മാ​ലി​ക്കി​ലെ ഡോ​ക്‌ടര്‍ എ​ന്‍​ജി​നി​യ​റാ​ണ്!
Monday, July 19, 2021 3:00 PM IST
ചി​ല ധാ​ര​ണ​ക​ളെ​യും വി​ശ്വാ​സ​ങ്ങ​ളെ​യും രീ​തി​ക​ളെ​യു​മൊ​ക്കെ തി​രു​ത്തി​യെ​ഴു​തു​ന്ന സ്റ്റാ​ര്‍ മാ​ജി​ക് വ​ള​രെ അ​പൂ​ര്‍​വ​മാ​യേ മ​ല​യാ​ള​സി​നി​മ​യി​ല്‍ സം​ഭ​വി​ക്കാ​റു​ള്ളൂ. മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ സി​നി​മ മാ​ലി​ക്കി​ല്‍ ഡോ. ​ഷെ​ര്‍​മി​ന്‍ എ​ന്ന ജ​യി​ല്‍ ഡോ​ക്ട​റു​ടെ വേ​ഷം അമിതാ​വേ​ശ​വും ആ​ഡം​ബ​ര​വു​മി​ല്ലാ​തെ മി​ക​ച്ച കൈ​യ​ട​ക്ക​ത്തോ​ടെ ക്ലാ​സി​ക് അ​നു​ഭ​വ​മാ​ക്കി​യ പാ​ര്‍​വ​തി ആ​ര്‍. കൃ​ഷ്ണ​യാ​ണു താ​രം.

സീ​രി​യ​ലി​ല്‍ അ​ഭി​ന​യി​ച്ചാ​ല്‍ സി​നി​മ കി​ട്ടി​ല്ലെ​ന്നും കി​ട്ടി​യാ​ല്‍​ത്ത​ന്നെ ന​ല്ല വേ​ഷം കി​ട്ടില്ലെന്നു​മു​ള്ള അ​ബ​ദ്ധ​ധാ​ര​ണ​ക​ളെ പൊ​ളി​ച്ചെ​ഴു​തു​ക​യാ​ണു പാ​ര്‍​വ​തി. ഇ​പ്പോ​ള്‍, ന​മ്മു​ടെ സി​നി​മാ അ​നു​ഭ​വ​ങ്ങ​ളി​ല്‍ അ​മ്പ​ര​പ്പും ഞെ​ട്ട​ലും വി​ത​യ്ക്കു​ക​യാ​ണ് മാ​ലി​ക്കി​ലെ ഡോ. ​ഷെ​ര്‍​മി​ന്‍.

ഇ​ന്‍​സ്റ്റ​യി​ല്‍ ഇത്തിരി ഫ​ണ്ണി ആ​യ, ഇ​ന്‍​ഫ്ളു​വ​ന്‍​സ​റാ​യ പാ​ര്‍​വ​തി​യ​ല്ല മാ​ലി​ക്കി​ലെ ഡോ. ​ഷെ​ര്‍​മി​ന്‍. അ​തിന്‍റെ സ​ര്‍​പ്രൈ​സ് സി​നി​മ ക​ണ്ടു​ത​ന്നെ​യ​റി​യ​ണം.



ആ​രും മോ​ഹി​ക്കു​ന്ന വേ​ഷം

ത​മി​ഴി​ല്‍ നി​ന്നു വ​രെ, പ​ണ്ടേ വി​ളി​ച്ച​താ​ണു പാ​ര്‍​വ​തി​യെ, സി​നി​മ. പ​ക്ഷേ, ബി​ടെ​ക് പ​ഠ​ന​ത്തി​നൊ​പ്പം അ​ഡ്വ​ര്‍​ടൈ​സിം​ഗും മോ​ഡ​ലിം​ഗും ആം​ഗ​റിംഗു​മാ​യി പാ​ര്‍​വ​തി ഒതുങ്ങി​ക്കൂ​ടി. ‘എ​ല്ലാ​ത്തി​നും അ​തി​ന്‍റേ​താ​യ സ​മ​യ​മു​ണ്ട് ദാ​സാ’ എ​ന്ന ലൈ​നി​ലാ​യി​രു​ന്നു പാ​ര്‍​വ​തി.

