ജീവിതം മധുരിതമാക്കുന്ന രുചിക്കൂട്ട്!
Monday, January 10, 2022 3:35 PM IST
ഇ​ഷ്ട​മു​ള്ള ബി​രി​യാ​ണി ആ​സ്വ​ദി​ക്കാ​ൻ വീ​ട്ടു​കാ​ര​റി​യാ​തെ കു​ഞ്ഞി​ക്ക​യു​ടെ ക​ട​യി​ലെ​ത്തു​ന്ന ഗു​ജ​റാ​ത്തി സ്ട്രീ​റ്റി​ലെ ചി​ത്ര​യെ​ന്ന വ​ലി​യ ജി​മി​ക്കി ക​മ്മ​ലി​ട്ട പെ​ണ്‍​കു​ട്ടി. വീ​ട്ടി​ലെ പു​ലാ​വ് ബി​രി​യാ​ണി​ക്കു പ​ക​ര​മാ​വി​ല്ലെ​ന്ന തി​രി​ച്ച​റി​വോ​ടെ രു​ചി​ഭേ​ദ​ങ്ങ​ളെ പ്ര​ണ​യി​ച്ച​വ​ൾ​ക്കു പി​റ​ന്നാ​ൾരാ​വി​ൽ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി സ്പെ​ഷ​ൽ ബി​രി​യാ​ണി സ​മ്മാ​നി​ക്കു​ന്ന സാ​ബു​വെ​ന്ന കാ​മു​ക​ൻ. ഭ​ക്ഷ​ണ​ത്തി​ലും ജീ​വി​ത​ത്തി​ലും രു​ചി​ക​ളും ഇ​ഷ്ട​ങ്ങ​ളും ഒ​ന്നാ​ണെ​ന്നു തി​രി​ച്ച​റി​യു​ന്ന​തോ​ടെ ചി​ത്ര​യു​ടെ​യും സാ​ബു​വി​ന്‍റെ​യും ജീ​വി​തം മ​ധു​രി​ത​മാ​കു​ന്നു.

ആ​ഷി​ക് അ​മീ​റി​ന്‍റെ​യും ഫാ​ഹിം സ​ഫ​റി​ന്‍റെ​യും രു​ചി​ക്കൂ​ട്ടി​ൽ അ​ഹ​മ്മ​ദ് ക​ബീ​ർ ഒ​രു​ക്കി​യ മ​ധു​ര​ത്തി​നു ഹൃ​ദ​യം തൊ​ടു​ന്ന പ്ര​ണ​യ​ത്തി​ന്‍റെ ഫ്ളേ​വ​ർ സ​മ്മാ​നി​ച്ച സാ​ബു​വും ചി​ത്ര​യും സി​നി​മ തീ​രു​ന്പൊ​ഴും മ​ന​സു​വി​ട്ടു​പോ​കു​ന്ന​തേ​യി​ല്ല. ശ്രു​തി​രാ​മ​ച​ന്ദ്ര​ന്‍റെ സ്ക്രീ​ൻ നി​മി​ഷ​ങ്ങ​ളി​ൽ മ​ധു​രം നി​റ​യ്ക്കു​ക​യാ​ണു ചി​ത്ര.



‘അ​ന്വേ​ഷ​ണം’ ക​ഴി​ഞ്ഞ്

‘അ​ന്വേ​ഷ​ണം’ ചെ​യ്തു ക​ഴി​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് മ​ധു​ര​ത്തി​ന്‍റെ ക​ഥ​യു​മാ​യി സം​വി​ധാ​യ​ക​ൻ അ​ഹ​മ്മ​ദ് ക​ബീ​ർ ശ്രു​തി​യു​ടെ അ​ടു​ത്തെ​ത്തി​യ​ത്. ‘അ​ന്വേ​ഷ​ണം കു​റ​ച്ചു ഹെ​വി സ​ബ്ജ​ക്ടാ​യി​രു​ന്നു. അ​ഹ​മ്മ​ദ് വ​ള​രെ ലൈ​റ്റാ​യ ഹാ​പ്പി ഫീ​ൽ​ഗു​ഡ് സ​ബ്ജ​ക്ട് വ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ പെ​ട്ടെ​ന്നു ത​ന്നെ ഞാ​ൻ യേ​സ് പ​റ​ഞ്ഞു.

