സൂരറൈ പോട്ര് കേരളാ വിതരണ അവകാശം സ്പാര്‍ക്ക് പിക്ചേഴ്സിന്
Wednesday, January 29, 2020 10:33 AM IST
സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് സുരറൈ പോട്ര്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നേടിയെടുത്തിയിരിക്കുന്നത് സ്പാര്‍ക്ക് പിക്ചേഴ്സാണ്. സുധ കൊങ്കാരയാണ് സിനിമ സംവിധാനം ചെയ്യുന്നത്.
എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്. ഗോപിനാഥിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തുന്നത്. സമ്മര്‍ റിലീസായിട്ടാണ് ചിത്രം എത്തുന്നത്.
ജാക്കി ഷ്റോഫ്, മോഹന്‍ ബാബു, കരുണാസ്, പരേഷ് റാവല്‍, ഉര്‍വശി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നികേത് ബോമ്മി റെഡ്ഡി ഛായാഗ്രഹണവും ജി.വി പ്രകാശ് കുമാര്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.