ഭാമയ്ക്ക് മനംപോലെ മംഗല്യം
Thursday, January 30, 2020 11:36 AM IST
നടി ഭാമ വിവാഹിതയായി. കോട്ടയത്ത് വച്ചായിരുന്നു ചടങ്ങ്. ബിസിനസുകാരനായ അരുണ്‍ ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. സിനിമ മേഖലയിൽ നിന്നും സുരേഷ് ഗോപി, മിയ എന്നിവർ ചടങ്ങിന് എത്തിയിരുന്നു. ചെന്നിത്തല സ്വദേശിയാണ് അരുണ്‍.
2007ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെയാണ് ഭാമ സിനിമ മേഖലയിൽ എത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2016ൽ റിലീസ് ചെയ്ത മറുപടിയാണ് താരം അഭിനയിച്ച അവസാന ചിത്രം.