ലിജോയുടെ "ഡിസ്കോ'; ചെമ്പനും ഇന്ദ്രജിത്തും നായകന്മാർ
Thursday, January 30, 2020 10:29 AM IST
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ ഇന്ദ്രജിത്തും ചെമ്പൻ വിനോദ് ജോസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. ഡിസ്കോ എന്നാണ് സിനിമയുടെ പേര്.
എസ്. ഹരീഷാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്. അമേരിക്കയിലെ ലാസ് വേഗാസ് ആണ് സിനിമയുടെ പ്രധാനലൊക്കേഷൻ. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.