രഞ്ജിത അജുവിന്‍റെ നായിക; ‘സാജൻ ബേക്കറി’യിലെ മെറിൻ!
Monday, October 12, 2020 7:06 PM IST
എ​യ​ർ​പോ​ർ​ട്ടു​ക​ളി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വിഭാഗത്തിൽ ജോ​ലി ചെ​യ്യു​ന്പോ​ൾ സി​നി​മാ​താ​ര​ങ്ങ​ളെ അ​ടു​ത്തു​കാ​ണാ​നും സം​സാ​രി​ക്കാ​നും ര​ഞ്ജി​ത​യ്ക്ക് അ​വ​സ​ര​ങ്ങ​ൾ ഏ​റെ​യാ​യി​രു​ന്നു. ഇ​ഷ്ട​മു​ള്ള ജോ​ലി കൃ​ത്യ​മാ​യി ചെ​യ്തു എ​ന്ന​തി​ന​പ്പു​റം അ​ന്നു സി​നി​മാ​മോ​ഹം തെ​ല്ലു​മി​ല്ലാ​യി​രു​ന്നു.

പി​ന്നീ​ടു പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലും മോ​ഡ​ലിം​ഗി​ലും താ​ത്പ​ര്യ​മാ​യി. ത​മി​ഴി​ൽ ചെ​യ്ത ടി​വി ആ​ഡു​ക​ൾ ര​ഞ്ജി​ത​യെ സി​നി​മ​യി​ലെ​ത്തി​ച്ചു. ത​മി​ഴി​ൽ ര​ണ്ടു സി​നി​മ​ക​ൾ - ‘അ​ച്ച​മി​ല്ലൈ​യ് അ​ച്ച​മി​ല്ലൈ​യ് ’, ‘യാ​ർ’. മ​ല​യാ​ള​ത്തി​ൽ ആ​ദ്യം ക​മി​റ്റ് ചെ​യ്ത​ത് അ​ജു വ​ർ​ഗീ​സ് നാ​യ​ക​നാ​യ ‘സാ​ജ​ൻ ബേ​ക്ക​റി’.

പ​ക്ഷേ, ദു​ൽ​ഖ​ർ നി​ർ​മി​ച്ച ‘മ​ണി​യ​റ​യി​ലെ അ​ശോ​ക​’നാ​ണ് ആ​ദ്യം റി​ലീ​സാ​യ​ത്. അ​തി​ൽ ഷൈ​ൻ ടോം ​ചാ​ക്കോ​യു​ടെ പെ​യ​ർ. ചി​ല സീ​നു​ക​ളി​ൽ മാ​ത്ര​മു​ള്ള ക​ഥാ​പാ​ത്രം. മ​ല​യാ​ള​ത്തി​ൽ ര​ഞ്ജി​ത​യു​ടെ ആ​ദ്യ ത്രൂ​ഔ​ട്ട് വേ​ഷം അ​രു​ണ്‍​ച​ന്തു സം​വി​ധാ​നം ചെ​യ്ത ‘സാ​ജ​ൻ ബേ​ക്ക​റി​’യി​ൽ. അ​ജു​വി​ന്‍റെ നാ​യി​ക, ‘സാ​ജ​ൻ ബേ​ക്ക​റി​’യി​ലെ മെ​റി​ൻ...​ ര​ഞ്ജി​ത മേ​നോ​ൻ സം​സാ​രി​ക്കു​ന്നു



ഒരു ‘ബേക്കറി’ക്കഥ!

വ​ലി​യ ഫൈ​റ്റോ പ്ര​ണ​യ​മോ ട്വി​സ്റ്റോ ത്രി​ല്ലിം​ഗ് സീ​നു​ക​ളോ ഇ​ല്ലാ​തെ റാ​ന്നി ടൗ​ണി​ലെ ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന സിം​പി​ളാ​യ റി​യ​ലി​സ്റ്റി​ക് ഫീ​ൽ​ഗു​ഡ് മൂ​വി​യാ​ണു സാ​ജ​ൻ ബേ​ക്ക​റി. ടൗ​ണി​ൽ ബേ​ക്ക​റി ന​ട​ത്തു​ന്ന ചേ​ച്ചി​യും അ​നി​യ​നും - ബെ​റ്റ്സി​യും ബോ​ബി​നും - പി​ന്നെ ചെറിയാച്ചൻ എന്ന അവരുടെ അമ്മാച്ചനും. ഈ ​മൂ​ന്നു പേ​രെ​യും ബേ​ക്ക​റി​യെ​യും ചു​റ്റി​പ്പ​റ്റി​യു​ള്ള ചെ​റി​യ ചി​ല സം​ഭ​വ​ങ്ങ​ളും ഇ​വ​ർ ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ളു​ടെ​യും ക​ഥ​യാ​ണി​ത്.