പി​ന്നെ, ജോ​ജു ചേ​ട്ട​ന്‍റെ പ്രൊ​ഡ​ക്‌ഷനു​മാ​ണ്. ​ബൈ ​സ്റ്റാ​ൻ​ഡേ​ഴ്സി​ന്‍റെ ക​ഥ​യാ​ണെ​ന്നു പ​റ​ഞ്ഞി​രു​ന്നു. ചി​ത്ര​യെ​ന്ന ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ചും. ജോ​ജു എ​ന്ന നടന്‍റെ വ​ർ​ക്കു​ക​ൾ വ​ള​രെ അ​ടു​ത്തു ഫോ​ളോ ചെ​യ്യുന്നു​ണ്ട്. ജോ​സ​ഫും പൊറി​ഞ്ചു​വും അ​തി​നു​മു​ന്നേ ചെ​യ്ത സി​നി​മ​ക​ളു​മൊ​ക്കെ. വ​ള​രെ ഫൈ​ൻ ആ​ർ​ട്ടി​സ്റ്റാ​ണ്. ഒ​രു കോ ​ആ​ക്ട​റെ​ന്ന നി​ല​യി​ൽ ഒ​പ്പോ​സി​റ്റ് നി​ൽ​ക്കു​ന്പോ​ൾ ജോ​ജു ചേ​ട്ട​നി​ൽ നി​ന്ന് ഒരുപാടു പ​ഠി​ക്കാ​നാകുമെന്നും അറിയാമായിരുന്നു.’ - ശ്രു​തി പ​റ​യു​ന്നു.



സീ​ൻ തു​ട​ങ്ങും ​മു​ന്പ്

‘അഭിനേതാക്കൾക്ക് അ​വ​രു​ടേ​താ​യ സ്വാതന്ത്ര്യം നല്കുന്ന സംവിധായകനാണ് അഹമ്മദ് കബീർ ’-ശ്രുതി പറയുന്നു. ‘ സീ​നു​ക​ളും അ​തി​ന്‍റെ വി​ഷ്വ​ലൈ​സേ​ഷ​നും സ്ക്രി​പ്റ്റി​ൽ എ​ഴു​തി​യി​രു​ന്നു. പ​ക്ഷേ, ന​മു​ക്ക് ഇം​പ്രോ​വൈ​സ് ചെ​യ്യാ​നു​ള്ള ഇ​ടമു​ണ്ടാ​യി​രു​ന്നു. സ്ക്രിപ്റ്റിലെ ഡ​യ​ലോ​ഗ് ഫോ​ളോ ചെ​യ്യ​ണ​മെ​ന്നൊ​ന്നും അ​ഹ​മ്മ​ദ് പ​റ​ഞ്ഞി​ട്ടി​ല്ല. ആ ​സ​മ​യ​ത്തു ചി​ത്ര​യ്ക്കും സാ​ബു​വി​നും തോ​ന്നു​ന്ന​തു ചെ​യ്യൂ എന്നാണു പറഞ്ഞത്.

സീ​ൻ തു​ട​ങ്ങു​ന്ന​തി​നു​മു​ന്പ് ജോ​ജു​ചേ​ട്ട​നും അ​ഹ​മ്മ​ദും ജി​തി​നും ഒ​രു ഐ​ഡി​യ ഉ​ണ്ടാ​ക്കും. എ​ന്നി​ട്ട് അ​ത് എ​ന്നോ​ടു പ​റ​യും. തു​ട​ർ​ന്ന് ഞാ​നും ജോ​ജു ചേ​ട്ട​നും ഇ​തെ​ങ്ങ​നെ​യാ​വും ചി​ത്രയും സാ​ബുവും പ​റ​യു​ന്ന​ത് എ​ന്നു നോ​ക്കും. അ​പ്പോ​ൾ റൈ​റ്റേ​ഴ്സും ഉ​ണ്ടാ​വും കൂ​ടെ. അ​ങ്ങ​നെ രൂപപ്പെട്ടു വ​ന്ന സീ​ക്വ​ൻ​സു​ക​ളാ​ണ് ഞ​ങ്ങ​ളു​ടേ​ത്.’