സി​വി​ല്‍ എ​ന്‍​ജി​നി​യ​റാ​യ​പ്പൊ​ഴും അ​ഭി​ന​യ​ത്തോ​ടു​ള്ള ഇ​ഷ്ടം സീ​രി​യ​ലി​ല്‍ തുടർന്നു. തു​ട​ക്കം കെ.​കെ.​രാ​ജീ​വ് സീ​രി​യ​ലി​ല്‍. ഒ​ടു​വി​ല്‍ ചെ​യ്ത​തു രാ​ത്രി​മ​ഴ; നാ​ലു വ​ര്‍​ഷം മു​മ്പ്.



വെ​റു​തേ നാ​യി​ക​യാ​യി​യി​ട്ടു കാ​ര്യ​മി​ല്ല, പെ​ര്‍​ഫോം ചെ​യ്യാ​ന്‍ എ​ന്തെ​ങ്കി​ലു​മു​ണ്ടാ​വ​ണം - സി​നി​മ വി​ളി​ക്കു​മ്പോ​ള്‍ അ​താ​യി​രു​ന്നു പാ​ര്‍​വ​തി​യു​ടെ നി​ല​പാ​ട്. ആ ​നി​ല​പാ​ടും പാ​ര്‍​വ​തി​യു​ടെ പ്ര​തി​ഭ​യി​ലു​ള്ള മ​ഹേ​ഷിന്‍റെ ഉ​റ​ച്ച വി​ശ്വാ​സ​വും ഒ​ന്നു ചേ​ര്‍​ന്ന​പ്പോ​ള്‍ അ​തു സം​ഭ​വി​ച്ചു. ക​ഥ​യും ക​ഥാ​പാ​ത്ര​വും ക​ഥ​യി​ലെ പ​ങ്കും കേ​ള്‍​ക്കു​ന്ന മാ​ത്ര​യി​ല്‍​ ഏ​തു ന​ടി​യും മോ​ഹി​ക്കു​ന്ന മാ​ലി​ക്കി​ലെ ആ ​നി​ര്‍​ണാ​യ​ക വേ​ഷ​ത്തി​ല്‍ പാ​ര്‍​വ​തി​യെ​ത്തി.

‘ക​ഴി​വും ഭാ​ഗ്യ​വു​മു​ണ്ടെ​ങ്കി​ല്‍ എ​ത്തേ​ണ്ടി​ട​ത്ത് എ​ത്തും. എ​നി​ക്ക് ആ ​ല​ക്ക് ഫാ​ക്ട​ര്‍ കു​റ​ച്ചു കൂ​ടു​ത​ലു​ണ്ടെ​ന്നു തോ​ന്നു​ന്നു. എ​പ്പോ​ഴും ഓ​ഫ​റു​ക​ള്‍ ഇ​ങ്ങോ​ട്ടാ​ണു വ​ന്നി​ട്ടു​ള്ള​ത്’ - പാ​ര്‍​വ​തി പ​റ​യു​ന്നു.



ഒരു തോ​ന്ന​ലും മ​ഹേ​ഷിന്‍റെ തി​രു​ത്ത​ലും

സം​ഗീ​ത​സം​വി​ധാ​യ​ക​ന്‍ കൂ​ടി​യാ​യ ഭ​ര്‍​ത്താ​വ് ബാ​ലു​വി​നും മ​ക​ന്‍ അ​വ്യു​ക്തി​നു​മൊ​പ്പ​മു​ള്ള ജീ​വി​തം സു​ന്ദ​ര​മാ​യി ഒ​ഴു​കു​ന്ന​തി​നി​ടെ പാ​ര്‍​വ​തി​യെ​ത്തേ​ടി വീ​ണ്ടും സി​നി​മ​യെ​ത്തി. മാ​ലി​ക്കി​ലേ​ക്കു വ​ഴി​തു​റ​ന്ന​തു അ​സി. ഡ​യ​റ​ക്ട​ര്‍ ആ​ര്‍​ജെ ശാ​ലി​നി​യു​ടെ ഇ​ന്‍​സ്റ്റ മെ​സേ​ജ്. മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ഓ​ഡി​ഷ​ന്‍.

