വിനീത് ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും വീണ്ടും ഒന്നിക്കുന്നു. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നിവക്ക് ശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം നിർമിക്കുന്ന ചിത്രം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുമെന്നാണ് സൂചന.
പുതിയ ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ഷാൻ റഹ്മാനാണ്, രചന നോബിൾ ബാബു തോമസ്. ഛായാഗ്രഹണം നിർവഹിക്കുന്നത് ജോമോൻ ടി. ജോൺ.ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ഇപ്പോൾ പുറത്തു വിട്ടിട്ടില്ലെങ്കിലും സ്ഥിരം ശൈലിയിലുള്ള വിനീത് പടം ആയിരിക്കില്ലെന്നാണ് സൂചന.
വർഷങ്ങൾക്ക് ശേഷം വൻ വിജയമാണ് തിയറ്ററുകളിൽ നൽകിയത്. പ്രണ,വ് ധ്യാന്‍ എന്നിവര്‍ക്ക് പുറമേ അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരന്നത്.
ഏപ്രില്‍ 11ന് പുറത്തിറങ്ങിയ ചിത്രം വിഷു ബോക്സോഫീസില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ചിത്രം 50 കോടിയിലേറെ ബോക്സോഫീസില്‍ നേടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.