വൈജയന്തി മൂവീസിന്റെ ബാനറില്‍ പ്രഭാസ് – നാഗ് അശ്വിന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കല്‍ക്കി 2898 എ.ഡിയുടെ പ്രി–റിലീസ് ട്രെയിലര്‍ പുറത്ത്. പ്രഭാസിന്റെ ഭൈരവ എന്ന വ്യത്യസ്ത വേഷത്തോടൊപ്പം വളരെ വലിയ സ്കെയിലില്‍ ഒരുക്കുന്ന ഫ്യൂച്ചറിസ്റ്റിക്ക് പശ്ചാത്തലത്തിലുള്ള ചിത്രമായിരിക്കും കല്‍ക്കി എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. കമൽഹാസന്റെ വില്ലൻ വേഷമാകും സിനിമയുടെ പ്രധാന ആകർഷണം.
അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ ഉൾപ്പടെ വലിയൊരു താരനിര തന്നെ കല്‍ക്കിയുടെ ഭാഗമാണ്. തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ട്രെയിലര്‍ പുറത്തിറങ്ങിയിട്ടുണ്ട്. മലയാളി താരങ്ങളായ ശോഭന, അന്നാ ബെന്‍ എന്നിവരെയും ട്രെയിലറില്‍ കാണാനാകും. ദുൽഖറിന്റെ കഥാപാത്രം സസ്പെൻസ് ആയി വച്ചിരിക്കുകയാണ്. ജൂണ്‍ 27-നാണ് ചിത്രം തീയറ്ററുകളിലെത്തും.
ചരിത്രങ്ങൾ കുറിച്ചുകൊണ്ടാണ് കൽക്കിയുടെ വരവ്. കോമിക് കോൺ സാൻ ഡിയഗോയിൽ അവതരിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകതയും ആനിമേറ്റഡ് സീരീസ് പ്രെസെന്റ് ചെയ്ത ആദ്യ ഇന്ത്യൻ സിനിമയുമായി കൽക്കി മാറിക്കഴിഞ്ഞു.
ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം.
ദുല്‍ഖര്‍ സല്മാന്, ദിഷ പഠാനി, പശുപതി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.