കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ച് ബാബു ആന്റണി
Thursday, January 30, 2020 2:00 PM IST
അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ച് നടൻ ബാബു ആന്റണി. താരം തന്നെയാണ് ഇതിനെക്കുറിച്ച് അറിയിച്ചത്. ഹിൽട്ടണ്‍ ഹൂസ്റ്റണ്‍ പ്ലാസ മെഡിക്കൽ സെന്ററിലാണ് കോടിയേരി ചികിത്സയിൽ കഴിയുന്നത്.
ഭാര്യ എസ്.ആർ. വിനോദിനിയും കോടിയേരിക്കൊപ്പമുണ്ട്. ചൊവ്വാഴ്ചയാണ് കോടിയേരിയും ഭാര്യയും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്.