ഫഹദ്- അഖിൽ സത്യൻ സിനിമ; ചിത്രീകരണം ആരംഭിച്ചു
Friday, January 31, 2020 9:51 AM IST
ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സന്ത്യൻ അന്തിക്കാടിന്റെ മകൻ ആണ് അഖിൽ സത്യൻ. കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പുതുമുഖ താരം അഞ്ജന ജയപ്രകാശ് ആണ് ചിത്രത്തിലെ നായിക.
ഫുൾ മൂണ്‍ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് ചിത്രം നിർമിക്കുന്നത്. സംവിധായകന്േറത് തന്നെയാണ് തിരക്കഥയും. മുംബൈയും ഗോവയുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. ശരണ്‍ വേലായുധനാണ് സിനിമയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത്.