തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ ഇരകളായി ആശുപത്രിയിൽ കഴിയുന്നവരെ കാണാൻ ഓടിയെത്തി വിജയ്. വിവിധ ആശുപത്രികളിൽ മദ്യദുരന്തത്തിന്റെ ഇരയായി കഴിയുന്നവരെ താരം സന്ദർശിച്ചു.
ചികിത്സയിൽ കഴിയുന്ന ഓരോരുത്തരുടെയും അടുത്തെത്തി ആരോഗ്യവിവരങ്ങൾ ചോദിച്ചറിയുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന വിജയിയെ വീഡിയോയിൽ കാണാം.
സർക്കാറിന്റെ തികഞ്ഞ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കാൻ കാരണമെന്ന് വിജയ് എക്സിലൂടെ പ്രതികരിച്ചു. തന്റെ പാർട്ടിയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയായിരുന്നു വിമർശനം.
അതേസമയം കള്ളക്കുറിച്ചിയിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അൻപതായി. നൂറിലേറെപ്പേർ ചികിത്സയിൽ തുടരുന്നു. പലരും അതീവ ഗുരുതര നിലയിലാണ്. പലർക്കും കാഴ്ചയും നഷ്ടപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.