ഉ​ണ്ണി വാ​വാ​വോ പാ​ടി​യാ​ലെ മ​ക​ൾ ഉ​റ​ങ്ങൂ​വെ​ന്ന് ആ​ലി​യ; മ​ക​ൾ​ക്കാ​യി മ​ല​യാ​ളം പാ​ട്ട് പ​ഠി​ച്ചെ​ടു​ത്ത് ര​ൺ​വീ​റും
Monday, September 23, 2024 10:55 AM IST
മ​ക​ളെ താ​രാ​ട്ട് പാ​ടി​യു​റ​ക്കാ​ൻ മ​ല​യാ​ളം പാ​ട്ട് കാ​ണാ​തെ പ​ഠി​ച്ച് ര​ൺ​ബീ​ർ ക​പൂ​ർ. സാ​ന്ത്വ​നം സി​നി​മ​യ്ക്കു വേ​ണ്ടി മോ​ഹ​ൻ സി​ത്താ​ര ഈ​ണ​മി​ട്ട ഉ​ണ്ണി വാ​വാ​വോ എ​ന്ന ഗാ​ന​മാ​ണ് മ​ക​ൾ റാ​ഹ​യെ ഉ​റ​ക്കാ​ൻ ര​ൺ​ബീ​ർ ക​പൂ​ർ പ​ഠി​ച്ച​ത്.

കു​ഞ്ഞി​നെ പ​രി​പാ​ലി​ക്കു​ന്ന ന​ഴ്സാ​ണ് ഈ ​മ​ല​യാ​ളം പാ​ട്ടു പാ​ടി കു​ഞ്ഞി​നെ ഉ​റ​ക്കാ​റു​ള്ള​തെ​ന്നും ഇ​പ്പോ​ൾ ആ ​പാ​ട്ട് ര​ൺ​ബീ​റി​ന് പ​ഠി​ക്കേ​ണ്ടി വ​ന്നു​വെ​ന്നും ആ​ലി​യ പ​റ​ഞ്ഞു. ദ ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ക​പി​ൽ ഷോ​യു​ടെ അ​ഭി​മു​ഖ​ത്തി​ലാ​ണ് ആ​ലി​യ ഈ ​പാ​ട്ടി​നെ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത്.

"ഞ​ങ്ങ​ളു​ടെ ന​ഴ്സ് കു​ഞ്ഞി​ന് ചെ​റു​പ്പം മു​ത​ൽ പാ​ടി കൊ​ടു​ക്കു​ന്ന ഒ​രു താ​രാ​ട്ടു പാ​ട്ട് ഉ​ണ്ട്. ഉ​ണ്ണി വാ​വാ​വോ പൊ​ന്നു​ണ്ണി വാ​വാ​വോ എ​ന്ന മ​ല​യാ​ളം പാ​ട്ട്. ഇ​പ്പോ​ൾ റാ​ഹ​യ്ക്ക് ഉ​റ​ങ്ങ​ണ​മെ​ങ്കി​ൽ അ​വ​ൾ പ​റ​യും, മ​മ്മ വാ​വോ... പ​പ്പ വാ​വോ! അ​തി​ന​ർ​ഥം, അ​വ​ൾ​ക്ക് ഉ​റ​ങ്ങ​ണ​മെ​ന്നാ​ണ്. ര​ൺ​ബീ​ർ ഇ​പ്പോ​ൾ ആ ​പാ​ട്ട് പ​ഠി​ച്ചെ​ടു​ത്തു.

ബോ​ളി​വു​ഡ് താ​ര​ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ മ​ല​യാ​ളം താ​രാ​ട്ടു പാ​ട്ടു കേ​ട്ടാ​ണ് ഉ​റ​ങ്ങു​ന്ന​തെ​ന്ന ര​സ​ക​ര​മാ​യ വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​തോ​ടെ വൈ​റ​ലാ​യി. ആ​ലി​യ ഇ​ക്കാ​ര്യം പ​റ​യു​ന്ന​തും ഉ​ണ്ണി വാ​വാ​വോ എ​ന്ന പാ​ട്ടി​ന്‍റെ ആ​ദ്യ വ​രി പാ​ടു​ന്ന​തും മ​ല​യാ​ളി​ക​ൾ ആ​ഘോ​ഷ​മാ​ക്കി.

മോ​ഹ​ൻ സി​ത്താ​ര ഈ​ണ​മി​ട്ട് കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി വ​രി​ക​ളെ​ഴു​തി​യ ഗാ​നം കെ.​ജെ യേ​ശു​ദാ​സും കെ.​എ​സ്. ചി​ത്ര​യും പാ​ടി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.