിന്റെ പരിധി കടക്കാതെ കഥാപാത്രത്തെ ഞാന്‍ ഇംപ്രോവൈസ് ചെയ്യും. അതു വേണ്ട, ഇതു മതി എന്നു ഡയറക്ടര്‍ പറഞ്ഞാല്‍ അവിടെ നിര്‍ത്തും.
•
നടനെന്ന നിലയിലുള്ള പഠനം തുടരുകയല്ലേ...
മുമ്പും തമിഴില്‍ പ്രോംപ്റ്റിംഗ് എടുത്തിരുന്നില്ല. ഇപ്പോള്‍ മലയാളത്തിലും തെലുങ്കിലും ഞാന്‍ പ്രോംപ്റ്റിംഗ് എടുക്കാറുണ്ട്.
പക്ഷേ, സീന്‍ വായിച്ച് എന്താണു സംസാരിക്കുന്നതെന്നു മനസിലാക്കിയശേഷമാണ് അങ്ങനെ ചെയ്യുന്നത്. അതും ഒരു പഠനം തന്നെ. പുതിയ പഠനം എല്ലാ സിനിമയിലും ഉണ്ടാവും. ഓരോ കഥാപാത്രം ചെയ്യുമ്പോഴും അതുണ്ടാവും.
•
കൂത്തുപട്ടറൈ അനുഭവങ്ങളെക്കുറിച്ച്...
അതൊരു ഫുള്‍ ടൈം തിയറ്റര്‍ ഗ്രൂപ്പാണ്. 2002ല്‍ ഞാന്‍ അവിടെ ചേര്‍ന്നു. തിയറ്റര്‍ പ്ലേ, സംവിധാനം, വര്‍ക്ക്ഷോപ്പ്...10 വര്‍ഷം അവിടെയുണ്ടായിരുന്നു. നടന് പശുപതി എന്റെ സീനിയര്‍ ആയിരുന്നു. മൈന വിധാത്ത്, കളവാണി വിമല്‍ എന്നിവരായിരുന്നു ഞങ്ങളുടെ ഗ്രൂപ്പിൽ. 2011 ല്‍ അതില്‍നിന്നു പുറത്തുവന്നു. ആദ്യ സിനിമ ആരണ്യകാണ്ഡം റിലീസായതോടെ ധാരാളം അവസരങ്ങളായി. പിന്നീടു സിനിമയിലായി ഞാൻ.
•
ബറോസില്‍ എത്തിയത്...
മിന്നല്‍ മുരളി ഇറങ്ങുംമുന്നേ ത്രീഡി സിനിമ ബറോസിലേക്ക് എന്നെ വിളിച്ചു. മോഹൻലാൽ നേരിട്ടു വിളിച്ച് കഥാപാത്രത്തെക്കുറിച്ചു പറഞ്ഞു. ഞാനും അദ്ദേഹത്തിന്റെ ഫാനാണ്. നമ്പര്‍ 20 മദ്രാസ് മെയില്‍ കുറേത്തവണ കണ്ടിട്ടുണ്ട്.
ഹിസ് ഹൈനസ് അബ്ദുള്ള, അങ്കിള്‍ബണ്‍, ദൗത്യം, സ്ഫടികം, കിരീടം...അങ്ങനെ കുറേ സിനിമകള്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നതു ഭാഗ്യമാണല്ലോ. ഷൂട്ടിംഗ് കഴിഞ്ഞു. ഡബ്ബിംഗ് കൂടിയുണ്ട്. കുട്ടികള്‍ക്കുള്ള സിനിമയാണെങ്കിലും ഫാമിലിക്കും ഇഷ്ടമാവും.
•
പുതിയ സിനിമകൾ...
ഹയ റിലീസായി. കുഞ്ചാക്കോ ബോബന് അഭിനയിക്കുന്ന പകലും പാതിരാവും, ചാള്‍സ് എന്റര്‍പ്രൈസസ്, ഹെർ, ഉര്‍വശി, ഭാവന, ഹണിറോസ് എന്നിവര്‍ക്കൊപ്പം അഭിനയിച്ച ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തിലുള്ള സിനിമ തുടങ്ങിയവയില്‍ വേഷങ്ങളുണ്ട്. സർപട്ട പരമ്പരൈ ചെയ്ത പാ. രഞ്ജിത്തിന്റെ പ്രൊഡക്്ഷനിലുള്ള പടത്തില്‍ നായകനായി. അടുത്ത വര്‍ഷം റിലീസാവും.
•
ഇന്ത്യന്‍ 2 പൂര്‍ത്തിയായോ..?
കമലഹാസന്റെ ഇന്ത്യന്‍ 2ല്‍ ഒരു സ്പെഷല്‍ കാരക്ടറാണ് ഞാൻ. അതൊരു സ്പെഷല്‍ വര്‍ക്കാണ്. ടെക്നിക്കല്‍ വര്‍ക്കാണ്. ബാക്കി ഷൂട്ടിംഗ് ഫെബ്രുവരിയില്‍ തുടങ്ങും.
•
മിന്നല്‍ മുരളി പാര്‍ട്ട് 2 വരുമോ..?
