മാ​ഡോ​ക് ഹൊ​റ​ർ കോ​മ​ഡി യൂ​ണി​വേ​ഴ്സി​ലെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ത​മ ട്രെ​യി​ല​ർ എ​ത്തി. ര​ശ്മി​ക മ​ന്ദാ​ന​യും ആ​യു​ഷ്മാ​ൻ ഖു​റാ​ന​യു​മാ​ണ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. ന​വാ​സു​ദീ​ൻ സി​ദ്ദി​ഖി, പ​രേ​ഷ് റാ​വ​ല്‍, സ​ത്യ​രാ​ജ് എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

വാം​പ​യേ​ഴ്സ് ആ​യി ആ​യു​ഷ്മാ​നും ര​ശ്മി​ക​യും എ​ത്തു​ന്നു. മാ​ഡോ​ക് ഹൊ​റ​ർ കോ​മ​ഡി യൂ​ണി​വേ​ഴ്സി​ലെ അ​ഞ്ചാ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണ് ത​മ.



മാ​ത്ര​വു​മ​ല്ല ഈ ​യൂ​ണി​വേ​ഴ്സി​ലെ ആ​ദ്യ​ത്തെ പ്ര​ണ​യ​ക​ഥ കൂ​ടി​യാ​ണ് ത​മ എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സ്ത്രീ, ​മു​ഞ്ജ്യ, ഭേ​ഡി​യ, സ്ത്രീ 2 ​എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ത​മ എ​ത്തു​ന്ന​ത്. ചി​ത്രം ദീ​പാ​വ​ലി റി​ലീ​സ് ആ​യി തി​യ​റ്റ​റു​ക​ളി​ലെ​ത്തും. വ​രു​ൺ ധ​വാ​ൻ, ശ്ര​ദ്ധ ക​പൂ​ർ എ​ന്നി​വ​ർ അ​തി​ഥി​വേ​ഷ​ങ്ങ​ളി​ലെ​ത്തും.