സ്‌​ക്രീ​ന്‍ ടെ​സ്റ്റി​നു ശേ​ഷ​മു​ണ്ടാ​യ കാ​ര്യ​ങ്ങ​ള്‍ പാ​ര്‍​വ​തി​യു​ടെ വാ​ക്കു​ക​ളി​ല്‍ - ‘ കി​ട്ടി​ല്ലെ​ന്നു ത​ന്നെ ക​രു​തി. ചി​ല​പ്പോ​ള്‍ ഞാൻ സീ​രി​യ​ല്‍ ടൈ​പ്പ് ആ​യി​രി​ക്കു​മെ​ന്ന് എ​നി​ക്കു തോ​ന്നി. പ​ക്ഷേ, മൈ​ന്യൂ​ട്ട് എ​ക്‌​സ്പ്ര​ഷ​നു​ക​ള്‍ ന​ന്നാ​യി​ട്ടു​ണ്ടെ​ന്ന് മ​ഹേ​ഷേ​ട്ട​നും ശാ​ലി​നി​ച്ചേ​ച്ചി​യും പ​റ​ഞ്ഞു.

അ​ടു​ത്ത ദി​വ​സം ഫ്രെ​ഡി​യാ​യി വേ​ഷ​മി​ട്ട സ​ന​ലേ​ട്ട​നൊ​പ്പം സീ​ന്‍ ചെ​യ്യി​പ്പി​ച്ചു. ഫു​ള്‍ സ്‌​ക്രി​പ്റ്റ് ത​ന്നു. ചി​ല ഇ​റാ​നി​യ​ന്‍ സി​നി​മ​ക​ള്‍ കാ​ണാ​ന്‍ പ​റ​ഞ്ഞു. 2019 സെ​പ്റ്റം​ബ​റി​ല്‍ ഷൂ​ട്ട് തു​ട​ങ്ങാ​റാ​യ​പ്പോ​ഴേ​ക്കും സ്‌​ക്രി​പ്റ്റ് കാ​ണാ​പ്പാ​ഠ​മാ​യി.’



ഫഹദിനെ ഇന്‍റർവ്യൂ ചെയ്ത പാർവതി

സ​ന​ല്‍ അ​മ​നൊ​പ്പ​മാ​യി​രു​ന്നു പാ​ര്‍​വ​തി​യു​ടെ കോം​ബി​നേ​ഷ​നു​ക​ളി​ല്‍ ഏ​റെ​യും. പ​ക്ഷേ, ആ​ദ്യ ഷോ​ട്ട് ഫ​ഹ​ദി​നൊ​പ്പ​മാ​യി​രു​ന്നു. ടെ​ലി​വി​ഷ​നിൽ ഫ​ഹ​ദി​നെ ര​ണ്ടു​ത​വ​ണ ഇ​ന്‍റ​ര്‍​വ്യൂ ചെ​യ്ത പാ​ര്‍​വ​തി മാ​ലി​ക്കി​ലെ ക​ഥാ​ഗ​തി നി​ര്‍​ണ​യി​ക്കു​ന്ന വേ​ഷ​ത്തി​ല്‍ ഫ​ഹ​ദി​നൊ​പ്പം സ്‌​ക്രീ​ന്‍ സ്‌​പേ​സ് പ​ങ്കി​ടു​ന്ന നിമിഷങ്ങൾ. ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ ദി​വ​സം ത​ന്നെ​യാ​ണ് ആ ​സീ​ന്‍ എ​ടു​ത്ത​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത്തി​രി പേ​ടി​യും ടെ​ന്‍​ഷ​നു​മു​ണ്ടാ​യി​രു​ന്ന​താ​യി പാ​ര്‍​വ​തി.

‘പ​ക്ഷേ, എ​ത്ര സ​മ​യം വേ​ണ​മെ​ങ്കി​ലും പോ​കാം എ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മീ​പ​നം. മ​ഹേ​ഷേ​ട്ട​നു​ള്‍​പ്പെ​ടെ എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ​യി​ല്‍ അ​ധി​കം ടേ​ക്കു​ക​ളി​ല്ലാ​തെ സീ​ന്‍ ഓ​കെ​യാ​യി. ഫ​ഹ​ദി​നൊ​പ്പ​മു​ള്ള സീ​നു​ക​ള്‍ പെ​ട്ടെ​ന്നു ത​ന്നെ തീ​ര്‍​ന്നു - പാ​ര്‍​വ​തി ഓ​ര്‍​ക്കു​ന്നു.



ഒ​ന്നി​ച്ചൊ​രു സെ​ല്‍​ഫി പോ​ലും!