ബെറ്റ്സിയായി ലെനച്ചേച്ചിയും ചെറിയാച്ചനായി ഗണേഷേട്ടനും വേഷമിടുന്നു. സ​ച്ചി​ൻ, ഡ​യ​റ​ക്ട​ർ അ​രു​ണ്‍​ച​ന്തു, അ​ജു​ചേ​ട്ട​ൻ എ​ന്നി​വ​രാണ് സാജൻ ബേക്കറിക്കു തിരക്കഥയൊരുക്കിയത്. ഫൺടാസ്റ്റിക് ഫിലിംസും എം സ്റ്റാർ എന്‍റർടെയ്ൻമെന്‍റ്സും ചേർന്നാണു നിർമാണം.



അജുവിന്‍റെ നായിക

അ​ച്ഛ​ൻ സാ​ജ​നാ​യും മ​ക​ൻ ബോ​ബി​നാ​യും അ​ജു വ​ർ​ഗീ​സി​നു ഡ​ബി​ൾ റോ​ളാ​ണ്. അ​ച്ഛ​ന്‍റെ പേ​രി​ൽ നി​ന്നാ​ണു സാ​ജ​ൻ ബേ​ക്ക​റി എ​ന്ന പേ​ര്. ഗ്രേ​സ് ആ​ന്‍റ​ണി​യാ​ണു സാ​ജ​ന്‍റെ പെ​യ​ർ.

ബോ​ബി​നാ​ണ് സാ​ജ​ൻ ബേ​ക്ക​റി​യി​ലെ നാ​യ​ക​ൻ. ബോ​ബി​ന്‍റെ പെ​യ​റാ​ണ് എന്‍റെ കഥാപാത്രം മെ​റി​ൻ. ബോ​ബി​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്കു വ​രു​ന്ന ക​ഥാ​പാ​ത്രം.



ആ​ഭ​ര​ണ​ങ്ങ​ളി​ല്ല, മേ​ക്ക​പ്പി​ല്ല

റാ​ന്നി​യി​ലെ പെ​ന്ത​ക്കോ​സ്ത് കു​ടും​ബാം​ഗ​മാ​യ മെ​റി​ൻ ലാ​ബ് ടെ​ക്നീ​ഷ​നാ​ണ്. ആ​ഭ​ര​ണ​ങ്ങ​ളി​ല്ല, മേ​ക്ക​പ്പി​ല്ല. കാഴ്ചയിൽത്തന്നെ ഒ​രു പെ​ന്ത​ക്കോ​സ്ത് പെ​ണ്‍​കു​ട്ടി​! വ​ള​രെ റി​യ​ലി​സ്റ്റാ​ക്കാ​യ വേ​ഷം. ഡയറക്ടർ അ​രു​ണ്‍ ച​ന്തു​വാ​ണ് എ​ന്നെ കാ​സ്റ്റ് ചെ​യ്ത​ത്.

സാ​യാ​ഹ്ന​വാ​ർ​ത്ത​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ സി​നി​മ. കൊ​റോ​ണ കാ​ര​ണം അ​തി​ന്‍റെ റി​ലീ​സ് വൈ​കി. ഇ​പ്പോ​ൾ ര​ണ്ടു സി​നി​മ​ക​ളും റി​ലീ​സി​നു റെ​ഡി​യാ​ണ്.



ടെ​ൻ​ഷ​നാ​യി​രു​ന്നു, പക്ഷേ...

