ഇവൾ എന്റെ ഐശ്വര്യ: കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് ദിവ്യ ഉണ്ണി
Thursday, January 30, 2020 10:54 AM IST
നടി ദിവ്യ ഉണ്ണിക്ക് കുഞ്ഞ് ജനിച്ചു. ജനുവരി 14നാണ് ഇവരുടെ ജീവിതത്തിലേക്ക് ഒരാൾകൂടി എത്തിയത്. ഐശ്വര്യ എന്നാണ് കുഞ്ഞിന്റെ പേര്. കുട്ടിക്കൊപ്പമുള്ള ചിത്രവും ദിവ്യ ഉണ്ണി സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
ദിവ്യ ഉണ്ണിയുടെ രണ്ടാം വിവാഹമാണിത്. തിരുവനന്തപുരം സ്വദേശിയായ അരുണ്‍ കുമാർ ആണ് ഭർത്താവ്. അമേരിക്കയിൽ എൻജിനീയറാണ് അരുണ്‍. ആദ്യ വിവാഹത്തിൽ ദിവ്യയ്ക്ക് രണ്ട് മക്കളുണ്ട്. അർജുൻ, മീനാക്ഷി എന്നാണ് കുട്ടികളുടെ പേര്.