മമ്മൂട്ടി നായകനായെത്തിയ മാസ് ആക്ഷൻ കോമഡി ചിത്രം ടർബോയുടെ വിജയത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ സക്സസ് ഇവന്റ് ഷാർജയിൽ നടന്നു. ചിത്രം വൻ വിജയമായതിന് പിന്നാലെ ചിത്രത്തിന്റെ അറബി വേർഷൻ റിലീസിനൊരുങ്ങുകയാണ്. എല്ലാ കഥാപാത്രങ്ങൾക്കും ലോക്കൽ എമിറാത്തിസാണ് ഡബ് ചെയ്തിരിക്കുന്നത്. ചിത്രം ഉടൻ റിലീസിനെത്തും.
മമ്മൂട്ടി, സംവിധായകൻ വൈശാഖ്, ട്രൂത്ത് ഗ്രൂപ്പ് ചെയർമാൻ മിസ്റ്റർ അബ്ദുൽ സമദ്, ഖാലിദ് അൽ അമേരി, അനുരാ മത്തായി എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു.
ചിത്രം വൻ വിജയമാക്കിയതിൽ മമ്മൂട്ടി എല്ലാവരോടും നന്ദി അറിയിച്ചു കൊണ്ട് ചിത്രത്തിന്റെ അറബിക്ക് വേർഷൻ ടീസർ മമ്മൂട്ടി ലോഞ്ച് ചെയ്തു. മലയാളികളും എമിറാത്തികളും തമ്മിലെ ഒരു സാംസ്കാരിക ഒത്തുകൂടലാണ് ഇതെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.