തു​ട​ക്ക​ക്കാ​രി​യു​ടേ​താ​യ ആകാംക്ഷ, കൗ​തു​കം, ടെ​ൻ​ഷ​ൻ... എ​ല്ലാ​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, റി​യ​ലി​സ്റ്റിക്കാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. ഡ​യ​റ​ക്ട​ർ അ​രു​ണ്‍ ച​ന്തു, അ​ജു ചേ​ട്ട​ൻ, ലെ​ന ചേ​ച്ചി എ​ന്നി​വ​രെ നേ​ര​ത്തേ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. അ​ജു​ചേ​ട്ട​നു​മാ​യി ഒ​രു പ​ര​സ്യ​ചി​ത്ര​ത്തി​ൽ വ​ർ​ക്ക് ചെ​യ്തി​ട്ടു​ണ്ട്. വ​ള​രെ ഡൗ​ണ്‍ ടു ​എ​ർ​ത്താ​ണ് അ​ജു​ചേ​ട്ട​ൻ. കൂ​ടു​ത​ൽ കോം​ബി​നേ​ഷ​നും അ​ദ്ദേ​ഹ​വു​മാ​യാ​ണ്.

ലെ​ന​ച്ചേ​ച്ചി​ക്കൊ​പ്പം ആ​ൽ​ബ​ത്തി​ൽ വ​ർ​ക്ക് ചെ​യ്തി​രു​ന്നു. സ്ക്രി​പ്റ്റ് വാ​യി​ച്ച ശേ​ഷ​മാ​ണു സെ​റ്റി​ലെ​ത്തി​യ​ത്. സാ​ധാ​ര​ണ പെ​രു​മാ​റും പോ​ലെ ചെ​യ്താ​ൽ മ​തി​യെ​ന്ന് ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു.ആ​ദ്യ ദി​വ​സം ത​ന്നെ ടെ​ൻ​ഷ​നൊ​ക്കെ പോ​യി.



ഡ​യ​റ​ക്ട​ർ, കാ​മ​റാ​മാ​ൻ...​ എ​ല്ലാ​വ​രും ഒ​രു ഫാ​മി​ലി പോ​ലെ ആ​യി. ജല്ലിക്കെട്ട് ഫെയിം ജി.കെ. കട്ടപ്പന, ജിപ്സ എന്നിവരാണ് എന്‍റെ അച്ഛനും അമ്മയുമായി വേഷമിട്ടത്.

അത്ര എളുപ്പമല്ല ഡബ്ബിംഗ്

തൃ​ശൂ​ർ അ​യ്യ​ന്തോ​ളാ​ണ് എ​ന്‍റെ സ്വ​ദേ​ശം. ഇതിലെ ക​ഥാ​പാ​ത്രം മെ​റി​ൻ പ​ത്ത​നം​തി​ട്ട, റാ​ന്നി സ്വ​ദേ​ശി. തൃ​ശൂ​ർ സ്ളാംഗും റാ​ന്നി സ്ളാംഗും തമ്മിൽ അ​ജ​ഗ​ജാ​ന്ത​ര​വ്യ​ത്യാ​സ​മു​ണ്ട്. ഞാ​ൻ ത​ന്നെ ഡ​ബ്ബ് ചെ​യ്യ​ണ​മെ​ന്നു ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു.

ഡ​യ​റ​ക്ട​ർ, അ​ജു​വേ​ട്ട​ൻ, ഡ​ബ്ബിം​ഗ് സ്റ്റു​ഡി​യോ​യി​ലെ എ​ൻ​ജി​നി​യ​ർ...​എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ​യി​ൽ ഒ​രു വി​ധം ഞാ​ൻ മെ​റി​നു ശ​ബ്ദം ന​ല്കി. ഡ​ബ്ബിം​ഗ് എ​ളു​പ്പ​മു​ള്ള ജോ​ലി​യ​ല്ലെ​ന്നു മ​ന​സി​ലാ​യി.