ചിത്രയുടെ മൂക്കുത്തി മാത്രം

ചി​ത്ര​യാ​കു​ന്ന​തി​നു മു​ന്നേ, പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന ചി​ല ഫോ​ർ​ട്ട് കൊ​ച്ചി ഗു​ജ​റാ​ത്തി​ക​ളു​ടെ അ​ടു​ത്തു​പോ​യി സം​സാ​രി​ച്ച​താ​യി ശ്രു​തി. ‘സ​മീ​റ ചേ​ച്ചി​യാ​ണു കോ​സ്റ്റ്യൂം​സ് ചെ​യ്ത​ത്. ചി​ത്ര​യു​ടെ മൂ​ക്കു​ത്തി മാ​ത്രം എ​ന്‍റേതാ​ണ്. ലു​ക്ക് ടെ​സ്റ്റി​നു പോ​യ​പ്പോ​ൾ ചി​ത്ര​യ്ക്ക് എ​ന്തെ​ങ്കി​ലും ഒ​രു യുണീക് പീ​സ് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നു ഞാ​ൻ വി​ചാ​രി​ച്ചു.

എ​ന്‍റെ ക​യ്യി​ൽ കു​റേ മൂ​ക്കു​ത്തി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​തി​ലെ വ​ലു​ത് ന​മു​ക്കു നോ​ക്കാ​മെ​ന്നു പ​റ​ഞ്ഞ​ത് ഇ​തി​ന്‍റെ സി​നി​മാ​റ്റോ​ഗ്ര​ഫ​റാ​യ ജി​തി​നാ​ണ്. മേ​ക്ക​പ്പ് ചെ​യ്ത​തു റോ​ണ​ക്സ് ചേ​ട്ട​ൻ. ഹെ​യ​ർ ചെ​യ്ത​തു സീ​മ ചേ​ച്ചി. എ​ന്നെ ചി​ത്ര​യാ​ക്കിയ​തി​ൽ ഇ​വ​ർ​ക്കെ​ല്ലാം വ​ലി​യ പ​ങ്കു​ണ്ട്.’



നി​ങ്ങ​ൾ പ്ര​ണ​യി​ച്ച പോ​ലെ

മ​ധു​ര​ത്തി​ലേ​തു പോ​ലെ ഒ​രു പ്ര​ത്യേ​ക വൈ​ബു​ള്ള പ്ര​ണ​യവേ​ഷം മു​ന്പു ചെ​യ്തി​ട്ടി​ല്ലെ​ന്നു ശ്രു​തി പ​റ​യു​ന്നു. ‘ ചി​ത്ര​യു​ടെ​യും സാ​ബു​വി​ന്‍റെ​യും റി​ലേ​ഷ​ൻ​ഷി​പ്പ് എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ര​യും മു​ന്പി​ട്ടു നി​ൽ​ക്കു​ന്ന​തെ​ന്നു ചോ​ദി​ച്ചാ​ൽ...​എ​ല്ലാ​വ​ർ​ക്കും ഇ​ങ്ങ​ന​ത്തെ ഒ​രു ക​ഥ​യു​ണ്ടാ​വും ചേ​ർ​ത്തു വ​യ്ക്കാ​ൻ.

എ​ല്ലാ​വ​ർ​ക്കും ഇ​ങ്ങ​നെ പ്ര​ണ​യി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രി​ക്കാം. നി​ങ്ങ​ൾ പ്ര​ണ​യി​ച്ച പോ​ലെ എ​നി​ക്കു പ്ര​ണ​യി​ക്ക​ണം എ​ന്നു പ​റ​യു​ന്ന മെ​സേ​ജു​ക​ളാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ലാ​യി കി​ട്ടു​ന്ന​ത്. ചി​ത്ര​യു​ടെ​യും സാ​ബു​വി​ന്‍റെ​യും വേ​റെ ത​ന്നെ ഒ​രു ലോ​ക​മാ​ണ്. ഹോ​സ്പി​റ്റ​ൽ മ​റ്റൊ​രു ലോ​കം. അ​വി​ടെ സാ​ബു​വി​ന്‍റെ ജീ​വി​തം ആ​ശു​പ​ത്രി കൂ​ട്ടി​രി​പ്പു​കാ​രു​ടെ ജീ​വി​ത​വു​മാ​യി കെ​ട്ടു​പി​ണ​ഞ്ഞ​താ​ണ്.’



