ഹ​രി​പ്പാ​ട് ഉ​ദ്ഘാ​ട​ന​ത്തി​നാ​യി ഹെ​ലി​കോ​പ്റ്റ​റി​ൽ പ​റ​ന്നി​റ​ങ്ങി മോ​ഹ​ൻ​ലാ​ൽ; വീ​ഡി​യോ
Friday, June 21, 2024 9:38 AM IST
പാ​ച​ക​വി​ദ​ഗ്ദ​ൻ ഷെ​ഫ് പി​ള്ള​യും ബി​സി​ന​സു​കാ​ര​ൻ സ​മീ​ർ ഹം​സ​യു​ടെ യൂ​ണി​വേ​ഴ്സ് ഡൈ​നേ​ഴ്സും ചേ​ർ​ന്നു തു​ട​ങ്ങി​യ സ​ഞ്ചാ​രി ബൈ ​ഷെ​ഫ് പി​ള്ള റെ​സ്റ്റോ​റ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി ഹെ​ലി​കോ​പ്റ്റ​റി​ൽ പ​റ​ന്നി​റ​ങ്ങി​യ മോ​ഹ​ൻ​ലാ​ലി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ.

ആ​ല​പ്പു​ഴ​യി​ലാ‌​യി​രു​ന്നു പു​തി​യ റെ​സ്റ്റോ​റ​ന്‍റി​ന്‍റെ ഉ​ദ്ഘാ​ട​നം. ഇ​തി​നാ​യി​ട്ടാ​ണ് മോ​ഹ​ൻ​ലാ​ൽ സു​ഹൃ​ത്ത് സ​മീ​റി​നൊ​പ്പം ഹ​രി​പ്പാ​ട് എ​ത്തി​യ​ത്.



ഹെ​ലി​കോ​പ്റ്റ​റി​ൽ നി​ന്നും കാ​ർ മാ​ർ​ഗം ഉ​ദ്ഘാ​ട​ന​സ്ഥ​ല​ത്തെ​ത്തി​യ മോ​ഹ​ൻ​ലാ​ലി​നെ കാ​ണാ​ൻ നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്. കാ​റി​ൽ നി​ന്നി​റ​ങ്ങി​യ ശേ​ഷം ഏ​റെ നേ​രം പ​ണി​പ്പെ​ട്ടാ​ണ് താ​രം ഉ​ദ്ഘാ​ട​ന​വേ​ദി​യി​ലെ​ത്തി​യ​ത്.



ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം പാ​ച​കം ചെ​യ്യു​ന്നി​ട​ത്ത് എ​ത്തി​യ മോ​ഹ​ൻ​ലാ​ൽ കു​ക്ക് ചെ​യ്യു​ന്ന വീ​ഡി​യോ​യും ഇ​പ്പോ​ൾ വൈ​റ​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.