ദി​ലീ​ഷ് പോ​ത്ത​നെ​യും ഫ​ഹ​ദി​നെ​യും മറ്റും ഇ​ന്‍റ​ര്‍​വ്യൂ ചെ​യ്ത പ​രി​ച​യം. ഫ​ഹ​ദി​ന്‍റെ സ​ഹോ​ദ​രി​യാ​യി വേ​ഷ​മി​ട്ട ദി​വ്യ​പ്ര​ഭ​യു​മാ​യി മു​മ്പു സീ​രി​യ​ല്‍ ചെ​യ്ത അ​ടു​പ്പം. ഇ​തൊ​ക്കെ മാ​റ്റി​നി​ര്‍​ത്തി​യാ​ല്‍ പാ​ര്‍​വ​തി​ക്കു സി​നി​മ പു​തു​താ​യി​രു​ന്നു.

‘മാ​ലി​ക്കി​ന്‍റേത് ഏ​റെ സീ​രി​യ​സ് സെ​റ്റാ​യി​രു​ന്നു. ഫ​ഹ​ദു​ള്‍​പ്പെ​ടെ എ​ല്ലാ​വ​രും എ​പ്പോ​ഴും കാ​ര​ക്ട​റി​ല്‍​ത്ത​ന്നെ! അ​തി​ല്‍ നി​ന്നു മാ​റാ​ന്‍ മ​ഹേ​ഷേ​ട്ട​ന്‍ സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. 10-15 ദി​വ​സ​ത്തെ ഷൂ​ട്ടു​ണ്ടാ​യി​രു​ന്നി​ട്ടും അ​ധി​ക​മാ​രോ​ടും സം​സാ​രി​ക്കാ​നാ​യി​ല്ല. ഫ​ഹ​ദു​മാ​യി ഒ​ന്നി​ച്ചൊ​രു സെ​ല്‍​ഫി പോ​ലും എ​ടു​ക്കാ​ന്‍ പ​റ്റി​യി​​ല്ല ’- പാ​ര്‍​വ​തിയുടെ വാക്കുകൾ.



പൂ​ജ​പ്പു​ര​യി​ല്‍ ചെ​ന്ന​പ്പോ​ള്‍

കൊ​ച്ചി​യി​ലെ ആ​സ്പി​ന്‍​വാ​ളി​ലും പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലു​മാ​ണ് ജ​യി​ല്‍ സീ​നു​ക​ള്‍ ചി​ത്രീ​ക​രി​ച്ച​ത്. പൂ​ജ​പ്പു​ര​യി​ല്‍ ചെ​ന്ന​പ്പോ​ള്‍ ഒ​റി​ജി​ന​ല്‍ ജ​യി​ലി​ന്‍റെ വൈ​കാ​രി​ക​ത ഫീ​ല്‍ ചെ​യ്ത​താ​യി പാ​ര്‍​വ​തി. സി​ഐ ജോ​ര്‍​ജ് സ​ക്ക​റി​യ​യാ​യി ഞെ​ട്ടി​ച്ച ഇ​ന്ദ്ര​ന്‍​സ്, ഋ​ഷ​ഭ് ഐ​പി​എ​സാ​യി മി​ന്നി​യ ച​ന്തു​നാ​ഥ് തു​ട​ങ്ങി​യ​വ​രു​മാ​യു​ള്ള നി​മി​ഷ​ങ്ങ​ളും പാ​ര്‍​വ​തി പ​ങ്കു​വ​യ്ക്കു​ന്നു.

