അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം) പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്തിനി എന്ന സിനിമയുടെ വീഡിയോ ഗാനം റിലീസായി.
ഈസ്റ്റ് കോസ്റ്റ് വിജയൻ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകർന്ന് കെ.എസ്. ഹരിശങ്കർ ആലപിച്ച ആരും നീ ആരു നീ ആരാണ് നീ...എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ബിഗ് ബജറ്റിൽ ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്ന ചിത്തിനി ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് നിർമിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ് ചിത്തിനി.
മലമ്പുഴ, കവ, ധോണി ഫോറസ്റ്റ്, പുതുശേരി, ചിങ്ങഞ്ചിറ, കൊടുമ്പ്, വാളയാർ, ചിറ്റൂർ, തത്തമംഗലം, കൊല്ലങ്കോട്, കലാമണ്ഡലം തുടങ്ങി പാലക്കാടും പരിസര പ്രദേശങ്ങളിലുമായിട്ടാണ് ചിത്തിനിയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
കള്ളനും ഭഗവതിയും എന്ന ചിത്രത്തിനു ശേഷം കെ.വി. അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ വി അനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിട്ടുള്ളത്. ഈസ്റ്റ് കോസ്റ്റ് വിജയൻ, സന്തോഷ് വർമ്മ, സുരേഷ് എന്നിവരുടെ വരികൾക്ക് യുവ സംഗീത സംവിധായകരിൽ ശ്രദ്ധേയനായ രഞ്ജിൻ രാജ് സംഗീത സംവിധാനം നിർവ്വഹിക്കുന്നു.
നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. സത്യ പ്രകാശ്, ഹരി ശങ്കർ, കപിൽ കപിലൻ, സന മൊയ്തുട്ടി എന്നിവരാണ് ഗായകർ. ഈ ചിത്രത്തിലെ ഒരു ഫോക്ക് സോംഗിനായി വയനാട്ടിലെ നാടൻ പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്.
ജോണി ആന്റണി, ജോയ് മാത്യു, സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണൻ, മണികണ്ഠൻ ആചാരി, സുജിത്ത് ശങ്കർ, പ്രമോദ് വെളിയനാട്, രാജേഷ് ശർമ, ഉണ്ണിരാജ, അനൂപ് ശിവസേവൻ, കൂട്ടിക്കൽ ജയചന്ദ്രൻ, ജിബിൻ ഗോപിനാഥ്, ജിതിൻ ബാബു, ശിവ ദാമോദർ, വികാസ്, പൗളി വത്സൻ, അമ്പിളി അംബാലി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
ഛായാഗ്രഹണം-രതീഷ് റാം, എഡിറ്റിംഗ് -ജോൺകുട്ടി, മേക്കപ്പ്- രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, കലാസംവിധാനം- സുജിത്ത് രാഘവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ, കോറിയോഗ്രാഫി-കല മാസ്റ്റർ, സംഘട്ടനം- രാജശേഖരൻ, ജി മാസ്റ്റർ,
വി എഫ് എക്സ്-നിധിൻ റാം സുധാകർ, സൗണ്ട് ഡിസൈൻ-സച്ചിൻ സുധാകരൻ, സൗണ്ട് മിക്സിംഗ്-വിപിൻ നായർ, പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് തിലകം, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്-ഷിബു പന്തലക്കോട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-സുഭാഷ് ഇളമ്പൽ, അസോസിയേറ്റ് ഡയറക്ടേഴ്സ്-അനൂപ് ശിവസേവൻ, അസിം കോട്ടൂർ,സജു പൊറ്റയിൽ കട, അനൂപ്,പോസ്റ്റർ ഡിസൈനർ- കോളിൻസ് ലിയോഫിൽ, കാലിഗ്രാഫി-കെ.പി. മുരളീധരൻ, സ്റ്റിൽസ്- അജി മസ്കറ്റ്, പിആർഒ-എ. എസ്. ദിനേശ്.