മസിൽ കാണിച്ച് കുഞ്ചാക്കോ ബോബൻ
Tuesday, January 28, 2020 10:35 AM IST
സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്ന ചിത്രത്തിലൂടെ ആരാധകരെ ഞെട്ടിച്ച് നടൻ കുഞ്ചാക്കോ ബോബൻ. വടം വലിക്കുന്നതിന്റെയും മസിൽ പെരുപ്പിച്ച് നിൽക്കുന്നതിന്റെയും ചിത്രങ്ങളാണ് താരം പങ്കുവച്ചത്. താരത്തിന്റെ പോസ്റ്റിന് പ്രതികരണമറിയിച്ച് സിനിമ താരങ്ങൾ ഉൾപ്പടെ നിരവധിയാളുകളാണ് രംഗത്തെത്തിയത്.
മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് വേണ്ടിയാണ് താരത്തിന്റെ ഈ പ്രകടനം. ജോജു ജോർജ്, നിമിഷ സജയൻ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.