‘വ​ര്‍​ഷ​ങ്ങ​ളു​ടെ അ​ഭി​ന​യ​സ​മ്പ​ത്തു​ള്ള​ ഇ​ന്ദ്ര​ന്‍​സ് ചേ​ട്ട​നൊപ്പം അ​ഭി​ന​യി​ക്കാ​നാ​യ​തു വ​ലി​യ ഭാ​ഗ്യം. അ​ദ്ദേ​ഹം ഏ​റെ ഡൗ​ണ്‍ ടു ​എ​ര്‍​ത്താ​ണ്. കു​റ​ച്ചു നെ​ഗ​റ്റീ​വ് ഷേ​ഡു​ള്ള ക​ഥാ​പാ​ത്ര​മാ​ണ് ഇ​തി​ല്‍. പ​ക്ഷേ, എ​പ്പോ​ഴും ഏ​തു കാ​ര​ക്ട​റും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​യ്യി​ല്‍ സു​ര​ക്ഷി​ത​മാ​ണ​ല്ലോ. സെ​റ്റി​ല്‍ ച​ന്തു​ച്ചേ​ട്ട​നു​മാ​യാ​ണു പി​ന്നെ​യും സം​സാ​രി​ച്ചി​രു​ന്ന​ത്. ആ ​ക​ഥാ​പാ​ത്രം സീ​രി​യ​സാ​ണെ​ങ്കി​ലും ച​ന്തു​ച്ചേ​ട്ട​ന്‍
ആ​ളു ഫ​ണ്ണി​യാ​ണ്.’



പേ​രു പ​റ​ഞ്ഞ​ത​ല്ലാ​തെ...

നേ​ര​ത്തേ സ്‌​ക്രി​പ്റ്റ് വാ​യി​ച്ചെ​ങ്കി​ലും ജോ​ജു​വി​ന്‍റെ ക​ഥാ​പാ​ത്ര​വു​മാ​യി ഡോ. ​ഷെ​ര്‍​മി​നു​ള്ള ബ​ന്ധം പാ​ര്‍​വ​തി അ​റി​ഞ്ഞ​തു സെ​റ്റി​ലെ​ത്തി​യ​പ്പോ​ള്‍! ‘ജോ​ജു ചേ​ട്ട​നെ മു​മ്പ് പ​രി​ച​യ​മി​ല്ലാ​യി​രു​ന്നു. ജോ​സ​ഫ് ക​ണ്ട​പ്പോ​ള്‍ അ​ടി​പൊ​ളി​യെ​ന്ന് എഫ്ബിയിൽ മെ​സേ​ജ് ചെ​യ്തി​രു​ന്നു. ഷൂ​ട്ടി​നി​ടെ എ​ന്‍റെ പേ​രു പ​റ​ഞ്ഞ​ത​ല്ലാ​തെ ചേട്ടനുമായി വേ​റൊ​ന്നും സം​സാ​രി​ച്ചി​ട്ടി​ല്ല!

നി​മി​ഷ​യു​മാ​യി സീ​നി​ല്ലാ​യി​രു​ന്നു. സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഒ​പ്പോ​സി​റ്റാ​ണ് യ​ഥാ​ര്‍​ഥ നി​മി​ഷ. ആ​ളൊ​രു കി​ലു​ക്കാം​പെ​ട്ടി​യാ​ണ്. വാ​തോ​രാ​തെ ഫ​ണ്ണി​യാ​യി സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കും. ല​വിം​ഗ് ഗേ​ളാ​ണ്.’- പാ​ര്‍​വ​തി പ​റ​യു​ന്നു.



മ​ഹേ​ഷി​ന്‍റെ സം​വി​ധാ​നം

മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍റെ സി​നി​മ​യി​ല്‍ വ​ര്‍​ക്ക് ചെ​യ്താ​ല്‍ അ​ഭി​ന​യം അ​റി​യാ​ത്ത​വ​ര്‍ വ​രെ പ​ഠി​ച്ചു​പോ​കു​മെ​ന്നു പാ​ര്‍​വ​തി. മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ സ്റ്റൈ​ലി​നെ​ക്കു​റി​ച്ചു പാ​ര്‍​വ​തി തുടർന്നു: ‘ എ​ത്ര​ത്തോ​ളം ആ​ഴ​ത്തി​ല്‍ ഒ​രു ക​ഥാ​പാ​ത്ര​ത്തെ ഉ​ള്‍​ക്കൊ​ള്ള​ണ​മെ​ന്ന് പറഞ്ഞുതന്നു. പ്രോം​പ്റ്റിം​ഗ് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഒ​ന്നു ര​ണ്ടു സീ​ന്‍ മാ​ത്ര​മേ ഒ​രു ദി​വ​സം എ​ടു​ക്കാ​റു​ള്ളൂ. പ​ക്ഷേ, അ​തു ദൈ​ര്‍​ഘ്യ​മേ​റി​യ​താ​വും. പെ​ര്‍​ഫ​ക്‌ഷന്‍ കൂ​ടി നോ​ക്കു​മ്പോ​ള്‍ അ​തി​ന്‍റേതാ​യ സ​മ​യ​മെ​ടു​ക്കും. സീ​നെ​ടു​ക്കും മു​മ്പ് റി​ഹേ​ഴ്‌​സ​ലു​ണ്ട്. ത​നി​ക്കു വേ​ണ്ട​തു കി​ട്ടും​ വ​രെ ടേ​ക്ക് പോ​യി​രു​ന്നു. ഒ​രു ശ്വാ​സം അ​ധി​ക​മാ​യി എ​ടു​ത്താ​ല്‍​പോ​ലും മ​ഹേ​ഷേ​ട്ട​ന്‍ അ​തു റീ​ടേ​ക്ക് ചെ​യ്തി​രു​ന്നു. വോ​യ്‌​സ് മോ​ഡു​ലേ​ഷ​ന്‍ ഭം​ഗി​യാ​കാ​ന്‍ ആ​ര്‍​ട്ടി​സ്റ്റ് ത​ന്നെ ഡ​ബ്ബ് ചെ​യ്യ​ണ​മെ​ന്നു നി​ര്‍​ബ​ന്ധ​മു​ള്ള സം​വി​ധാ​യ​ക​ന്‍.’