രുചിരഹസ്യം

ബി​രി​യാ​ണിരുചിയുടെ രഹസ്യം തേ​ടു​ന്ന ചി​ത്ര​യോ​ട് ന​ല്ല സ്നേ​ഹ​ത്തോ​ടെ ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ന് ഒ​രു പ്ര​ത്യേ​ക രു​ചി​യാ​ണെ​ന്നു പ​റ​യു​ന്നു​ണ്ട് സാ​ബു. വീ​ണു​പോ​കു​ന്ന ചി​ത്ര​യെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന സ്നേ​ഹ​മാ​ണ് അ​വ​രു​ടെ ജീ​വി​തം മ​ധു​രി​ത​മാ​ക്കു​ന്ന റെ​സി​പ്പി.

‘ചി​ത്ര​യു​ടെ ഫ​സ്റ്റ് ല​വ് ഭ​ക്ഷ​ണം ത​ന്നെ​യാ​ണ്. ഷി​പ്പി​ലെ ഷെ​ഫ് ആ​യ സാ​ബു​വി​നും ഭ​ക്ഷ​ണ​ത്തോ​ടു വ​ലി​യ താ​ത്പ​ര്യ​മു​ണ്ട്. മ​ധു​ര​ത്തി​ൽ ഭ​ക്ഷ​ണ​മു​ണ്ട്. പ്ര​ണ​യ​മു​ണ്ട്. കു​റ​ച്ചു ന​ല്ല ഇ​മോ​ഷ​നു​ക​ളു​ണ്ട്. ഭ​ക്ഷ​ണം എ​ന്ന​തു കു​റേ​പ്പേ​രെ ഒ​ന്നി​പ്പി​ക്കു​ന്ന സം​ഭ​വ​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് മ​ധു​രം ഇ​ത്ര​യും അ​ടു​ത്തു നി​ൽ​ക്കു​ന്ന സി​നി​മ​യാ​യ​ത്’- ശ്രു​തി പ​റ​യു​ന്നു.



ജാഫറിക്ക​യു​ടെ ടൈ​മിം​ഗ്

കു​ഞ്ഞി​ക്ക​യും സാ​ബു​വും ചി​ത്ര​യു​മു​ള്ള ചെ​റി​യൊ​രു ലോ​ക​വും മ​ധു​ര​ത്തി​ൽ കാണാം. കു​ഞ്ഞി​ക്ക​യാ​യി വേ​ഷ​മി​ട്ട ജാ​ഫ​ർ ഇ​ടു​ക്കി​യു​ടേ​തു സൂ​പ്പ​ർ ടൈ​മിം​ഗാ​ണെ​ന്ന് ശ്രു​തി. ‘ജാ​ഫ​റി​ക്ക അ​ങ്ങ​നെ അ​ഭി​ന​യി​ക്കു​ന്പോ​ൾ ന​മു​ക്ക് അ​വി​ടെ​യി​രു​ന്നു റി​യാ​ക്ട് ചെ​യ്താ​ൽ മാ​ത്രം മ​തി. ആ​ദ്യ​ത്തെ കു​റ​ച്ചു സീ​നു​ക​ൾ അ​ങ്ങ​നെ​യാ​യി​രു​ന്നു.

ക്ര​മേ​ണ ഞാ​നും ടൈ​മിം​ഗി​ലെ​ത്തി​യ​പ്പോ​ൾ ഞ​ങ്ങ​ളു​ടെ അ​ഭി​ന​യം ഗി​വ് ആ​ൻ​ഡ് ടേ​ക്ക് രീ​തി​യി​ലെ​ത്തി. അ​നു​ഭ​വ സ​ന്പ​ത്തു​ള്ള ജാ​ഫ​റി​ക്ക ഒ​പ്പോ​സി​റ്റ് നി​ൽ​ക്കു​ന്പോ​ൾ ന​മു​ക്ക് എ​ന്താ​ണു പ​ഠി​ക്കാ​ൻ പ​റ്റു​ക എ​ന്നാണു നോ​ക്കിയത്.’



