കർണൻ നെപ്പോളിയൻ ഭഗത് സിംഗ്; ടൈറ്റിൽ പോസ്റ്റർ എത്തി
Wednesday, January 29, 2020 11:29 AM IST
ധീരജ് നായകനാകുന്ന കർണൻ നെപ്പോളിയൻ ഭഗത് സിംഗ് എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. കോമഡിക്കും ത്രില്ലറിനും പ്രാധാന്യം നൽകുന്ന സിനിമ സംവിധാനം ചെയ്യുന്നത് ശരത് ജി. മോഹൻ ആണ്. സംവിധായകൻ തന്നെയാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നതും.
സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ ആരൊക്കയാണെന്ന് വ്യക്തമല്ല. ഫസ്റ്റ് പേജ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മോനു പഴേടത്ത് ആണ് സിനിമ നിർമിക്കുന്നത്.