അ​താ​ണു പ്രാ​ര്‍​ഥ​ന!

സി​നി​മ​യി​ല്‍ നി​ന്നു കൂ​ടി മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി ഡോ. ​ഷെ​ര്‍​മി​ന്‍ ഹി​റ്റാ​ണെ​ങ്കി​ലും ഉ​ട​നെ​യൊ​ന്നും അ​ടു​ത്ത സി​നി​മ ചെ​യ്യി​ല്ലെ​ന്നു പാ​ര്‍​വ​തി. ‘അ​ടു​പ്പി​ച്ചു ചെ​യ്യു​ന്ന​തി​ലും ന​ല്ല​ത് പ​ത്തു വ​ര്‍​ഷ​ത്തി​നി​ടെ ഇ​തു​പോ​ലെ ഒ​രു സി​നി​മ ചെ​യ്യു​ന്ന​ത​ല്ലേ. സി​നി​മ പാ​ഷ​നാ​ണ്. പ്ര​ഫ​ഷ​നാ​യി എ​ടു​ത്തി​ട്ടി​ല്ല. എ​ന്‍​ജി​നി​യ​റിം​ഗാ​ണു പ്ര​ഫ​ഷ​ന്‍. അ​ഡ്വ​ര്‍​ടൈ​സിം​ഗും മോ​ഡ​ലിം​ഗും തു​ട​രും.

കു​ഞ്ഞി​ന്‍റെ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ പ്ര​ധാ​നം. ഫാ​മി​ലി ത​ന്നെ​യാ​ണ് ഫ​സ്റ്റ്. അ​ഭി​ന​യി​ക്കാ​ന്‍ ഇ​ഷ്ട​മു​ള്ള​തു​കൊ​ണ്ടു മാ​ത്ര​മാ​ണ് സി​നി​മ ചെ​യ്യു​ന്ന​ത്.’ അ​തേ, പ​തി​വു​ക​ള്‍ തെ​റ്റി​ക്കു​ക​യാ​ണു പാ​ര്‍​വ​തി, ചി​ല രീ​തി​ക​ളും.



‘ഇ​പ്പോ​ള്‍ ആ​ളു​ക​ള്‍​ക്ക് എ​ന്നി​ല്‍ പ്ര​തീ​ക്ഷ​യു​ണ്ട്. ഇ​തി​ലും മി​ക​ച്ച​തോ ഇ​തി​നൊ​പ്പ​മോ ഉ​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്തി​ട്ടേ കാ​ര്യ​മു​ള്ളൂ. മ​ഹേ​ഷേ​ട്ട​ന്‍ അ​ടു​ത്ത സി​നി​മ ചെ​യ്യു​മ്പൊ​ഴും എ​ന്നെ വി​ളി​ക്ക​ണേ...​അ​താ​ണു പ്രാ​ര്‍​ഥ​ന. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം സി​നി​മ ചെ​യ്യു​മ്പോ​ള്‍​ത്ത​ന്നെ സേ​ഫാ​ണ്, എ​ല്ലാം.’- പാ​ര്‍​വ​തി മനസുതുറന്നു.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.