ഷെറിനും ചിത്രയും

സോ​ണി ലി​വി​ലൂ​ടെ ശ്രു​തി​യു​ടെ ര​ണ്ടു സി​നി​മ​ക​ളാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം പ്രേ​ക്ഷ​ക​രി​ലെ​ത്തി​യ​ത്. കാ​ണെ​ക്കാ​ണെ​യും മ​ധു​ര​വും. ‘കാ​ണെ​ക്കാ​ണെ​യി​ലെ ഷെ​റി​ൻ ഏ​റെ സിം​പ​തി കി​ട്ടി​യ ക​ഥാ​പാ​ത്ര​മാ​ണ്. അ​തു ഞാ​ൻ ചെ​യ്ത​തി​നാ​ലും അ​തി​ന്‍റെ ബാ​ക്ക് സ്റ്റോ​റി​യും മ​റ്റും അ​റി​യാ​വു​ന്ന​തി​നാ​ലും ഷെ​റി​ൻ എ​പ്പോ​ഴും പ്രി​യ​പ്പെ​ട്ട ഒ​രു വേ​ഷ​മാ​യി​രി​ക്കും.

പ​ക്ഷേ, ഓ​ഡി​യ​ൻ​സ് അ​തി​നെ സ്വീ​ക​രി​ച്ച​തു വേ​റെ ഒ​രു ലെ​വ​ലി​ൽ ആ​യി​രു​ന്നു. അ​ത്ര​യും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. മ​ധു​ര​ത്തി​ന് അ​തി​ലു​മേ​റെയാണു കി​ട്ടു​ന്ന​ത്. തി​യ​റ്റ​റി​ൽ എ​ക്സ് പ്ലോ​ർ ചെ​യ്യാ​നാ​വാ​ത്ത ഒ​രു​പാ​ടു വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ൾ ഓ​ടി​ടി​യി​ൽ എ​ക്സ്പ്ലോ​ർ ചെ​യ്യാ​നാ​കുന്നുണ്ട്.’



ഇ​ള​മൈ ഇ​തോ ഇ​തോ

സ്ക്രി​പ്റ്റ് എ​ഴു​ത്താ​ണ് ശ്രു​തി​യു​ടെ മ​റ്റൊ​രി​ടം. പു​ത്തം പു​തു കാ​ലൈ ത​മി​ഴ് ആ​ന്തോ​ള​ജി​യി​ൽ സു​ധ കോ​ങ്ങ​ര സം​വി​ധാ​നം ചെ​യ്ത, ജ​യ​റാ​മും ഉ​ർ​വ​ശി​യും മു​ഖ്യ​വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ ഇ​ള​മൈ ഇ​തോ ഇ​തോ സെ​ഗ്‌മെന്‍റി​നു തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​തു ശ്രു​തി​യും ഭ​ർ​ത്താ​വ് ഫ്രാ​ൻ​സി​സു​മാ​ണ്.

‘സു​ധ​യും ഫ്രാ​ൻ​സി​സും ഒ​രു സി​നി​മ ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ലാ​യി​രു​ന്നു. കോ​വി​ഡ് വ​ര​വി​ൽ പ്ലാ​നു​ക​ൾ മാ​റി​മ​റി​ഞ്ഞു. ഹോ​പ് എ​ന്ന വ​ണ്‍​ലൈ​നി​ൽ ക​ഥ തേ​ടി ആ​മ​സോ​ണ്‍ വ​ന്നു. ആ​ക്ടേ​ഴ്സും ടെ​ക്നീ​ഷ​ൻ​സും ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രെ പാ​ടു​ള്ളൂ. അ​ങ്ങ​നെ ഡെ​വ​ല​പ് ചെ​യ്തു വ​ന്ന ക​ഥ​യാ​ണ​ത്.

