ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനായി എത്തുന്ന കല്‍ക്കി 2898 എഡി. ചിത്രത്തിന്റെ പ്രീബുക്കിംഗ് ആരംഭിച്ചതോടെ ആരാധകര്‍ ഒന്നടങ്കം ആവേശത്തിലാണ്. എന്നാൽ ചിത്രത്തിന്റെ ബുക്കിംഗിനോട് അനുബന്ധിച്ച് നടന്ന രസകരമായ ഒരു കാര്യമാണ് ഇപ്പോൾ ശ്രദ്ധേയം. ജൂൺ 27ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന് പകരം ഹൗസ്ഫുൾ ആയത് 2019ലെ തെലുങ്ക് ചിത്രം കല്‍ക്കിയാണ്.
കല്‍ക്കി 2898 എഡിയുടെ പ്രീബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ ബുക്ക്മൈഷോ വഴി ബുക്ക് ചെയ്ത ആരാധകര്‍ക്കാണ് ഇങ്ങനെയൊരു പണി കിട്ടിയത്. രാജശേഖർ നായകനായെത്തിയ 2019 ലെ തെലുങ്ക് ചിത്രം കൽക്കിയുടെ ടിക്കറ്റുകളാണ് ഇവര്‍ ബുക്ക് ചെയ്തത്. ഇതോടെ അഞ്ച് വർഷം മുൻപിറങ്ങിയ കല്‍ക്കിയുടെ ഒന്നിലധികം ഷോകള്‍ ഹൗസ്ഫുള് ആയി മാറി.
സംഭവത്തില്‍ പ്രതികരിച്ച് തെലുങ്ക് കൽക്കിയിലെ നടന് രാജശേഖറും രംഗത്തെത്തിയിട്ടുണ്ട്. ഇതുമായി തനിക്ക് ബന്ധമില്ലെന്നാണ് തമാശരൂപേണ അദ്ദേഹം എക്സില്‍ കുറിച്ചത്. പ്രിയ പ്രഭാസ്, നാഗാശ്വിന്‍, അശ്വിനിദത്ത്, വൈജയന്തി ഫിലിംസ് നിങ്ങള്‍ക്കെന്റെ ആശംസകള്‍. കല്‍ക്കി ചരിത്രം സൃഷ്ടിക്കട്ടെ, അദ്ദേഹം കുറിച്ചു. രാജശേഖറിന്റെ കല്‍ക്കിയുടെ ഇരുപതോളം ഷോകളുടെ ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം ഇത് സാങ്കേതിക തകരാര്‍ മൂലം ഉണ്ടായതാണെന്നും കല്‍ക്കിയുടെ ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാവര്ക്കും പുതിയ ചിത്രമായ കല്‍ക്കി 2898 എഡിയുടെ ടിക്കറ്റ് നല്‍കുമെന്നും ബുക്ക്മൈഷോ എക്സില്‍ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.