പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​റു​ടെ മ​ര​ണം; കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ഴി ഇ​ന്നെ​ടു​ക്കും
Tuesday, September 24, 2024 12:24 PM IST
പീ​ഡ​ന​ക്കേ​സി​ല്‍ പ്ര​തി​യാ​യ പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഷാ​നു ഇ​സ്മാ​യി​ലി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഇ​ദേ​ഹ​ത്തി​നൊ​പ്പം ഹോ​ട്ട​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളു​ടെ മൊ​ഴി ഇ​ന്നെ​ടു​ക്കും.

ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളോ​ട് മൊ​ഴി​യെ​ടു​ക്കു​ന്ന​തി​ന് ഹാ​ജ​രാ​കാ​നാ​യി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​നീ​ഷ് ജോ​യി പ​റ​ഞ്ഞു. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കും.

ഇ​ന്ന​ലെ​യാ​ണ് എം​ജി റോ​ഡി​ലെ ഹോ​ട്ട​ലി​ന്‍റെ കു​ളി​മു​റി​യി​ല്‍ ഷാ​നു ഇ​സ്മാ​യി​ലി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​മി​ഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ഈ ​മാ​സം 11 നാ​യി​രു​ന്നു ര​ണ്ടു സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ഷാ​നു ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത​ത്.

ര​ണ്ടു ദി​വ​സം മു​ന്‍​പ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ള്‍ മു​റി​യൊ​ഴി​ഞ്ഞു പോ​യി​രു​ന്നു. ഇ​ന്ന​ലെ ഷാ​നു​വി​നെ പു​റ​ത്തു കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്നു ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വൈ​കി​ട്ട് മൂ​ന്നോ​ടെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ന​ടി​യു​ടെ പ​രാ​തി​യി​ല്‍ ഷാ​നു​വി​നെ​തി​രേ മ്യൂ​സി​യം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. 2018ല്‍ ​സി​നി​മ​യി​ല്‍ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്തു പീ​ഡി​പ്പി​ച്ചു എ​ന്നാ​യി​രു​ന്നു പ​രാ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.