പടയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി
Tuesday, January 28, 2020 10:50 AM IST
കെ.എം. കമൽ സംവിധാനം ചെയ്യുന്ന പട എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നത്. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനായകൻ എന്നിവരാണ് സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
സംവിധായകൻ തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്. സലിം കുമാർ, ഇന്ദ്രൻസ്, ഉണ്ണിമായ, ടി.ജി. രവി എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുകേഷ് ആർ. മെഹ്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.