ഈ കാര്യം പറഞ്ഞാൽ നമിതയ്ക്ക് ദേഷ്യം വരും
Thursday, January 30, 2020 9:51 AM IST
തനിക്ക് ഏറ്റവും ദേഷ്യം വരുന്നതെപ്പോഴാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നമിത പ്രമോദ്. തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതാണ് തനിക്ക് ഏറ്റവും ദേഷ്യമുള്ള കാര്യമെന്നാണ് നമിത പറയുന്നത്. അത് ഒരിക്കലും ഉൾക്കൊള്ളാൻ പറ്റുന്നതല്ലെന്നും മറ്റുള്ളവരോട് ഈ രീതിയിൽ താൻ പെരുമാറില്ലെന്നും നമിത പറയുന്നു.
മറ്റൊരാളെ പ്പോലെ ആയിരുന്നെങ്കിൽ എന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല. എന്റെ ജീവിതത്തിൽ ഞാൻ വളരെയധികം സന്തോഷവതിയാണ്. ഒരാളെ മറ്റൊരാളുമായി താരതമ്യം ചെയ്യരുതെന്നാണ് ഞാൻ പഠിച്ചത്- നമിത പറയുന്നു.
2011ൽ ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നമിത സിനിമയിലെത്തിയത്. നമിതയുടെതായി ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം അല്‍മല്ലു ആണ്. ബോബന് സാമുവല്‍ സംവിധാനം ചെയ്ത അല്‍ മല്ലു പ്രവാസലോകത്തിന്റെ പശ്ചാത്തലത്തിലുള്ള കഥായാണ് പറയുന്നത്.