ലോക ചാപ്റ്റർ 2ൽ നായകനും വില്ലനും ചാത്തൻ തന്നെ; രക്ഷിക്കാൻ ദുൽഖർ വരുമോയെന്ന് ടൊവീനോ
Saturday, September 27, 2025 1:09 PM IST
ചാത്തനെയും ഒടിയനെയും ഒരുമിച്ചു കാണാൻ കാത്തിരുന്നവർക്ക് വമ്പൻ സർപ്രൈസുമായി ലോകയുടെ അണിയണക്കാർ. ചാത്തനും ഒടിയനും ഒരുമിച്ചുള്ള രംഗമാണ് അണിയറക്കാർ ഇപ്പോൾ റിലീസ് ചെയ്തത്. ലോക ചാപ്റ്റർ 2വിലേക്കുള്ളതാണ് ഈ വീഡിയോ. ദുൽഖറും ടൊവീനോയുമാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
ടൊവീനോ അവതരിപ്പിക്കുന്ന ചാത്തന്റെ മൂത്ത സഹോദരനാകും ചാപ്റ്റര്‍ 2വിൽ വില്ലനായി എത്തുക. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ടൊവീനോ തന്നെയാണ്.
ലോക: ചാപ്റ്റർ വണ്‍ സിനിമയുടെ അവസാനം ഈ കഥാപാത്രത്തെ കാണിക്കുന്നുണ്ട്. ചാപ്റ്റർ 2വിൽ ദുൽഖർ ചെയ്യുന്ന ഒടിയൻ കഥാപാത്രവും എത്തിയേക്കും എന്ന സൂചനയും ഈ പ്രമോ വീഡിയോയിലുണ്ട്.
ആദ്യ ഭാഗത്തേക്കാൾ വലിയ മുതൽ മുടക്കിലാകും രണ്ടാം ഭാഗം ഒരുങ്ങുക. 390 ചാത്തന്മാരെ ചുറ്റിപ്പറ്റിയുള്ള സിനിമയാകും ലോക: ചാപ്റ്റർ 2.