പ​രു​മ​ല​യിലെ അനുഗ്രഹം

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​യി​രു​ന്നു ഷൂ​ട്ടിം​ഗ്. പ​രു​മ​ല പ​ള്ളി​യി​ലെ പെ​രു​ന്നാ​ൾ ദി​വ​സ​മാ​ണു ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ​ത്. പ​രു​മ​ല​യി​ൽ തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തി​യ പ​ദ​യാ​ത്രി​ക​ർ​ക്കൊ​പ്പ​മു​ള്ള സീ​നി​ലാ​ണ് തു​ട​ങ്ങി​യ​ത്. കൊ​ളു​ത്തി​യ മെ​ഴു​​തി​രി​യേ​ന്തി യ​ഥാ​ർ​ഥ പ​ദ​യാ​ത്രി​ക​ർ​ക്കി​ട​യി​ൽ ഞ​ങ്ങ​ളും ക​യ​റി​നി​ന്നു.

അ​തൊ​രു പു​തി​യ അ​നു​ഭ​വ​മാ​യി​രു​ന്നു. മ​ന​സി​നു സ​ന്തോ​ഷം ന​ല്കു​ന്ന ദൈ​വി​ക​മാ​യ ഒ​രു കാ​ര്യ​ത്തി​ൽ തു​ട​ങ്ങാ​നാ​യ​ത് അ​നു​ഗ്ര​ഹ​മെ​ന്നു ക​രു​തു​ന്നു. ടൈ​റ്റി​ൽ സോം​ഗി​നു വേ​ണ്ടി​യാ​ണ് ആ ​സീ​ൻ എ​ടു​ത്ത​ത്.



റാന്നിയിലെ ബേക്കറി

റാ​ന്നി​യി​ലെ ഒ​രു ബേ​ക്ക​റി​യാ​ണ് സി​നി​മ​യ്ക്കു​വേ​ണ്ടി സാ​ജ​ൻ ബേ​ക്ക​റി​യാ​യി മാ​റ്റി​യ​ത്. അ​വി​ടെ​ത്ത​ന്നെ​യാ​യി​രു​ന്നു മി​ക്ക സീ​നു​ക​ളും. അ​വിടെ ആ​ദ്യ​മാ​യി ഷൂ​ട്ടിം​ഗ് വ​ന്ന​തു​കൊ​ണ്ടാ​വാം ധാ​രാ​ളം പേ​ർ സെ​റ്റി​ൽ വ​ന്നി​രു​ന്നു.

നാ​ട്ടു​കാ​ർ ന​ല്ല സ​ഹ​ക​ര​ണ​മാ​യി​രു​ന്നു. അ​വി​ടെ​യൊ​രു വീ​ട്ടി​ലും ഷൂ​ട്ട് ചെ​യ്തി​രു​ന്നു. ആ ​വീ​ട്ടു​കാ​രൊ​ക്കെ ന​മ്മു​ടെ ആ​രൊ​ക്കെ​യോ ആ​ണെ​ന്നു ക​രു​തി​പ്പോ​കു​ന്ന ത​ര​ത്തി​ൽ സ്നേ​ഹ​മു​ള്ള ന​ല്ല ആ​ളു​ക​ളാ​യി​രു​ന്നു.



രുചിയുടെ പെരുന്നാൾ

ഷൂ​ട്ടിം​ഗ് ബേ​ക്ക​റി​യി​ൽ ആ​യ​തു കൊ​ണ്ടും ബോ​ർ​മ അ​ടു​ത്താ​യ​തി​നാ​ലും സെറ്റിൽ രുചിയുടെ പെരുന്നാളായിരുന്നു. എ​ന്‍റെ ക​ഥാ​പാ​ത്രം മെറിൻ ബേ​ക്ക​റി​യു​ടെ ഭാ​ഗ​മ​ല്ലാ​ത്ത​തി​നാ​ൽ എ​നി​ക്കു ബോ​ർ​മ​യി​ലെ സീ​നു​ക​ളി​ല്ലാ​യി​രു​ന്നു.

കൊറിയറിൽ വന്ന കേക്ക്!

റാ​ന്നി​യി​ലെ സെ​റ്റി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ ക്രി​സ്മ​സ് ആ​ഘോ​ഷം. ലെ​ന ചേ​ച്ചി​യു​ടെ അ​മ്മ വീ​ട്ടി​ൽ ത​യാ​റാ​ക്കി കൊറിയറിൽ അ​യ​ച്ചു​ത​ന്ന കേ​ക്ക് ക​ട്ട് ചെ​യ്താ​ണ് ഞ​ങ്ങ​ൾ ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ച​ത്. അ​ങ്ങ​നെ​യും മ​ധു​ര​മു​ള്ള​താ​യി ആ ​ക്രി​സ്മ​സ്. ഓ​ർ​മ​യി​ൽ എ​ന്നും അ​തു​ണ്ടാ​വും.