ഒ​രു സീ​ൻ ക​ണ്‍​സീ​വ് ചെ​യ്യാ​നും അ​തി​നെ വി​ഷ്വ​ലൈ​സ് ചെ​യ്യാ​നു​മൊ​ക്കെ എ​നി​ക്ക് ഇ​ഷ്‌ട​മാ​ണ്. ഫ്രാ​ൻ​സി​സ് റൈ​റ്റ​റു​മാ​ണ്. ഒ​ന്നി​ച്ചു​ജീ​വി​ക്കു​ന്പോ​ൾ ഒ​രു​ത​രം മ​ന​പ്പൊ​രു​ത്തം ഉ​ണ്ടാ​ക​ണ​മ​ല്ലോ. അ​തു കൂ​ടി ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ആ ​സി​നി​മ വ​ർ​ക്കൗ​ട്ട് ആ​യി. ത​മി​ഴി​ൽ ഒ​രു ഫീ​ച്ച​ർ ഫി​ലിം എ​ഴു​തു​ന്നു​ണ്ട്. തെ​ലു​ങ്കി​ൽ ഒ​രു വെ​ബ് സീ​രീ​സും. മ​ല​യാ​ള​ത്തി​ൽ ഒ​രു സ്ക്രി​പ്റ്റ് എ​ഴു​തി​വ​ച്ചി​ട്ടു​ണ്ട്.’- ശ്രു​തി പ​റ​യു​ന്നു.



ക​മ​ല​യും സ​ണ്ണി​യും

ത​ന്‍റെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കു വേ​ണ്ടി ഡ​ബ്ബ് ചെ​യ്യാറുള്ള ശ്രു​തി ക​മ​ല​യി​ലാ​ണ് മ​റ്റൊ​രു ആ​ർ​ട്ടി​സ്റ്റി​നു​വേ​ണ്ടി ആ​ദ്യ​മാ​യി ഡ​ബ്ബ് ചെ​യ്ത​ത്. റു​ഹാ​നി ശ​ർ​മ​യ്ക്കു ന​ല്കി​യ ശ​ബ്ദം ശ്രു​തിചേ​ർ​ന്ന​പ്പോ​ൾ ആ ​വ​ർ​ഷ​ത്തെ സ്റ്റേ​റ്റ് അ​വാ​ർ​ഡ് ശ്രു​തി​യെ തേ​ടി​യെ​ത്തി.

‘ക​മ​ല​യി​ൽ ര​ഞ്ജി​ത് വി​ളി​ച്ച​പ്പോ​ൾ ഒ​രു വോ​യ്സ് ടെ​സ്റ്റി​നു പോ​യ​താ​യി​രു​ന്നു. സ​ണ്ണി​ക്കു വേ​ണ്ടി വീ​ണ്ടും വി​ളി​ച്ചു; ശ്രി​ത ശി​വ​ദാ​സ് ചെ​യ്ത അ​ദി​തി​ക്കു ശ​ബ്ദം ന​ല്കാ​ൻ. സ​ണ്ണി​യി​ൽ ജ​യേ​ട്ട​ൻ മാ​ത്ര​മ​ല്ലാ ഉ​ള്ളൂ. വേ​റെ കാ​ര​ക്ടേ​ഴ്സ് ഒ​ന്നു​മി​ല്ല​ല്ലോ. അ​തി​ൽ വോ​യ്സി​നു വ​ള​രെ പ്രാ​ധാ​ന്യ​മു​ണ്ട്.’ ഡ​ബ്ബിം​ഗ് സീ​രി​യ​സാ​യി ചെ​യ്യു​ന്നി​ല്ലെ​ന്നും ഇ​ഷ്ട​പ്പെ​ട്ട ഏ​തെ​ങ്കി​ലും ക​ഥാ​പാ​ത്ര​ങ്ങ​ളോ സി​നി​മ​ക​ളോ വ​ന്നാ​ൽ ചി​ല​പ്പോ​ൾ ഡ​ബ്ബ് ചെ​യ്യു​മെ​ന്നും ശ്രു​തി പ​റ​യു​ന്നു.



ഇ​നി, ‘എ​ന്താ​ടാ സ​ജി’

പുതുമുഖം ഗോ​ഡ്ഫി ബാ​ബു എഴുതി സംവിധാനം ചെയ്യുന്ന ഫീ​ൽ​ഗു​ഡ് മൂ​വി ‘എ​ന്താ​ടാ സ​ജി’​യാ​ണ് ശ്രു​തി​യു​ടെ അ​ടു​ത്ത സി​നി​മ. നിർമാണം ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ. കു​ഞ്ചാ​ക്കോ ബോ​ബ​നും ജ​യ​സൂ​ര്യ​യു​മാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​കന്മാ​ർ.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.