മലയാളിക്ക് പ്രണയവും വിരഹവും അതിമനോഹര ഗാനങ്ങളിലൂടെ സമ്മാനിച്ച മാന്ത്രികനാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ. ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമാണവും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം ചിത്തിനിയും അതിമനോഹര ഗാനങ്ങളാൽ സമ്പന്നമാണ്.
ഇപ്പോഴിതാ ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിൽ എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ടാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരു സസ്പെൻസ് ഒളിപ്പിച്ചത്. ചിത്രത്തിന്റെ സിഡി പ്രകാശനത്തിന് അദ്ദേഹം ക്ഷണിച്ചത് സിനിമയിലെ പുതുമുഖ നടനായ ജിതിൻ ബാബുവിനെ ആയിരുന്നു എന്നതാണ് അതിന്റെ സവിശേഷത.
അമ്പരപ്പോടെയും കണ്ണീരോടെയുമാണ് ജിതിൻ ബാബു വേദിയിൽ നിന്നത്. അർപ്പണ മനോഭാവവും കഠിനാധ്വാനവും ആത്മാർതയും ഉണ്ടെങ്കിൽ ആർക്കും ചീഫ് ഗസ്റ്റ് ആവാം എന്നാണ് ഈസ്റ്റ് കോസ്റ്റ് വിജയൻ പ്രതികരിച്ചത്.
ഓരോ നിമിഷവും പ്രേക്ഷകനെ ഭയത്തിന്റെയും ഉദ്വേഗത്തിന്റെയും മുൾമുനയിൽ നിർത്തുന്ന സീറ്റ് എഡ്ജ് ചിത്രമാണ് ചിത്തിനി.അമിത് ചക്കാലയ്ക്കൽ നായകൻ ആയി എത്തുന്ന ചിത്രത്തിൽ വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരും പ്രധാന വേഷത്തിലുണ്ട്.
ബിഗ് ബജറ്റിൽ ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്തിനി ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് നിർമിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ് ചിത്തിനി.
മലമ്പുഴ, കവ, ധോണി ഫോറസ്റ്റ്, പുതുശേരി, ചിങ്ങഞ്ചിറ, കൊടുമ്പ്, വാളയാർ, ചിറ്റൂർ, തത്തമംഗലം, കൊല്ലങ്കോട്, കലാമണ്ഡലം തുടങ്ങി പാലക്കാടും പരിസര പ്രദേശങ്ങളിലുമായിട്ടാണ് ചിത്തിനിയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
കള്ളനും ഭഗവതിയും എന്ന ചിത്രത്തിനു ശേഷം കെ.വി. അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിട്ടുള്ളത്. ഈസ്റ്റ് കോസ്റ്റ് വിജയൻ, സന്തോഷ് വർമ്മ, സുരേഷ് എന്നിവരുടെ വരികൾക്ക് യുവ സംഗീത സംവിധായകരിൽ ശ്രദ്ധേയനായ രഞ്ജിൻ രാജ് സംഗീത സംവിധാനം നിർവ്വഹിക്കുന്നു.
നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സത്യ പ്രകാശ്, ഹരി ശങ്കർ, കപിൽ കപിലൻ, സന മൊയ്തുട്ടി എന്നിവരാണ് ഗായകർ. ഈ ചിത്രത്തിലെ ഒരു ഫോക്ക് സോംഗിനായി വയനാട്ടിലെ നാടൻ പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്.
ജോണി ആന്റണി, ജോയ് മാത്യു, സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണൻ, മണികണ്ഠൻ ആചാരി, സുജിത്ത് ശങ്കർ, പ്രമോദ് വെളിയനാട്, രാജേഷ് ശർമ, ഉണ്ണിരാജ, അനൂപ് ശിവസേവൻ, കൂട്ടിക്കൽ ജയചന്ദ്രൻ, ജിബിൻ ഗോപിനാഥ്, ജിതിൻ ബാബു, ശിവ ദാമോദർ, വികാസ്, പൗളി വത്സൻ, അമ്പിളി അംബാലി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
ഛായാഗ്രഹണം-രതീഷ് റാം, എഡിറ്റിംഗ് -ജോൺകുട്ടി, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, കലാസംവിധാനം- സുജിത്ത് രാഘവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ, കോറിയോഗ്രാഫി-കല മാസ്റ്റർ, സംഘട്ടനം- രാജശേഖരൻ, ജി മാസ്റ്റർ,
വി എഫ് എക്സ്-നിധിൻ റാം സുധാകർ, സൗണ്ട് ഡിസൈൻ-സച്ചിൻ സുധാകരൻ, സൗണ്ട് മിക്സിംഗ്-വിപിൻ നായർ, പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് തിലകം, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്-ഷിബു പന്തലക്കോട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-സുഭാഷ് ഇളമ്പൽ, അസോസിയേറ്റ് ഡയറക്ടേഴ്സ്-അനൂപ് ശിവസേവൻ, അസിം കോട്ടൂർ,സജു പൊറ്റയിൽ കട, അനൂപ്,പോസ്റ്റർ ഡിസൈനർ- കോളിൻസ് ലിയോഫിൽ, കാലിഗ്രാഫി-കെ.പി. മുരളീധരൻ, സ്റ്റിൽസ്- അജി മസ്കറ്റ്.