ഞാനും അവരിൽ ഒരാളെന്ന്!

റാ​ന്നി​യി​ലെ ഒ​രു പെ​ന്ത​ക്കോ​സ്ത് പ്രാ​ർ​ഥ​നാ​ല​യ​ത്തി​ലെ പ്രെ​യ​ർ മീ​റ്റിം​ഗ് ഷൂ​ട്ട് ചെ​യ്ത​തു വ്യ​ത്യ​സ്ത​മാ​യ ഒ​ര​നു​ഭ​വ​മാ​യി​രു​ന്നു. അ​വി​ട​ത്തെ പാ​സ്റ്റ​റു​ടെ അ​നു​വാ​ദ​ത്തോ​ടെ വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പം പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

ഞാ​നും അ​വ​രു​ടെ കൂ​ട്ട​ത്തി​ലാ​ണെ​ന്ന് അ​തി​ൽ കു​റ​ച്ചു​പേ​രെ​ങ്കി​ലും വി​ചാ​രി​ച്ചി​ട്ടു​ണ്ടാ​വാം. അ​ത്ര​യും സ്വാഭാവികതയോടെയാ​ണ് അവരുടെ ഇ​ട​യി​ൽ പോ​യി​രു​ന്ന് പ്രാ​ർ​ഥ​ന ചൊ​ല്ലി​യ​ത്. അ​ധി​കം ലൈ​റ്റു​ക​ളി​ല്ലാ​തെ​യാ​ണ് അ​തു ഷൂ​ട്ട് ചെ​യ്ത​ത്. ഡ​യ​റ​ക്ട​റും കാ​മ​റാ​മാ​ൻ ഗു​രു​പ്ര​സാ​ദും ഉ​ൾ​പ്പെ​ടെ ര​ണ്ടു മൂ​ന്നു പേ​ർ മാ​ത്രമാണ് അതിന്‍റെ ചിത്രീകരണത്തിൽ പങ്കെടുത്തത്.



നല്ല സിനിമയോട് ഇഷ്ടം

ബം​ഗ​ളൂ​രു ക്രൈ​സ്റ്റ് കോ​ള​ജി​ൽ എം​ബി​എ ഇ​ൻ ടൂ​റി​സ​മാ​ണു ഞാ​ൻ പ​ഠി​ച്ച​ത്. ഇപ്പോൾ ഞ​ങ്ങ​ളു​ടെ ത​ന്നെ ഇ​ൻ​വെ​സ്റ്റ്മെന്‍റ് അ​ഡ്വൈ​സറി ഫേ​മി​ൽ പാ​ർ​ട്ണ​റാ​ണ്. സി​നി​മ​യി​ലെ ഭാ​വി​യൊ​ക്കെ ന​മ്മു​ടെ കൈയി​ലല്ല​ല്ലോ. പ്രേ​ക്ഷ​ക​ർ തീ​രു​മാ​നി​ക്ക​ണം. സി​നി​മ​യി​ൽ എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​മാ​വ​ണം. അ​ങ്ങ​നെ പ​ല കാ​ര്യ​ങ്ങ​ളു​ണ്ട​ല്ലോ.

ഈ ​സി​നി​മ ചെ​യ്യു​ന്ന​തി​നി​ടെ ഒ​ന്നു ര​ണ്ടു പ്രോ​ജ​ക്ടു​ക​ൾ വ​ന്നി​രു​ന്നു. ഇ​പ്പോ​ൾ ഇ​ൻ​ഡ​സ്ട്രി ത​ന്നെ സ്റ്റ​ക്ക​ല്ലേ. പു​തി​യ സി​നി​മ​ക​ൾ എ​ന്നു തു​ട​ങ്ങുമെന്ന് അ​റി​യി​ല്ല. ന​ല്ല സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​കാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.