എമ്പുരാൻ ഭരത് ഗോപിക്ക് സമർപ്പിച്ച് പൃഥ്വിരാജ്
Wednesday, January 29, 2020 3:48 PM IST
മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം ഭരത് ഗോപിക്ക് സമർപ്പിക്കുന്നുവെന്ന് പൃഥ്വിരാജ്. ഭരത് ഗോപിയുടെ ചരമവാർഷികവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് താരം ഇതിനെക്കുറിച്ച് പറഞ്ഞത്.
"ജീവിച്ചിരുന്ന ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ. അങ്ങയെക്കുറിച്ച് എനിക്ക് വളരെ കുറച്ചേ അറിയൂ അതും നമ്മൾ പരിചയപ്പെട്ട സമയങ്ങളിൽ മാത്രം. ഇദ്ദേഹത്തിന്റെ മകനും ഞാനും സഹോദരങ്ങൾ തമ്മിലുളള ബന്ധം മാത്രമല്ല, തിരക്കഥാകൃത്തായും സംവിധായകനായും അടുത്തറിയം. എമ്പുരാൻ അങ്ങേക്കാണ് അങ്കിൾ'. പൃഥ്വി കുറിച്ചു.
പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനു വേണ്ടി തിരക്കഥയൊരുക്കിയത് മുരളി ഗോപിയാണ്. സിനിമയുടെ രണ്ടാം ഭാഗമാണ് എമ്പുരാൻ.