റോ​ഷ​ന്‍ മാ​ത്യു​വി​നൊ​പ്പം നി​മി​ഷ സ​ജ​യ​ന്‍; ചേ​ര പൂ​ര്‍​ത്തി​യാ​യി
Tuesday, September 24, 2024 3:06 PM IST
റോ​ഷ​ന്‍ മാ​ത്യു, നി​മി​ഷ സ​ജ​യ​ന്‍ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ലി​ജി​ന്‍ ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചേ​ര എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി. ലൈ​ൻ ഓ​ഫ് ക​ളേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ എം.​സി. അ​രു​ൺ ആ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം.

ജ​ന​ക​ൻ, സാ​ൻ​ഡ്‍​വി​ച്ച്, ഡോ​ൾ​ഫി​ൻ ബാ​ർ, ഡേ​വി​ഡ് ആ​ന്‍​ഡ് ഗോ​ലി​യാ​ത്ത്, കാ​റ്റും മ​ഴ​യും എ​ന്നീ ചി​ത്ര​ങ്ങ​ൾ നി​ർ​മി​ച്ച ബാ​ന​റാ​ണ് ലൈ​ൻ ഓ​ഫ് ക​ളേ​ഴ്സ്. കു​മ​ര​ക​ത്തും കൊ​ച്ചി​യി​ലു​മാ​യി​ട്ടാ​ണ് ചേ​ര​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​ത്.

ഫ്രൈ​ഡേ, ലോ ​പോ​യി​ന്‍റ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി ശ്ര​ദ്ധ നേ​ടി​യ സം​വി​ധാ​യ​ക​നാ​ണ് ലി​ജി​ൻ ജോ​സ്. പൂ​ർ​ണ​മാ​യും ത്രി​ല്ല​ർ ജോ​ണ​റി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന ചി​ത്ര​മാ​ണ് ഇ​ത്.

ഗു​രു സോ​മ​സു​ന്ദ​രം, ടി​നി ടോം, ​ലെ​ന, ജാ​ഫ​ർ ഇ​ടു​ക്കി, ജി​യോ ബേ​ബി, നി​സ്താ​ർ അ​ഹ​മ്മ​ദ്, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, ജി​യോ ബേ​ബി, സ​ജി​ൻ ചെ​റു​ക​യി​ൽ, ഷാ​ജു കു​രു​വി​ള, നീ​ര​ജ എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. ന​ജിം കോ​യ​യു​ടേ​താ​ണ് തി​ര​ക്ക​ഥ. അ​ൻ​വ​ർ അ​ലി​യു​ടെ ഗാ​ന​ങ്ങ​ൾ​ക്ക് ഷ​ഹ​ബാ​സ് അ​മ​ൻ ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു. അ​ല​ക്സ് ജെ. ​പു​ളി​ക്ക​ലാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ.

എ​ഡി​റ്റിം​ഗ് ഫ്രാ​ൻ​സി​സ് ലൂ​യി​സ്, ക​ലാ​സം​വി​ധാ​നം ബാ​വ, മേ​ക്ക​പ്പ് ര​തീ​ഷ് അ​മ്പാ​ടി, കോ​സ്റ്റ്യൂം ഡി​സൈ​ൻ അ​രു​ൺ മ​നോ​ഹ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ സു​നി​ൽ കാ​ര്യാ​ട്ടു​ക​ര, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ഴ്സ് സു​മേ​ഷ് മു​ണ്ട​ക്ക​ൽ, ഡാ​ർ​വി​ൻ, സ​ഹ​നി​ര്‍​മ്മാ​ണം നീ​ര​പ് ഗു​പ്ത,

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ് ശി​വ പ്ര​സാ​ദ്, ബി​നു​കു​മാ​ർ, ര​തീ​ഷ് സു​കു​മാ​ര​ൻ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ ടോ​മി വ​ർ​ഗീ​സ്, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ ഷൈ​ൻ ഉ​ടു​മ്പ​ന്‍​ചോ​ല, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് സ​ജി കോ​ട്ട​യം, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ സേ​തു അ​ടൂ​ർ, പി​ആ​ര്‍​ഒ വാ​ഴൂ​ർ ജോ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.