അതു ബേസിലിനോടുതന്നെ ചോദിക്കണം. വന്നാല്‍ സന്തോഷം. വരുമെന്നു പ്രതീക്ഷിക്കുന്നു. പക്ഷേ, എപ്പോഴെന്ന് എനിക്കറിയില്ല.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതാരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്റെ ശ്രീക്കുട്ടൻ വിജയിക്കട്ടെ
ഒരു സ്കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന് ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്!
ടൊവിനോ ഹിറ്റ് അജയന്റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതാരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്റെ ശ്രീക്കുട്ടൻ വിജയിക്കട്ടെ
ഒരു സ്കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന് ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്!
ടൊവിനോ ഹിറ്റ് അജയന്റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
ഇത് കടപ്പുറം ഡെന്നീസ്! മാധവന് മധുരത്തുടക്കം
സുരേഷ്ഗോപിക്കു കരിയര്‍ ഹിറ്റായ സമ്മര്‍ ഇന്‍ ബത്ലഹേമിലെ നിത്യഹരിത കഥാപാത്ര
പുഷ്പകമേറി ഉല്ലാസയാത്ര
പുഷ്പകവിമാനമെന്നു ടൈറ്റില്‍ വന്നപ്പോള്‍ പുരാണചിത്രമെന്നു പലര്‍ക്കും സന്ദേഹം.
സിനിമയുടെ വാതിൽ തുറന്ന് മേതിൽ ദേവിക
നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മലയാളികളുടെ പ്രിയപ്പെട്ട കലാകാരി മേ
പൊരിവെയിലത്തും വാടാത്ത തുളസി
മലയാള സിനിമയില്‍ പരുക്കനായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചു പ്
എന്നെന്നും പ്രണയോത്സവം
മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ വിഷ്ണു മോഹന്‍ മേപ്പടിയാന
ടൊവിനോ 3D ഉത്സവം എആർഎം
കുഞ്ഞിക്കേളു, മണിയന്, അജയന്...ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ആക്ഷന
കിഷ്കിന്ധയിലെ സർപ്രൈസുകൾ
കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം സംവിധായകന് ദിന്‍ജിത്ത് അയ്യത്താനും ആസിഫ് അലിയ
കുട്ടേട്ടന്റെ പൂക്കാലം
സിനിമാ-നാടക യാത്രയില്‍ അര നൂറ്റാണ്ടു പിന്നിടുമ്പോള്‍ മലയാളത്തിന്റെ അഭിനയപ്ര
നെഞ്ചുവിരിച്ച് അശ്വിന് ജോസ്!
നടനും തിരക്കഥാകൃത്തുമായ അശ്വിന് ജോസിന്റെ സ്ക്രീന്ജീവിതത്തിനു ക്വീനില്‍ തു
എല്ലാം ഒരു ഗ്രേസ്
നാഗേന്ദ്രന്റെയും അഞ്ചു ഭാര്യമാരുടെയും കഥപറയുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് എ
നാട്യങ്ങളില്ലാതെ സൈജു കുറുപ്പ്!
രണ്ടു പതിറ്റാണ്ടിനടുത്ത് നായകന്, വില്ലന്‍, മെയിന്‍ ലീഡ്, സപ്പോര്‍ട്ടിംഗ് ആക്ടര
രണ്ടാംവരവില്‍ രജിത്
കറുത്തപക്ഷികളുടെ ഷൂട്ടിംഗ് കാണാനെത്തിയ ബിടെക് പയ്യന് രജിത്, കമലിന്റെ അടുത്
3ഡി ത്രില്ലിൽ മെറീന
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍
ഫൂട്ടേജ് ഓഫ് ഗായത്രി
മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളുടെ എഡിറ
മോക്ഷമാർഗം
ഈസ്റ്റ് കോസ്റ്റ് വിജയന്റെ ‘കള്ളനും ഭഗവതിയും' സിനിമയിലാണ് ബംഗാളി അഭിനേത്രിയും
Latest News
അയർലൻഡിനെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം
തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിൽ നിന്ന് വീണ് കൗമാരക്കാരൻ മരിച്ചു
ആശങ്കകൾ പരിഹരിക്കാതെ വനനിയമം ഭേദഗതി ചെയ്യില്ല: മുഖ്യമന്ത്രി
എന്‍.എം.വിജയന്റെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന്
ബോബി ചെമ്മണ്ണൂരിനെ ജയിലില്‍ വിഐപികള്‍ സന്ദര്‍ശിച്ച സംഭവം: ജയില്‍വകുപ്പ് അന്വേഷണം നടത്തിയേക്കും
Latest News
അയർലൻഡിനെതിരെ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം
തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിൽ നിന്ന് വീണ് കൗമാരക്കാരൻ മരിച്ചു
ആശങ്കകൾ പരിഹരിക്കാതെ വനനിയമം ഭേദഗതി ചെയ്യില്ല: മുഖ്യമന്ത്രി
എന്‍.എം.വിജയന്റെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന്
ബോബി ചെമ്മണ്ണൂരിനെ ജയിലില്‍ വിഐപികള്‍ സന്ദര്‍ശിച്ച സംഭവം: ജയില്‍വകുപ്പ് അന്വേഷണം നടത്തിയേക്കും
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top